ഒന്നാം പിറന്നാൾ

ഞാൻ കണ്ട കാഴ്ച്ചകൾ ബ്ലോഗ് ഇന്നേക്ക് ഒരു വർഷം പിന്നിടുന്നു .ഈ ബ്ലോഗിലെ ആദ്യത്തെ യാത്രാവിവരണം താഴെ .
വളരെയേറെ നാളുകള്‍ക്ക് ശേഷം ഇന്നു നല്ല വെയിലുള്ള ദിവസമാണ് .കുറെ നാളുകളായി ഇവിടെ മൈനസ് ഡിഗ്രീ ആയിരുന്നു ,ഇന്നു പതിനഞ്ച് ഡിഗ്രി ആണ് .ഞായറാഴ്ച അവധി ദിവസമായതിനാല്‍ ഉച്ചതിരിഞ്ഞ് വെയിലുള്ള കാലാവസ്ഥ കണ്ടപ്പോള്‍ മനസ്സിനൊരു ഉന്മേഷം .പുതിയതായി വന്ന കൂട്ടുക്കാരെയും കൂട്ടി ഞാന്‍ നടക്കാനിറങ്ങി ,ഞങ്ങള്‍ താമസിക്കുന്ന കൊച്ചു ഗ്രാമമായ ELLORIO നാലു വശവും മലനിരകളാല്‍ ചുറ്റപെട്ടതാണ് ,സന്ദ്യ സമയത്തു ആ മല മുകളില്‍ നിന്നും ELLORIO നോക്കി കാണാന്‍ നല്ല ഭംഗിയാണ് .ARGIÑETA റോഡിലാണ് ഞങ്ങള്‍ താമസ്സിക്കുന്നത് ,ആ റോഡിലുടെയാണ് ഇന്നത്തെ ഞങ്ങളുടെ സായാഹ്ന നടത്തം . ARGIÑETA എന്നത് ആ മലമുകളിലുള്ള പഴയ പള്ളിയുടെ പേരാണ് .പതിനാറാം നൂറ്റാണ്ടില്‍ പണിതതാണ് ആ പഴയ പള്ളി ,വര്‍ഷം 1666 .ആ സെമിത്തേരിയില്‍ ഇരുപതോളം ശവ കുടിരങ്ങളുണ്ട് .എല്ലാം ഏഴാം നൂറ്റാണ്ടിലെയും ഒന്‍പതാം നൂറ്റാണ്ടിലെയുമാണ് .പണ്ടു കാലത്തെ പ്രഭുക്കന്മാരുടെ കല്ലറകള്‍ ആണ് .പണമില്ലാത്ത സാധാരണ കാരന്‍ വെറും മണ്ണില്‍ തന്നെയാണ് അന്തിയുറങ്ങുന്നത് .പണ്ടു ഈ കല്ലരകളെല്ലാം തന്നെ ELLORIO യുടെ പല ഭാഗങ്ങളിലായി ചിതരിക്കിടക്കുകയായിരുന്നു .പിന്നീട് ഉദ്ഘനനം ചെയ്തു കിട്ടിയ ഈ പ്രഭുക്കളുടെ കല്ലരകളെല്ലാം പതിനാറാം നൂറ്റാണ്ടില്‍ ARGIÑETA പള്ളി സ്ഥാപിച്ചപ്പോള്‍ ഇങ്ങോട്ട് മാറ്റുകയായിരുന്നു .കല്ലറ ക്ക് രണ്ടു ഭാഗങ്ങളാണ് ചതുരത്തില്‍ കൊത്തിയെടുത്ത മൃതദേഹം കിടത്തുന്ന ഭാഗവും ത്രികോണ ആകൃതിയില്‍ കൊത്തിയെടുത്ത മേല്‍ക്കൂരയും രണ്ടും ഒറ്റക്കല്ലില്‍ പണിതതാണ് .അതില്‍ ഒരു കല്ലറയില്‍ സ്പാനിഷില്‍ ,മോമസ് എന്ന് പേരുള്ള ഞാന്‍ ഇവിടെ സ്ഥിതി ചെയുന്നു എന്ന് കാണാം എന്പതി മൂന്നു വയസ്സ് ,വര്‍ഷം 921 AD . കുറച്ചു നേരം അവിടെ ചിലവഴിച്ചു പിന്നെ ഞങ്ങള്‍ മലമുകളില്‍ പോയി