Saturday, 25 April 2009

ആഴക്കടലിലെ എണ്ണക്കിണര്‍

Buzz This
Buzz It

എണ്ണ കിണറില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ ഹെലികോപ്റ്ററില്‍ ഇരുന്നു എടുത്തു എനിക്ക് അയച്ചു തന്ന ചിത്രം .ആ കാഴ്ച ഞാന്‍ നിങ്ങള്‍ക്കും കൂടി പങ്കു വെക്കുന്നു .15 comments:

ഹരീഷ് തൊടുപുഴ 25 April 2009 at 18:23  

ആദ്യത്തെ ഫോട്ടോ കിടു!!

കുഞ്ഞന്‍ 25 April 2009 at 21:43  

ആദ്യ ഫോട്ടൊ അസ്സല്‍..പ്രകൃതിയുടെ ചായക്കൂട്ടിന്റെ ഭംഗി അങ്ങിനെതന്നെ ഒപ്പിയെടുത്തിരിക്കുന്നു. ഈ പടം ഹെലികോപ്ടറില്‍ നിന്നും എടുത്തു എന്നു പറയുമ്പോള്‍ ഒരു അവിശ്വാസം ജനിപ്പിക്കുന്നുണ്ട് കാരണം ജലോപരിതലത്തിനു തൊട്ടുമുകളില്‍ വച്ചാണ് ക്യാമറ ക്ലിക്കിയിരിക്കുന്നത്. അത് ഒരു ബോട്ടില്‍ നിന്നൊ കപ്പലില്‍ നിന്നൊ ആകാം. ഒരു തര്‍ക്കത്തിനല്ലാട്ടൊ ഇത് പറഞ്ഞത് എന്നിലെ ഡിക്ടറ്റീവ് ഉണര്‍ന്നതാണ് അതിനെ തല്ലിക്കെടുത്തല്ലെ..

ഞാനും എന്‍റെ ലോകവും 26 April 2009 at 03:39  

കുഞ്ഞന്‍ പറഞ്ഞത് ശരി വെക്കുന്നു രണ്ടാമത്തെ ഫോട്ടോ ആകാം കൂട്ടുകാരന്‍ ഹെലികോപ്റ്ററില്‍ എടുത്തത്‌

നിരക്ഷരന്‍ 27 April 2009 at 02:36  

സജീ - ഇത് ഈയുള്ളവന്റെ ഏരിയയാ. വല്ലപ്പോഴും ഈ പ്രദേശത്തെ ചില കാണാക്കാഴ്ച്ചകളൊക്കെ പോസ്റ്റാക്കിയിട്ടാണ് പച്ചരിക്കുള്ള കമന്റ് ഉണ്ടാക്കുന്നത് തന്നെ. അത് ഇല്ലാതാക്കരുതേ ? .... :):)

ആദ്യത്തെ ഫോട്ടോ കിടുക്കന്‍. എനിക്കിതുവരെ അങ്ങനൊന്ന് കിട്ടിയിട്ടില്ല. അധികം എണ്ണപ്പാടങ്ങളില്‍ ക്യാമറ കൊണ്ടുപോകാന്‍ പറ്റാത്തതുതന്നെ കാരണം.
(ആത്മഗതം - ഓ അല്ലെങ്കില്‍ ഇപ്പോ പടം പിടിച്ച് മറിച്ചേനേ...:):)

ആദ്യത്തെ പടം സമുദ്രനിരപ്പില്‍ നിന്ന് പിടിച്ചതുതന്നെ. അത്രയും താഴ്ന്ന് ഹെലിക്കോപ്റ്റര്‍ പറക്കണമെങ്കില്‍ അതിനെന്തെങ്കിലും അപകടം പിണഞ്ഞ് വെള്ളത്തില്‍ ലാന്‍ഡ് ചെയ്തിരിക്കണം. അല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല.

രണ്ടാമത്തെ പടം ഹെലിക്കോപ്റ്ററീന്ന് തന്നെ. ജോലിസമയങ്ങളില്‍ ഞാന്‍ കാണുന്നൊരു സ്ഥിരം കാഴ്ച്ചയാണിത് രണ്ടും.

ആദ്യത്തെ പടം ഒരു ജാക്ക് അപ്പ് റിഗ്. ഒന്നിലധികം എണ്ണക്കിണറുകള്‍ ഉള്ള ഒരു വെല്‍ ഹെഡ് ജാക്കറ്റിന്റെ മുകളിലാകാം അത് നിലകൊള്ളുന്നത്. ജോലി കഴിഞ്ഞാല്‍ അതവിടെനിന്ന് കാലുകള്‍ പൊക്കി സ്ഥലം കാലിയാക്കും.

രണ്ടാമത്തെ പടം കടലിന്റെ നടുക്കുള്ള ഒരു സ്ഥിരം ഇന്‍സ്റ്റലേഷന്‍. ഇതെന്നും അവിടെത്തന്നെ കാണും. ഇതിനകത്ത് 100ല്‍ പ്പരം ആളുകള്‍ക്ക് താമസിക്കാനുള്ള സൌകര്യം, അടുക്കള, റിക്രിയേഷന്‍ എന്നിവയൊക്കെ കാണും.ഓഫ്‌ഷോറില്‍ പോകുമ്പോള്‍ എന്നെപ്പോലുള്ളവര്‍ ജീവിക്കുന്നത് അതിനകത്താണ്.(റിഗ്ഗിലും ജീവിക്കാറുണ്ട്.) അതിനുപുറമേ, ഒരു പ്രൊഡക്‍ഷ്ഷന്‍ പ്ലാന്റ്, വെല്‍ ഹെഡ് പ്ലാറ്റ്ഫോം, ഹെലിഡെക്ക്, ഫ്ലെയര്‍ പ്ലാറ്റ്ഫോം എന്നിവയൊക്കെ ഈ പടത്തില്‍ കൃത്യമായി കാണാം. നൈസ് ഷോട്ട്.

ലീവ് തീരാനായി, പണിക്ക് പോകാന്‍ സമയമായി എന്ന് എന്നെ ഓര്‍മ്മപ്പെടുത്തിയ 2 പടങ്ങള്‍.

EKALAVYAN | ഏകലവ്യന്‍ 27 April 2009 at 04:06  

കാഴ്ചകള്‍ പങ്കുവെച്ചതിന് നന്ദി

Sudheesh|I|സുധീഷ്‌ 27 April 2009 at 05:26  

നല്ല ഫോട്ടോസ്
ഒപ്പം കുറച്ചു GK യും കിട്ടി...
നന്ദി.....

നന്ദകുമാര്‍ 27 April 2009 at 07:51  

രണ്ടു ചിത്രങ്ങളും നന്നായിട്ടുണ്ട്. രണ്ടാമത്തേതാണ് കൂടുതലിഷ്ടമായത്.

ചാണക്യന്‍ 27 April 2009 at 20:02  

നല്ല ചിത്രങ്ങള്‍.....

ശിവ 27 April 2009 at 20:50  

നല്ല ചിത്രങ്ങള്‍...

jithusvideo 28 April 2009 at 01:24  

manoharam ee lokam

Rani Ajay 28 April 2009 at 11:37  

ആദ്യ ചിത്രം അടിപൊളി ... നിരക്ഷരന്ന്റെ ഏരിയ ഏറ്റടുത്തോ

പാച്ചു 28 April 2009 at 21:11  

ആദ്യ പടം അസാദ്ധ്യം! ആ സമയത്തു അവിടെ ക്യാമറയും ആയിട്ട് എത്തിയ അങ്ങയുടെ കൂട്ടുകാരന്റെ ഭാഗ്യം അതിലും അസാദ്ധ്യം! :)

ഉഗ്രന്‍!

sUniL 28 April 2009 at 22:31  

just a wowww!! for first pic

ഞാനും എന്‍റെ ലോകവും 1 May 2009 at 19:55  

ഹരീഷ്,കുഞ്ഞന്‍,നിരക്ഷരന്‍,ഏകലവ്യന്‍ ,സുധീഷ്‌,നന്ദകുമാര്‍,ചാണക്യന്‍,ശിവ,ജിത്തു,റാണി,പാച്ചു,സുനില്‍,എല്ലാവരുടെയും അഭിപ്രായം ഞാന്‍ എന്റെ സുഹൃത്തിനെ അറിയിക്കാം
നിരക്ഷരാ ഇത് വരെ പച്ചരിയില്‍ നിന്നും പിടി വിട്ടില്ല അല്ലെ :-)

വിഷ്ണു 19 May 2009 at 06:29  

ഉഗ്രന്‍ പടങ്ങള്‍...ഫോട്ടോ എടുത്തു അയച്ചു തന്ന കൂടുകാരനും അത് ഞങ്ങള്ള്കു പങ്കു വച്ച സജിയെട്ടനും അഭിനന്ദനങ്ങള്‍

Related Posts with Thumbnails

ഇന്നത്തെ ചിന്താവാചകം

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP