Sunday, 22 March 2009

സോപെലാന ബീച്ച് ബില്‍ബാവോ (സ്പെയിന്‍)

Buzz This
Buzz It

ഞങ്ങള്‍ താമസിക്കുന്ന എല്ലോരിയോയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ ഉണ്ട് ബില്‍ബവോയിലേക്ക് .അവിടെ നിന്നും അര മണിക്കൂര്‍ യാത്ര സോപെലാന ബീച്ചിലേക്ക് .മാര്‍ച്ച് മാസമായതോടെ മഴയും മഞ്ഞും കുറവാണു .ഇപ്പോള്‍ പതിനഞ്ച് ഡിഗ്രീ ആണ് തണുപ്പ് ,നല്ല വെയിലുള്ള ദിവസവും .ബീച്ചില്‍ പോകാന്‍ പറ്റിയ ദിവസം തന്നെ .ഞങ്ങള്‍ ആറു പേരു അടങ്ങുന്ന സംഘം രാവിലെ പത്തു മണിക്ക് തന്നെ വീട്ടില്‍ നിന്നും ഇറങ്ങി ബില്‍ബാവോ വരെ ബസിലും പിന്നെ ബില്‍ബാവോ മുതല്‍ സോപെലാന വരെ മെട്രോ ട്രെയിനിലും .ഇവിടെ മെട്രോ ട്രെയിനിലെ യാത്ര വളരെ സുഖകരമാണ് ,ഞാന്‍ ആദ്യം മെട്രോ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ ഇന്ത്യയില്‍ എന്നാണ് നമുക്കും ഇതു പോലെ യാത്ര ചെയ്യാന്‍ പറ്റുക വിചാരിച്ചു ,തിക്കും തിരക്കുമില്ലാതെ വളരെ ശാന്തതയോടെ യാത്ര ചെയ്യുന്ന സ്പാനിഷ് കാരെ കണ്ടപ്പോള്‍ ഞാന്‍ മുംബെയില്‍ ജോലിക്ക് ലോക്കല്‍ ട്രെയിനില്‍ പോയി വന്നിരുന്നത് ഓര്‍ത്തു ശ്വാസം പോലും വിടാന്‍ പറ്റാത്ത തിരക്ക് .
ഇവിടെ മെട്രോയില്‍ ടിക്കറ്റ് എടുക്കാന്‍ ഓടോമാടിക് മെഷീന്‍ ആണ് പോകേണ്ട സ്റ്റേഷന്‍ ടച്ച് സ്ക്രീനില്‍ സെലക്റ്റ് ചെയ്തു .യുറോ കോയിന്‍ ആയോ കറന്‍സി ആയോ ഇട്ടാല്‍ നമ്മു ടിക്കറ്റും ബാക്കിയും ,മഷീന്‍ തരും .
സോപെലാന സ്റ്റേഷനില്‍ ഇറങ്ങി പത്തു മിനിട്ട് നടന്നാല്‍ ബീച്ചില്‍ എത്താം .ബീച്ചിലെത്തിയ എന്നെ ആദ്യം തന്നെ ആകര്‍ഷിച്ചത്‌ ബീച്ചിനോട് ചേര്‍ന്നുള്ള മലനിരയിലെ വീടുകളായിരുന്നു ,അവിടെ വന്ന എനിക്ക് ആ ബീച്ചിന്‍റെ പ്രത്യേകതകള്‍ എഴുതി വെച്ച സ്പാനിഷ് ടൂറിസം ഗവണ്മെന്റ് ബോര്‍ഡ് വായിച്ചപ്പോള്‍ ,പാരാ ഗ്ലൈടിങ്ങിനും ,സര്‍ഫിങ്ങിനും ,സൈക്ലിങ്ങിനും ,മല കയറ്റത്തിനും പേരു കേട്ട ബീച്ച് ആണെന്ന് കണ്ടു .
ബീച്ചില്‍ നടന്നു കാഴ്ചകള്‍ കാണുമ്പൊള്‍ വികൃതി കുട്ടികള്‍ തിരകളെ പേടിക്കാതെ തീരത്ത് ഓടിക്കളിക്കുന്നത്‌ കാണാമായിരുന്നു .ചില മിടുക്കന്‍ മാരകട്ടെ മണല്‍ തിട്ടയില്‍ കൊട്ടാരം പണിയുന്ന തിരക്കിലായിരുന്നു .സ്വതവേ കൊച്ചു കുട്ടികളെ ഇഷ്ടമുള്ള ഞാന്‍ ആ മിടുക്കന്റെ കൊട്ടാരം പണി നോക്കിനിന്നു ,അവനും അവന്‍റെ അച്ഛനും കൂടി എന്നെ കണ്ടപ്പോള്‍ ഒരു ഫോട്ടോ പോസിന് തയ്യാറായി
വീണ്ടും അവിടെ നിന്നും നടന്നപ്പോള്‍ സര്‍ഫിംഗ് സ്കൂളിനടുതെതി .അവിടെ സര്‍ഫിങ്ങിന് ട്രെയിനിംഗ് കൊടുക്കുന്നത് കാണാമായിരുന്നു .


വെയില് കുറഞ്ഞ ഒരിടം നോക്കി ഇരുന്ന ഞങ്ങള്‍ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടു പോയ ലഘു ഭക്ഷണവും വൈനും കഴിച്ചു കാഴ്ചകള്‍ കണ്ടിരുന്നു .അച്ഛനമ്മമാര്‍ വെയില് കൊണ്ടു കടല്‍ തീരത്ത് കിടക്കുന്നു ,കുട്ടികളും പട്ടികളും ബീച്ചില്‍ ഓടി നടന്നു കളിക്കുന്നു ,നമ്മുടെ നാട്ടില്‍ ആണെങ്കില്‍ ഇപ്പോള്‍ കുട്ടികളുടെ ഇടത്തും വലതും അച്ഛന്‍ അമ്മമാര്‍ ഉണ്ടായേനെ.
ഒരു നാലു മണി ആയി കാണും വെയില്‍ അല്‍പ്പം കുറഞ്ഞപ്പോള്‍ മല മുകളില്‍ പാരഗ്ലൈടിംഗ് നടത്തുന്നത് കാണാമായിരുന്നു നല്ല ക്യാമറ ഉണ്ടായിരുന്നേല്‍ അതിന്‍റെ നല്ല ചിത്രങ്ങള്‍ എടുക്കാമായിരുന്നു .ഒരു അഞ്ചു മണി വരെ അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി .ഓര്‍ത്തു വെക്കാന്‍ മറ്റൊരു അവധി ദിവസം കൂടെ .വീണ്ടും നമുക്കു അടുത്ത അവധി ദിവസങ്ങളിലെ യാത്രയില്‍ കാണാം .ഇഷ്ടപെട്ടുവെങ്കില്‍ ഇനിയുള്ള യാത്രകള്‍ ഒരുമിച്ചാകാം .അപ്പോള്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ
വീണ്ടും കാണാം
സ്നേഹത്തോടെ

8 comments:

the man to walk with 22 March 2009 at 21:27  

its great to be in spain...

നരിക്കുന്നൻ 23 March 2009 at 03:14  

നല്ല അവതരണം. മികച്ച ചിത്രങ്ങൾ!

ദീപക് രാജ്|Deepak Raj 26 March 2009 at 13:29  

മികച്ച ചിത്രങ്ങൾ.. ishtappettu

ശിവ 29 March 2009 at 23:18  

യാത്രകള്‍ എനിക്കും ഇഷ്ടമാണ്.. ഈ യാത്രയിലെ ചിത്രങ്ങളും വിവരണവൂം ഇഷ്ടമായി...

പാവത്താൻ 31 March 2009 at 10:32  

ഇനിയുള്ള യാത്രകളിൽ ഞാനും ഒപ്പമുണ്ട്‌....

ഞാനും എന്‍റെ ലോകവും 31 March 2009 at 14:16  

the man to walk with ഇനിയും വരുമല്ലോ സ്പാനിഷ് കാഴ്ചകള്‍ കാണാന്‍
ദീപക് നന്ദി ഇനിയും കാണാംട്ടോ
നരിക്കുന്നന്‍ ,ശിവ അവതരണം നന്നായോ നന്ദി ,ഇനിയും ഞാന്‍ പോയ സ്ഥലങ്ങളുടെ ഫോട്ടോയുടെ കൂടെ വിവരണങ്ങളും ചേര്‍ക്കാം .ഇനിയും വരുമല്ലോ .
പാവത്താന്‍ ,അതെ ഇനിയുള്ള യാത്രകള്‍ ഒരുമിച്ചാകാം .യാത്ര ചെയ്യുമ്പോള്‍ ഒരു കൂട്ട് എപ്പോഴും നല്ലതാ
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി
സ്നേഹത്തോടെ
സജി തോമസ്

EKALAVYAN | ഏകലവ്യന്‍ 1 April 2009 at 03:31  

പോസ്റ്റ് നന്നായി. ഇനിയും യാത്രാവിവരനങ്ങലുമായി വരിക. കൂടുതല്‍ സ്പാനിഷ് കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു...

ഞാനും എന്‍റെ ലോകവും 4 April 2009 at 06:09  

എകല്യവന്‍ നന്ദി ഇനിയും വരുമല്ലോ ,പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് .
സുഹൃത്തുക്കളെ സ്പാനിഷ് കാഴ്ചകളുമായി പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു ലിങ്ക് ഇവിടെ
വിസ്കായ ബ്രിഡ്ജ് (the oldest transport bridge in the world ),സ്പെയിന്‍

Related Posts with Thumbnails

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP