Sunday, 17 May 2009

BAG PIPER

Buzz This
Buzz It

അങ്ങിനെ ഇത്ര നാളും കാത്തിരുന്ന ദിവസമെത്തി മെയ്‌17 . ഇന്നലെ തന്നെ ഞാനും ബെര്‍ണാഡും കൂടി പോകാനുള്ള സമയവും മറ്റും നിശ്ചയിച്ച പ്രകാരം പത്തു മണിക്ക് തന്നെ വീട്ടില്‍ നിന്നും ഇറങ്ങി . എല്ലോരിയോയില്‍ നിന്നും ഡുറങ്കോവരെ ബസിലും അവിടെ നിന്നും എയ്ബാര്‍ വരെ ട്രെയിനിലും പോകാം ആകെ ഒരു മണിക്കൂര്‍ യാത്ര . റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ രണ്ട് മിനുറ്റ്‌ കൂടിയേ ട്രെയിന്‍ വരാനുള്ളൂ , അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റ്‌ ഒരുമിച്ചെടുത്ത് ഞങ്ങള്‍ യാത്രയായി . ബിൽബാവോയില്‍ നിന്നും സാൻസെബാസ്റ്റ്യൻ വരെ പോകുന്ന ട്രെയിന്‍ , ഞങ്ങള്‍ കയറിയ കംമ്പാർട്ട്മെന്റ്റിൽ ഞങ്ങള്‍ രണ്ടുപേര്‍മാത്രം . ട്രെയിൻ പുറമെ നിന്നു കാണാന്‍ ഭംഗി ഇല്ലെങ്കിലും അകം നല്ല വൃത്തി ഉള്ളതാണ് .View Larger Map
എയ്ബാര്‍ സ്റ്റേഷനെത്തി ട്രെയിനിൽനിന്നിറങ്ങി സമയമാകുന്നത് വരെ എയ്ബാര്‍ നഗരം ചുറ്റികാണാമെന്നു കരുതി ഞങ്ങള്‍ നടന്നു , ആദ്യമായാണു ഞങ്ങള്‍ ഇവിടെ വരുന്നതു . എയ്ബാര്‍ വിസ്കായ പ്രൊവിന്‍സില്‍ വരുന്നതല്ല ഒറ്റനോട്ടത്തില്‍ പറയുകയാണെങ്കില്‍ വളരെ ഇടുങ്ങിയ വീര്‍പ്പുമുട്ടുന്ന തിരക്കുള്ള നഗരം ,ഞാനിവിടെ വന്നിട്ട് ആദ്യമായാണു നമ്മുടെ ഇന്ത്യയിലെ പോലെ ഒരു ഇടുങ്ങിയ നഗരം കാണുന്നത് താരതമ്യേന മറ്റുള്ള നഗരങ്ങളെക്കാള്‍ ഭംഗിയും വൃത്തിയും കുറവ് തന്നെ , അല്‍പ ദൂരം നടന്നപ്പോള്‍ തന്നെ ആളുകള്‍ അധികം ഇല്ലാത്ത ബിയര്‍പാര്‍ലര്‍ പോലും കാണാത്ത സ്ഥലമാണെന്ന് തോന്നി . അങ്ങ് അകലെ ഫെസ്റ്റിവല്‍ ആണെന്ന് തോന്നുന്നു ഒരു എക്സിബിഷന്‍ സ്റ്റാൾ കണ്ടു ആ വഴിലൂടെ നടന്നു , അവിടെ തന്നെ താല്‍കാലിക ഹോട്ടലിൽ നിന്നും ആളുകള്‍ ഭക്ഷണം കഴിക്കുന്നു നമ്മുടെ ഉത്സവ പറമ്പിലെ പോലെ . എന്താണ് ഇവിടത്തെ ഉത്സവം എന്ന് മനസ്സിലായില്ലെങ്കിലും വൈകീട്ടു അഞ്ചര വരെ സമയം കളയുകയും എയ്ബാര്‍ കാഴ്ചകള്‍ കാണുകയും ചെയ്യാം എന്നുകരുതി അവിടെകൂടി . ഇപ്പോള്‍ സമയം പന്ത്രണ്ടു മണി ഒരു കഫെ ഷോപ്പില്‍ കയറി കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അകലെ നിന്നും സംഗീതം കേട്ടു , ഇന്നു ഗാലിസിയ എന്ന സ്പാനിഷ് പ്രവിശ്യയിൽ നിന്നും എയ്ബാറിലേക്ക് ആളുകള്‍ കുടിയേറിയതിന്റെ സില്‍വര്‍ ജൂബിലി അന്നെന്നു പറഞ്ഞു കാപ്പി തന്ന വെയ്റ്റർ. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വാദ്യ സംഘം നേരത്തെ കണ്ട എക്സിബിഷന്‍ നടക്കുന്ന സ്ഥലത്തെ ലക്ഷ്യമാക്കി പോകുന്നു ഞങ്ങൾ അവരുടെ കൂടെ കൂടി .


ബാഗ്‌പൈപെര്‍ ആദ്യമായാണു ഞാന്‍ ആ ഉപകരണം നേരില്‍ കാണുന്നതും അതിലെ സംഗീതം കേള്‍ക്കുന്നതും ,ആ സംഘത്തിലെ കൊച്ചു കുട്ടികളും സ്ത്രീകളും പുരുഷന്മാരേക്കാള്‍ നന്നായി തന്നെ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നു . പതിനഞ്ച് മിനിട്ട് നടത്തതിനു ശേഷം ഞങ്ങൾ ആദ്യം കണ്ട എക്സിബിഷന്‍ നടക്കുന്ന സ്ഥലത്തെത്തി , നൂറു പേര്ക്ക് നിന്നു കാണാവുന്ന രീതിയിലുള്ള സൌകര്യമേ അവിടുണ്ടായിരുന്നുള്ളൂ എങ്കിലും എല്ലാവരും സന്തോഷത്തോടെ തിക്കിത്തിരക്കി നിന്നു കാണുന്നുണ്ടായിരുന്നു . സംഘത്തിലെ തലവന്റെ സ്വീകരണ പ്രസംഗം കഴിഞ്ഞതോടെ ചെറു സംഘമായി തിരിഞ്ഞു അവര്‍ കലാപരിപാടികള്‍ തുടങ്ങി ഡ്രമ്മും തപ്പും ബാഗ്‌ പൈപ്പറും അടങ്ങുന്ന സംഗീതം .
വാദ്യ ഉപകരണ സംഘങ്ങളുടെ പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ നൃത്തം ചെയ്യാനുള്ളവര്‍ നിരയായി നില്‍ക്കുന്നുണ്ടായിരുന്നു .കുട്ടികളുടെ സംഘമായ അവരില്‍ നിന്നും ഓരോരുത്തര്‍ മുന്നോട്ടു വന്നു നൃത്തം ചെയ്യാന്‍ തുടങ്ങി .ഇവിടെ വന്ന അന്ന് മുതല്‍ എല്ലാ ആഘോഷങ്ങള്‍ക്കും ഞാന്‍ കാണുന്നതാണ് എങ്കിലും എനിക്കിതു വരെ ഇതു നൃത്തമായി തോന്നിയിട്ടില്ല ശരീരത്തിലെ കാലുകള്‍ മാത്രം ഉപയോഗിച്ചുള്ള ഒരു ചാട്ടം മാത്രമായിട്ടേ എനിക്കിതു വരെ തോന്നിയത് .ബാസ്ക് കണ്‍ട്രിയുടെ തനതു നൃത്തമാണിത് .സമയം രണ്ട് മണി ഉച്ച ഭക്ഷണം കഴിക്കണം അത് കഴിഞ്ഞു നേരത്തെ തന്നെ കാള പോര് നടക്കുന്ന മൈതാനത്ത് എത്തണം .അതെ ഞങ്ങള്‍ കാള പോര് കാണാന്‍ എത്തിയതാണ് .എയ്ബാറിൽ നടക്കുന്ന അവസാനത്തെ കാള പോര് ആണിത് 1903 മുതൽ 2009 വരെ മത്സരം നടന്ന ഈ മൈതാനത്തിൽ ഇനി മുതല്‍ കാള പോര് ഉണ്ടാകില്ല .അതുകൊണ്ട് തന്നെ ഇന്നു ഇവിടെ നടക്കുന്ന മത്സരം വാര്‍ത്തയിലും പ്രാധാന്യം നേടിയിരുന്നു ,പ്രത്യേകിച്ച് പുത്തന്‍ തലമുറയിലെ ചെറുപ്പക്കാര്‍ മുഴുവന്‍ കാള പോരിനെതിരായി ഇറങ്ങി തിരിച്ചപ്പോള്‍ .
തുടരും ......

15 comments:

ഞാനും എന്‍റെ ലോകവും 17 May 2009 at 18:50  

കൂട്ടുക്കാരെ ഒരു പാട് നല്ല വീഡിയോ കയ്യിലുണ്ടെങ്കിലും അപ്‌ലോഡ്‌ ചെയ്യാനുള്ള സമയ താമസം കാരണം സാധിക്കുന്നില ആരെങ്കിലും അതിന്റെ സൈസ് കുറയ്ക്കാനുള്ള വഴി പറഞ്ഞു തരികയാനെകില്‍ കാള പോരിനിടയില്‍ പല സംഭവങ്ങളും നമുക്ക് കാണാമായിരുന്നു .

Typist | എഴുത്തുകാരി 17 May 2009 at 20:07  

ഈ കാഴ്ച്ചകള്‍ ഞങ്ങളേക്കൂടി കാണിക്കുന്നതിനു നന്ദി. അവിടത്തെ കാളപ്പോരിനെക്കുറിച്ചു വായിച്ചിട്ടുണ്ട്‌. അതിന്റെ വിശദമായ വിവരണങ്ങളും ചിത്രങ്ങളും കൊടുക്കുമല്ലോ.

നിരക്ഷരന്‍ 18 May 2009 at 01:48  

സജീ...

ഞാനുണ്ടായിരുന്നു ആ വാദ്യഘോഷയാത്രയ്ക്കൊപ്പം. എന്റെ മനസ്സുണ്ടായിരുന്നു ആ ബാഗ് പൈപ്പര്‍ സംഗീതത്തിനൊപ്പം. നല്ല ചിത്രങ്ങള്‍. ഇനിയും പോരട്ടേ സ്പെയിന്‍ വിശേഷങ്ങള്‍.

കാളപ്പോരിന്റെ പടങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി കാത്തിരിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan 18 May 2009 at 02:45  

ഡാ ഗെഡീ, നീയിങ്ങനെ ആള്‍ക്കൂട്ടത്തിലോന്നും പോകാതെ, പന്നിപ്പനിയൊക്കെ അങ്ങ് മാറട്ടെ! ഞങ്ങള്‍ക്ക് ഇനിയും നിന്റെ പോസ്റ്റുകള്‍ കാണണം :) കൊള്ളാം നല്ല ചിത്രങ്ങള്‍!

തറവാടി 18 May 2009 at 04:34  

good one :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage 18 May 2009 at 19:53  

Dear Friend, There softwares like TVC (Total Video Converter) using which you can convert video files to .wmv, 3GP, 4GP etc. They are of small size and can be uploaded.

Waiting to see more, thanks

My column 18 May 2009 at 21:00  

I enjoyed reading your blog. well done.

hAnLLaLaTh 19 May 2009 at 06:02  

ഓരോന്നും താല്പര്യത്തോടെ വായിച്ചു കൊണ്ടിരിക്കുന്നു.

വിഷ്ണു 19 May 2009 at 06:19  

സജിയെട്ടാ, വിവരണവും ചിത്രങ്ങളും അസ്സലായി.....കാളപോരിന്റെ വിശേഷങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കും വീഡിയോ ക്കും വേണ്ടി കാത്തിരിക്കുന്നു

പി.സി. പ്രദീപ്‌ 20 May 2009 at 12:31  

സജി വിവരണം നന്നായിട്ടുണ്ട്, ഫോട്ടോയും.

എഴുതുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം (“അകലെ നിന്നു തന്നെ എന്തോ ഫെസ്റ്റിവല്‍ ആണെന്ന് മനസ്സിലാകുന്ന രീതിയില്‍ തന്നെ എക്സിബിഷന്‍ കാണാമായിരുന്നു ആ വഴിലൂടെ നടന്നു ,കൊച്ചു കുട്ടികള്‍ അവിടെ കളിച്ചു നടക്കുന്നത് കാണാമായിരുന്നു അവിടെ തന്നെ താല്‍കാലിക ഹോട്ടല്‍ ഇല്‍ നിന്നും ആളുകള്‍ ഭക്ഷണം കഴിക്കുന്നത്‌ കാണാമായിരുന്നു”)ഇതില്‍ അടുത്തടുത്ത വരികളില്‍ “കാണാമായിരുന്നു” എന്ന പോലെയുള്ള ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഏല്ലാ ഭാവുകങ്ങളും നേരുന്നു.

കാള പോരിന്റെ വിവരണത്തിനായി കാത്തിരിക്കുന്നു.

ചാണക്യന്‍ 21 May 2009 at 01:20  

നന്നായി....ആശംസകള്‍....

ഞാനും എന്‍റെ ലോകവും 24 May 2009 at 13:58  

എഴുത്തുകാരി ചേച്ചി തൊടുപുഴ മീറ്റിന്റെ വിശേഷം എന്തൊക്കെ ,കാള പോരിന്റെ ഒരു ചെറിയ സാമ്പിള്‍ ഇട്ടിട്ടുണ്ട് വീഡിയോ കാളയെ കൊള്ളുന്ന ഭാഗം ഒഴിച്ച് (മനപൂര്‍വ്വം ഒഴിവാക്കിയതാണ് അടുത്ത പോസ്റ്റില്‍ ഇടം )അത് കാണുക .കുറച്ചു മനക്കട്ടി തന്നെ വേണം അത് ആസ്വദിക്കുവാന്‍ സ്പാനിഷ് കാരെ സമ്മതിക്കണം
നിരക്ഷരന്‍ നന്ദി വൈകാതെ പോസ്റ്റു ചെയ്യാം
വഴക്കോടാ ഗെഡീ നീ പേടിപ്പിച്ചല്ലോ പിറ്റേ ദിവസം തൊട്ടു എനിക്ക് ചെറിയ പനി ,ഇപ്പൊ മാറീട്ടോ :-)
തറവാടി മൈ കോളം നന്ദി
ഇന്ത്യ ഹെരിടജ് നന്ദി പിന്നെ ഒരു സംശയം പതിനഞ്ച് ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ ആണ് ഇന്‍സ്റ്റോള്‍ ചെയ്തത് അത് കഴിഞ്ഞാല്‍ എന്ത് ചെയ്യും .
ഹനലല്ലതു ,വിഷ്ണു ,ചാണക്യന്‍ നന്ദി ഇനിയും വരുമല്ലോ
പ്രദീപ്‌ വളരെ നന്ദി വളരെ നല്ല ഒരു വായനക്കാരന്റെ പ്രതികരണം ,തിരുത്തലുകള്‍ക്ക് നന്ദി ഓരോ പോസ്റ്റുകളും എഴുതുമ്പോള്‍ നന്നായി എഴുതാന്‍ ശ്രദ്ധിക്കാം .എഴുത്ത് വളരെ മോശം ആയതു കൊണ്ട് അത് നികത്താന്‍ ആണ് ഞാന്‍ ഫോട്ടോ അധികം ചേര്‍ക്കുന്നത് ,ഇനിയും തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍ ഈ വഴി വരുമല്ലോ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage 24 May 2009 at 19:15  

you can try to uninstall and install again.

KaaRNOr (കാര്‍ന്നോര്) 2 January 2010 at 01:36  

Priya suhruthe,

I saw bag piper photos. nice !!

For long time I am looking for that second musical instrument they are playing . i think the name is accordin or something like that (sorry i am not good in that field)
kindly inform me if i can get one from there. How much it will cost? Is there any way to get one by courier.
Please send a reply to sabuvjohn@gmail.com or svjohn@eim.ae

thank you in advance.

sabu john
Abu Dhabi

ഞാനും എന്‍റെ ലോകവും 2 January 2010 at 06:22  

KARNOR iam very sorry to say that i dont know more details about it
saji

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP