ഗൂഗെന്‍ ഹെയിം മ്യൂസിയം (guggenheim museum spain)

ഈസ്റ്റര്‍ അവധി പത്തു ദിവസം ഉണ്ടായിട്ടും അവസാന ദിവസമാണ് പുറത്തേക്കു കാഴ്ചകള്‍ കാണാന്‍ പോകാന്‍ കഴിഞ്ഞത് ബാക്കിയുള്ള എല്ലാ ദിവസവും മഴ തന്നെയായിരുന്നു .
പുതിയതായി വന്ന കൂട്ടുകാരില്‍ bernad നെയും കൂട്ടി ഞാന്‍ ബില്‍ബവോയില്‍ പോയി ,ഗൂഗെന്‍ ഹെയിം മ്യൂസിയം കാണുക .ലോകത്തുള്ള ഗൂഗ്ഗെന്‍ ഹെയിം മ്യൂസിയങ്ങളില്‍ ഒന്ന് സ്പെയിനില്‍ ബില്ബാവോയില്‍ ആണ് .
ബില്‍ബാവോ നഗരത്തിലൂടെ സഞ്ചരിച്ചു അതലണ്ടിക് സമുദ്രത്തില്‍ പതിക്കുന്ന നെരവിയോന്‍ നദി തീരത്താണ് മ്യൂസിയം . 1997 ഇല്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുത്ത ഈ മ്യൂസിയം അമേരിക്കന്‍ കാനേഡിയന്‍ ഡിസൈനര്‍ അയ Frank Gehry ആണ് ഡിസൈന്‍ ചെയ്തത് .ടൈടനിയം ,ഗ്ലാസ് ,ലൈംസ്റ്റോണ്‍ എന്നിവയില്‍ പണി തീര്‍ത്ത ഈ മ്യൂസിയം ഇതില്‍ നടക്കുന്ന എക്സിബിഷന്‍ നേക്കാള്‍ ആളുകളെ ആകര്‍ഷിച്ചത് കാഴ്ചയില്‍ തന്നെയുള്ള മ്യൂസിയത്തിന്‍റെ ഭംഗിയാണ് .പ്രത്യേക ആകൃതിയില്‍ പണിത ഈ മ്യൂസിയത്തില്‍ എല്ലായ്പോഴും ധാരാളം സൂര്യ പ്രകാശം ലഭ്യമാണ് .
രജനീകാന്തിന്റെ പ്രസിദ്ധ സിനിമയായ ശിവജി ദ ബോസ്സില്‍ ഒരു ഗാന രംഗത്തില്‍ ഈ മ്യൂസിയം ഉണ്ട് പതിനാറു ദിവസത്തോളം ഉണ്ടായിരുന്നു ആ സിനിമയുടെ ഷൂട്ടിങ് ഇവിടെ .പ്രസിദ്ധ ബോണ്ട് സിനിമയായ WORLD IS NOT ENOUGH എന്ന സിനിമയിലും ഈ മ്യൂസിയം കാണാം .
അകലെ നിന്ന് തന്നെ മ്യൂസിയത്തിന്‍റെ മുന്നിലുള്ള പന്ത്രണ്ടു മീറ്റര്‍ ഉയരമുള്ള പപ്പി എന്ന പട്ടികുട്ടന്‍ സ്വീകരിക്കാന്‍ നില്‍ക്കുന്നത് കാണാമായിരുന്നു ,വസന്തക്കലത്തിന്റെ പൂക്കള്‍ വിരിഞ്ഞു തുടങ്ങിയത് പപ്പിക്കുട്ടന്റെ ദേഹത്ത് കാണാമായിരുന്നു .വസന്തക്കാലം തുടങ്ങിയതെ ഉള്ളൂ അതിനാല്‍ തന്നെ പപ്പി കുട്ടന്റെ സൌന്ദര്യവും കുറവായിരുന്നു .എല്ലാ പൂക്കളും പുഷ്പിച്ചു നില്‍ക്കുന്ന സമയം നാല്‍പ്പതിനായിരം പൂക്കള്‍ എങ്കിലും കാണും പപ്പി കുട്ടന്റെ ദേഹത്ത് പല നിറത്തിലായി .അമേരിക്കക്കാരനായ ജെഫ്ഫ് കൂണ്‍ പണിത ഈ പപ്പി കുട്ടന് ചുറ്റും എല്ലാ കുട്ടികളും കൂടി നില്‍ക്കുന്നത് കാണാമായിരുന്നു .പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഈ മ്യൂസിയം കാണാന്‍ വന്നു കൊണ്ടിരിക്കുന്നു . ഫ്രാന്‍സില്‍ നിന്നും വന്ന ഒരു വൃദ്ധ ദമ്പതികളെ ഞങ്ങള്‍ക്ക് കൂട്ട് കിട്ടി .ഗൂഗ്ഗെന്‍ ഹെയിം മ്യൂസിയം എന്നെഴുതിയതിനോട് ചേര്‍ന്ന് തന്നെ അവിടെ ആരുടെ പ്രദര്‍ശനമാണ് എന്നും എഴുതി വെച്ചിട്ടുണ്ട് .
1,Cai Guo -Qiang
2,Takashi Murakami
ആദ്യം മ്യൂസിയത്തിന് പുറത്തുള്ള കാഴ്ചകള്‍ കണ്ടതിനു ശേഷം അകത്തു കയറാമെന്ന് കരുതി ഞങ്ങള്‍ മ്യൂസിയത്തിന് ഇടതു വശത്ത് കൂടെയുള്ള പടവുകളിലൂടെ നദിക്കരയിലേക്കു നടന്നു .ആ പടവുകളില്‍ നിന്നും നോക്കിയാല്‍ ഡാന്‍സിംഗ് ഫൌണ്ടനും പാര്‍ക്കും കാണാം ,ഉച്ചയായതിനാല്‍ പാര്‍ക്കില്‍ ആളുകള്‍ തീരെ കുറവായിരുന്നു ,നേരെ നോക്കിയാല്‍ അവിടെ നിന്നും മ്യൂസിയത്തിന്റെ നദിയിലെക്കിറങ്ങി നില്‍ക്കുന്ന മ്യൂസിയത്തിന്റെ കാഴ്ച .ഒരു പാട് ആളുകള്‍ തലങ്ങും വിലങ്ങുമായി ഫോട്ടോകള്‍ എടുക്കുന്നത് കാണാമായിരുന്നു .
മ്യൂസിയത്തിന്‍റെ പിന്‍ഭാഗം നദിയില്‍ തന്നെയാണ് സ്തിഥി ചെയ്യുന്നത് .നദിക്കു മുകളിലൂടെയുള്ള ല സാല്‍വെ എന്ന പേരുള്ള പാലം കാണാന്‍ തന്നെ ആകര്‍ഷകമായിരുന്നു .പാലത്തിനു ലംബമായി നില്‍ക്കുന്ന ചതുരത്തിലുള്ള പ്രതലത്തില്‍ നിന്നും തുല്യ അളവിലുള്ള മൂന്നു വൃത്തങ്ങള്‍ വെട്ടിയെടുത്ത പോലെ കാണാം .ആര്‍കോസ് രോഹോ എന്ന് സ്പാനിഷില്‍ അറിയപ്പെടുന്ന ഇത് മ്യൂസിയത്തിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രഞ്ച് കലാകാരന്‍ ആയ ഡാനിയല്‍ ബുരെന്‍ നിര്‍മിച്ചതാണ് .
ആ പാലത്തിലെക്കുള്ള വഴിയില്‍ മാമന്‍ എന്ന് പേരുള്ള വലിയ ചിലന്തിയെ കാണാം .പത്തു മീറ്റര്‍ ഉയരമുള്ള ബ്രോണ്സ് ഇല്‍ പണി തീര്‍ത്ത ലൂയിസ് ബുര്ഗോയിസ് എന്ന കലാകാരി നിര്‍മിച്ച ഇത് 1999 ലാണ് നിര്‍മ്മിച്ചത് .അവിടെ കുറച്ചു നേരം കാഴ്ചകള്‍ കണ്ടു മ്യൂസിയത്തിലേക്ക് നടന്നു .
ഞങ്ങള്‍ ടിക്കറ്റ് കൌണ്ടറില്‍ നിന്നും പതിമൂന്നു യൂരോക്ക് ടിക്കറ്റ് എടുത്തു ,കൂടെ ടിവി യുടെ റിമോട്ട് രൂപത്തില്‍ ഒരു സാധനം തന്നു ,ഗൈഡ് ആണത് ഓഡിയോ ഗൈഡ്. അതില്‍ ഉള്ള അക്കങ്ങളില്‍ അമര്‍ത്തിയാല്‍ നമുക്ക് ശബ്ദ രൂപത്തില്‍ വിവരണം കേള്‍ക്കാം .ക്യാമറ ക്ക് ടിക്കറ്റ് ചോദിച്ച എന്നോടവര്‍ പറഞ്ഞു ക്യാമറ അനുവദനീയമല്ല ഞാന്‍ എന്ത് കൊണ്ട് എന്ന് ചോടിചെന്കിലും അവര്‍ ആദ്യം തന്ന മറുപടി തന്നെ ഒന്നൂടെ പറഞ്ഞു ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ല .എങ്കിലും പോക്കെറ്റില്‍ ഇട്ടുകൊണ്ട് ഞാന്‍ ക്യാമറ അകത്തു കൊണ്ട് പോയി ഒരു ചാന്‍സ് കിട്ടിയാല്‍ എടുക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത .
വിഷമത്തോടെ പറയട്ടെ സുഹൃത്തുക്കളെ എനിക്ക് ഒരൊറ്റ ഫോട്ടോ പോലും എടുക്കാന്‍ സാധിച്ചില്ല എപ്പോളും കറങ്ങികൊണ്ടിരിക്കുന്ന ചാര കണ്ണുകളോടെ വീക്ഷിക്കുന്ന ക്യാമറകളും ,ഇയര്‍ ഫോണും മിക്രോഫോനുമായി ഓരോ മൂലയും അരിച്ചു പെറുക്കുന്ന സെക്യൂരിറ്റി ക്കാരും എന്നെ അതിനനുവധിച്ചില്ല .
ഞാന്‍ കണ്ട കാഴ്ചകള്‍ അതുകൊണ്ട് തന്നെ പരമാവധി വിവരിക്കാം കൂടെ അവരുടെ വെബ്സൈറ്റ് ഇല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത കുറച്ചു ചിത്രങ്ങളും .
മുപ്പത്തി രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം മൂന്നു നിലകളില്‍ ആയാണ് എക്സിബിഷന്‍ നടക്കുന്നത് .ആദ്യത്തെ നിലയില്‍ സ്ഥിരമായ എക്സിബിഷന്‍ ആണ് അതായത് അവിടെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ അവരുടെ സ്വന്തം തന്നെ എന്ന് ചെന്നാലും നമുക്കത് കാണാം .എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിലയില്‍ ഓരോ വ്യക്തികളുടെ ആയിരിക്കും പ്രദര്‍ശനം .മാര്‍ച്ച് മാസത്തില്‍ തുടങ്ങിയ ഈ രണ്ടു നിലകളിലെയും പ്രദര്‍ശനം സെപ്റ്റംബറില്‍ തീരും അതായതു ആറു മാസം അത് കഴിഞ്ഞാല്‍ വേറെ വ്യക്തികളുടെ പ്രദര്‍ശനം ആയിരിക്കും എന്നാല്‍ ആദ്യത്തെ നിലയില്‍ മാറ്റമില്ലാതെ സ്ഥിരം പ്രദര്‍ശനം ഉണ്ടാകും .രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പ്രദര്‍ശന സമയം .കയറി ചെല്ലുമ്പോള്‍ തന്നെ നമ്മെ വരവേല്‍ക്കുന്ന കാഴ്ച ഏഴു കാറുകള്‍ കെട്ടിടത്തിന്റെ മധ്യഭാഗത്തായി ഈ മൂന്ന് നിലകളുടെ ഉയരത്തില്‍ വര്‍ണ്ണങ്ങള്‍ വിതറുന്ന വെളിച്ചവുമായി വരിയില്‍ അന്തരീക്ഷത്തില്‍ തൂങ്ങി കിടക്കുന്നതാണ്
courtesy :http://www.guggenheim-bilbao.es/index.php?idioma=en
അതിനു ശേഷം ആദ്യം കണ്ട ഇടതു വശത്തെ സ്റ്റാളില്‍ കയറി അവിടെ ജെന്നി ഹോല്സര്‍ ഗൂഗ്ഗെന്‍ ഹെയിം മ്യൂസിയത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ELECTRONIC LED SIGN COLOUMS കാണാമായിരുന്നു .ഒന്‍പതു പില്ലരുകളായി സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഭാഷകള്‍ മുന്‍ വശത്ത് ചുവന്ന അക്ഷരങ്ങളില്‍ ഇംഗ്ലീഷ് ലും പുറകു വശത്ത് നീല നിറത്തില്‍ ഇവിടത്തെ ഭാഷയിലും കാണാം .അവിടെ നിന്നും ഞാന്‍ അടുത്ത പ്രദര്‍ശന ഹാളില്‍ കടന്നു മാറ്റര്‍ ഓഫ് ടൈം എന്ന് പേരുള്ള ഈ ഹാളിലെ പ്രദര്‍ശന വസ്തുക്കള്‍ ARCEL MITTAL ന്‍റെ യാണ് .റിച്ചാര്‍ഡ് സെരാ നിര്‍മിച്ച ഈ പതിനാലു അടി ഉയരവും നാല്‍പതു ടണ്‍ ഭാരവുമുള്ള ഈ സ്റ്റീല്‍ ഷീറ്റുകള്‍ എല്ലിപ്സ് ,സ്പിരല്‍ ആകൃതിയില്‍ ഉള്ളതാണ് അതില്‍ തന്നെ സ്നേക്സ് എന്നറിയപെടുന്ന സ്റ്റീല്‍ പാളികള്‍ക്കുള്ളിലൂടെ ഞങ്ങള്‍ നടന്നു പുറത്തിറങ്ങിയപ്പോള്‍ ചെറുതായി തല കറങ്ങുന്നത് പോലെ തോന്നി .അതിനടുത്ത ഹാളില്‍ കുറെ വിഡിയോ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു .
അവിടെ നിന്നും ഞങ്ങള്‍ രണ്ടാം നിലയിലേക്ക് ലിഫ്റ്റിന്റെ സഹായത്തോടെ കയറി
രണ്ടാം നിലയില്‍ പ്രസിദ്ധനായ Cai Guo-Qiang ന്‍റെ പ്രദര്‍ശനമായിരുന്നു .ആളെ മനസ്സിലായില്ലെ നമ്മളെ കഴിഞ്ഞ വര്‍ഷം ബിജിംഗ് ഒളിമ്പിക്സ് ഇല ഉദ്ഘാടന ചടങ്ങുകളും സമാപന ചടങ്ങുകളും കൊണ്ട് നമ്മളെ അമ്പരപ്പിച്ച കലാകാരന്‍ .വര്‍ണ ശബളമായ ആ FOOT PRINT OF HISTORY അദേഹത്തിന്റെ കര വിരുതയിരുന്നു . courtesy :http://www.guggenheim-bilbao.es/index.php?idioma=en
courtesy :http://www.guggenheim-bilbao.es/index.php?idioma=en courtesy :http://www.guggenheim-bilbao.es/index.php?idioma=en
ഞങ്ങള്‍ ആദ്യം കയറിയത് RENT COLLOCTION COURTYARD എന്ന സ്റ്റാള്‍ ആയിരുന്നു അവിടെ ചൈന യിലെ വലിയ ബൂപ്ര്ഭുക്കന്മാര്‍ നടത്തുന്ന അടിമ വേലകളുടെ കളിമണ്‍ പ്രതിമകള്‍ .നൂറ്റി ഒന്ന് പ്രതിമകളുള്ള ഈ സ്റ്റാള്‍ അപൂര്‍ണമാണ് courtesy :http://www.guggenheim-bilbao.es/index.php?idioma=en
അതിനടുത്ത ഹാളില്‍ ഉദ്ഘനനം ചെയ്തു കിട്ടിയ ,പഴയ മരത്തില്‍ പണിതീര്‍ത്ത ബോട്ടും തകര്‍ന്നു കിടക്കുന്ന ചീന പത്രങ്ങളും ഉണ്ടായിരുന്നു .
courtesy :http://www.guggenheim-bilbao.es/index.php?idioma=en
അതിനടുത്ത ഹാളില്‍ ഹെഡ് ഓണ്‍ എന്ന് പേരുള്ള ഒരു കലാ വിരുത് കാണാന്‍ സാധിച്ചു ജീവന്‍ ഉള്ളതെന്ന് തോന്നിപ്പിക്കും വിധം stuff ചെയ്ത തൊണ്ണൂറ്റി ഒന്ന് ചെന്നായ്ക്കള്‍ ഒരു മഴവില്ല് പോലെ കുതിച്ചു ഒരു ഗ്ലാസ് മതിലില്‍ ഇടിച്ചു വീഴുന്നത് കാണാം .ഗ്ലാസ് മതില്‍ മനുഷ്യന്റെ മനസ്സിനെയും ചെന്നായ്ക്കള്‍ മനുഷ്യന്റെ ചിന്തയെയും പ്രതിനിധീകരിക്കുന്നു . courtesy :http://www.guggenheim-bilbao.es/index.php?idioma=en
അതിനടുത്ത ഹാളില്‍ ലോക ചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കാണാമായിരുന്നു .അതിനടുത്ത ഹാളില്‍ പത്തു പേര്‍ക്ക് ഇരിക്കാവുന്ന വൃത്തത്തിലുള്ള ഒരു മുറി അതിന്റെ ചുവരുകള്‍ നാലായി തിരിച്ചിരിക്കുന്നു എട്ടു മിനിറ്റ് സമയത്തെ ആ സമയം പല കാലഘട്ടത്തിലൂടെ നമ്മെ നയിക്കും .ഈ നാലു സ്ക്രീനിലും ഒരേ സമയം ഒരു പെണ്‍കുട്ടി പണ്ടത്തെ ഈജിപ്ത്യന്‍ മമ്മി യെ ഓര്‍മ്മിപ്പിക്കും തരത്തില്‍ ഒരു സ്ഫടിക പെട്ടിയില്‍ കിടക്കുന്നുണ്ടായിരുന്നു .ആദ്യം രണ്ടു മിനിറ്റ് ആ മമ്മി ന്യൂയോര്‍ക്ക് ,ലണ്ടന്‍ നഗരത്തിലെ തിരക്കുള്ള നഗരത്തില്‍ കിടക്കുന്നതായി കാണാം നമ്മളും ആ കൂട്ടത്തിലുള്ള പോലെ തോന്നിപ്പിക്കും വിധമായിരുന്നു അവിടുത്തെ ശബ്ദ ക്രമീകരണങ്ങള്‍ പെട്ടെന്ന് തന്നെ ആ മമ്മിയെ ഈജിപ്റ്റിലെ പിരമിടുകള്‍ക്കിടയില്‍ കാണാം അതിനു ശേഷം ഭാവി കാലത്തിലെ രോബോടിക് യുഗത്തിലും .ആ മമ്മി യോടൊപ്പം നമ്മളുടെ മനസ്സും ഈ കാലഘട്ടത്തിലൂടെ സഞ്ചരിക്കും.
അതിനു ശേഷം ആ നിലയിലെ വലിയ ഹാളില്‍ അദ്ദേഹത്തിന്റെ പൈന്റിങ്ങ്സ് കാണാമായിരുന്നു .കാന്‍വാസില്‍ അദ്ദേഹത്തിന്റെ ഓയില്‍ പെയിന്റിംഗ് ,പിന്നെ ഗാലക്സി എന്ന ഗണ്‍ പൌഡര്‍ ,ഇന്ക് ,ഓയില്‍ ഉപയോഗിച്ചുള്ള പെയിന്റിംഗ് ,മുഖ്യമായും എല്ലാ കാന്‍വാസ് പെയിന്റിംഗ് ഗണ്‍ പൌഡര്‍ ഉപയോഗിച്ചായിരുന്നു .
അവസാനത്തേതും വലിയതുമായ ഹാളില്‍ അദ്ദേഹം വരച്ച ഒളിമ്പിക്സ് നു വേണ്ടിയുള്ള ഉദ്ഘാടന ദിവസത്തെ ചടങ്ങുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ കരിമരുന്നു പ്രയോഗങ്ങളുടെ ഗണ്‍ പൌഡര്‍ ഉപയോഗിച്ചുള്ള ഡ്രോയിംഗ് കാണാമായിരുന്നു .അതിന്റെ കൂടെ തന്നെ തയ്യാറാകിയിട്ടുള്ള തിയ്യറ്റെരില്‍ അതിനു വേണ്ടി തുടങ്ങി വെച്ച പരീക്ഷണം മുതല്‍ ഒളിമ്പിക്സ് അവസാന ദിവസം ചടങ്ങുകളുടെ വര്‍ണ്ണ ശഭലമായ അവസാനം വരെ കാണിച്ചു .
മൂന്നാമത്തെ നിലയില്‍ പ്രസിദ്ധ ജപ്പാന്‍ കലാകാരനായ Takashi Murakami യുടെ പ്രദര്‍ശനമായിരുന്നു
പരമ്പരാഗതമായ പ്രതിമകള്‍ എല്ലാം തന്നെ ആക്രിലിക് മെറ്റീരിയല്‍ കൊണ്ടായിരുന്നു .അദ്ദേഹത്തെ ആനിമേഷന്‍ കഥാ പത്രങ്ങളായ ഡോബ് ,ഇനോച്ചി തുടങ്ങിയവ കണ്ടു .അദ്ദേഹത്തിന്റെ പൈന്റിങ്ങ്സ് ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള തിയ്യേട്ടെരുകളില്‍ കുറച്ചു നേരം ആനിമേഷന്‍ സിനിമ കണ്ടതിനു ശേഷം ഞങ്ങള്‍ മടങ്ങി പോന്നു . courtesy :http://www.guggenheim-bilbao.es/index.php?idioma=en
courtesy :http://www.guggenheim-bilbao.es/index.php?idioma=en
courtesy :http://www.guggenheim-bilbao.es/index.php?idioma=en
courtesy :http://www.guggenheim-bilbao.es/index.php?idioma=en
ഞങ്ങള്‍ പുറത്തു കടന്നു നോക്കിയപ്പോള്‍ അതാ നേരത്തെ കണ്ട പാര്‍ക്കിലൂടെ എന്തോ പെട്ടെന്ന് പോകുന്നു .അതെ ഒരു ട്രാം .ഞാന്‍ ആദ്യമായാണു ഒരു ട്രാം നേരില്‍ കാണുന്നത് ,എന്നാല്‍ പിന്നെ കയറുക തന്നെ .ഞാന്‍ കണ്ട കാഴ്ചകള്‍ അവസാനിക്കുന്നില്ല .
ട്രാമില്‍ ഇരുന്നു കണ്ട കാഴ്ചകള്‍ തുടരും
ട്രാമിലിരുന്നു കണ്ട കാഴ്ചകള്‍ കാണാന്‍ഇവിടെ ക്ലിക്കുക
13 comments:
അടിപൊളി ആയിട്ടുണ്ട് ... നേരില്‍ കാണാന്‍ തോന്നുന്നു ...ഈ ചെന്നായ്ക്കളുടെ hanging technique എങ്ങെനെ ആണ് ...
ഗൂഗെന്‍ ഹെയിം മ്യൂസിയം സൂപ്പര്‍......
മാഷേ നേരില്‍ ചെന്ന് കണ്ടതുപോലെ ഉണ്ടായിരുന്നു. വിവരണങ്ങള്‍ അടിപൊളി. പക്ഷേ അകത്തെ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് അല്പം സങ്കടവുമുണ്ട്. ആദ്യകമന്റില്‍ റാണി ചോദിച്ചതുപോലെ ആ ചെന്നായ്ക്കളുടെ hanging technique എങ്ങെനെയാണെന്നും കൂടി പറഞ്ഞാല്‍ നന്നായിരുന്നു.
നല്ല പോസ്റ്റ്.....പപ്പികുട്ടന്റെ ചിത്രം ജോറായി.....
സജീ...
എന്നെങ്കിലും അവിടെയൊക്കെ പോകാന്‍ പറ്റിയെങ്കില്‍ എന്നൊരു ആഗ്രഹമുണ്ടാക്കിയിരിക്കുന്നു സജിയുടെ ഈ മ്യൂസിയം യാത്രാവിവരണം. യാത്രകള്‍ തുടരുക.
ലോകത്തിന്റെ എല്ലാഭാഗത്തുള്ള മലയാളികള്‍ ഇതുപോലെ ഓരോ യാത്രാവിവരങ്ങള്‍ പടങ്ങള്‍ സഹിതം എഴുതിയിട്ടിരുന്നെങ്കില്‍ ചുമ്മാ വീട്ടിലിരുന്നാല്‍ മതിയായിരുന്നു :)
ഒരു കാര്യം ചെയ്യണേ. അവരുടെ സൈറ്റില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ക്ക് കോര്‍ട്ടസി ഇംഗ്ലീഷില്‍ത്തന്നെ എവിടെയെങ്കിലും എഴുതിയിടാന്‍ ശ്രമിക്കണം. കോപ്പി റൈറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കാനാണിത്.
എന്നെ വല്ലാതാകര്‍ഷിച്ചത് ചിലന്തി മാമനും, ചെന്നായ്ക്കളുമാണ്. ചെന്നായ്ക്കളെ എങ്ങനെയാണ് അന്തരീക്ഷത്തില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നത്.സപ്പോര്‍ട്ട് ഒന്നും കാണുന്നില്ലല്ലോ ?
നല്ല പോസ്റ്റ്.. ചിലന്തി ഗംഭീരമായിരിയ്ക്കുന്നു..
വളരെ നന്ദി..
ചിത്രങ്ങള്‍ വളരെ വ്യക്തതയുള്ളതാണ്. ചെന്നായ്ക്കളുടെ ഫോട്ടോ കൊള്ളാം. അവര്‍ എങ്ങനെ ഒപ്പിചിരിക്കുന്നുവെന്നു മനസ്സിലാവുന്നില്ല. അടിപൊളി,.വീണ്ടും ഫോട്ടോ ഇടുക.
ചെന്നായ്ക്കളുടെ ആ പടം എപ്പോഴോ കണ്ടിരുന്നു എന്നതൊഴിച്ചാൽ മ്യൂസിയം ഉൾപ്പെടെയുള്ള അറിവുകളെല്ലാം പുതിയത്. നന്ദി :)
വളരെ നനായിരിക്കുന്നു മാഷെ..ഗൂഗെന്‍ ഹെയിം മ്യൂസിയം ഒരു മായാലോകം തന്നെ അല്ലെ?
വായിച്ചു തീര്‍ന്നപ്പോള്‍ എന്നെന്കിലും പോയി കാണണമെന്നു കലശലായ ആഗ്രഹം തോന്നുന്നു.
മാമന്‍ ചിലന്തിയുടെ ഡ്യൂപ്ലിക്കേറ്റ് (അതെ അളവുകളില്‍) ടോക്യോയില്‍ രാപ്പോങ്ങി എന്ന സ്ഥലത്ത് ഉണ്ട്.
സജീ, വളരെ നന്നായിരിക്കുന്നു വിവരണം. ആ ചെന്നായ്ക്കളുടെ ശില്പമാണ് അതിശയകരം. എങ്ങനെയാണാവോ അവയെ താങ്ങിനിര്‍ത്തിയിരിക്കുന്നത്..
ഇനിയും എഴുതൂ.. വീട്ടിലിരുന്ന് ഈ കാഴ്ചകളെല്ലാം കാണട്ടെ :-)
ഒരു സംശയം: നേരത്തെ ഈ ബ്ലോഗിന് കമന്റിടാന്‍ സാധിക്കുന്നില്ല എന്നൊരു പ്രശ്നമുണ്ടായിരുന്നല്ലോ. എങ്ങനെയാണത് അന്ന് പരിഹരിച്ചത്? ഞാന്‍ മറന്നുപോയി. ഒരു മെയില്‍ അയയ്ക്കൂ..
നല്ലൊരു കാഴ്ച കണ്ട പ്രതീതി..!
ആ ചെന്നായ്ക്കളുടെ സൃഷ്ടി എന്നേയും അത്ഭുതപ്പെടുത്തുന്നു.
ട്രാമിലിരുന്നുള്ള കാഴ്ചകളും പോരട്ടെ..
മനോഹരമായിരിക്കുന്നു മാഷേ..ഈ ചിലന്തിയും ചെന്നായിക്കളും ശരിക്കും അൽഭുതപ്പെടുത്തുന്നു...
റാണി, ഷിജു ,ചാണക്യന്‍ ,നിരക്ഷരന്‍,പൊറാടത്ത്,ദീപക് ,ലക്ഷ്മി,സോജന്‍,അപ്പു,കുഞ്ഞന്‍ ,ധൃഷ്ടദ്യുമ്നൻ എല്ലാവര്ക്കും നന്ദി,
പിന്നെ എല്ലാവരുടെയും സംശയം ചെന്നായ്ക്കളുടെ ആണല്ലോ ആദ്യ ചിത്രം നോക്കിയാല്‍ കാണാം നൈലോണ്‍ ചരടില്‍ തൂക്കിയിട്ടിരിക്കുന്ന അവയുടെ ശരിക്കുള്ള ബലം അവ എല്ലാം ഒന്നിനോടൊന്നു ഒറ്റിയാണ് നില്‍ക്കുന്നത് ,പിന്നെ ഇതിന്റെ തുടര്‍ച്ചയായി പുതിയ യാത്ര പോസ്റ്റ് ഇട്ടിട്ടുണ്ട് .
സോജന്‍ ശരിയായിരിക്കാം അവര്‍ ലോക പ്രശസ്തയായ ആര്‍ക്കിടെക്റ്റ് ആണ് .
നിരക്ഷരന്‍ ഇനിയും ഇതുപോലെ തെറ്റുകള്‍ ചൂണ്ടി കാണിക്കണേ .
അപ്പു അതെ ശരിയാണ് എല്ലാവര്‍ക്കു അതൊരു ഓര്മ കുറിപ്പ് ആവുകയും ചെയ്യും പിന്നീട് .
എല്ലാവര്ക്കും ഒന്നൂടെ നന്ദി .
Post a Comment