സാരാവുസ് ബീച്ച്

ഇന്നു ബുധനാഴ്ച്ച രണ്ടു ദിവസം കൂടി കഴിഞ്ഞാൽ രാത്രി ഷിഫ്റ്റ് ജോലി തീർന്നു . രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ ഞാനും ഇനിഗൊയും മാത്രം .
ഓലാ സജി ബുവണാസ് ,കെതാൽ ?
ബുവണാസ് ഇനിഗൊ എസ്തോയ് ബിയെൻ ഇ തു ?
ബിയെൻ . ദോണ്ടെ വാസ് എസ്ത്തെ ഫിൻ ദെ സെമാന ? ആസ് വിസ്തോ സാരാവുസ് ? എസ് ഉണാ പ്ലായാ മുയ് ബൊണീറ്റൊ .
അങ്ങിനെ ഈ ആഴ്ചാവസാനം പോകാൻ പറ്റിയ ഒരു നല്ല സ്ഥലം ഇനിഗൊ പറഞ്ഞു തന്നു . സാമ്പത്തിക മാന്ദ്യം തുടങ്ങിയതിൽ പിന്നെ എല്ലാ ആഴ്ചയും കാഴ്ചകൾ കാണാൻ നടക്കുകയാണ് ഞാൻ എന്നറിയാവുന്ന ഇനിഗൊ ,നീ എങ്ങോട്ടാ ഈ ആഴ്ച പോകുന്നെ സാരാവുസ് എന്ന ബീച്ച് നീ കണ്ടതാണോ നല്ലതാണു പോയി കാണൂ എന്നാണു എന്നോട് സ്പാനിഷിൽ പറഞ്ഞതു . ഞാൻ താമസിക്കുന്ന വിസ്കായ പ്രൊവിൻസിനു തൊട്ടടുത്ത പ്രൊവിൻസ് ആണു ഗിപുസ്കൊവ , ആ പ്രൊവിൻസിലാണു സാരാവുസ് ബീച്ച് . ബാസ്ക് കണ്ട്രിയിലെ ഏറ്റവും നീളം കൂടിയ ബീച്ച് 2.8 കിലൊമീറ്റർ . സമ്മർ സീസണിൽ ഒരു ദിവസം ഇവിടെ വന്നു പോകുന്നവർ ഇരുപത്തി രണ്ടായിരം മുതൽ അറുപതിനായിരം ആളുകൾ . ആളുകൾക്ക് തുണി മാറാനും സാധനങ്ങൾ സൂക്ഷിക്കാനും വാടകക്കു തുണി കൊണ്ടുള്ള മുറി കിട്ടും . അങ്ങിനെ ആയിരത്തിനടുത്തു താൽക്കാലിക മുറികൾ ഇതു സാരാവുസിന്റെ മാത്രം പ്രത്യേകതകൾ ആണു .
(എന്നാൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത ഇത്രയും കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന ബീച്ചിൽ കണ്ട വ്യുത്തിയാണു .അല്പം പോലും പ്ലാസ്റ്റിക് ഞാനവിടെ കണ്ടില്ല .)
അങ്ങിനെ ശനിയാഴ്ച്ച ഉച്ചയൂണു കഴിഞ്ഞു ഞാനും ബെർണാഡും പന്ത്രണ്ടു പത്തിന്റെ ബസിൽ എല്ലൊറിയോയിൽ നിന്നും പുറപെട്ട് പതിനഞ്ചു മിനുറ്റു യാത്രക്കു ശേഷം ഡുറങ്കോയിൽ ഇറങ്ങി . അവിടെ നിന്നും സാൻ സെബാസ്റ്റ്യൻ വരെ പോകുന്ന ലോക്കൽ ട്രെയിനിൽ കയറി യാത്ര തുടർന്നു .
View Larger Map
പതിവിനു വിപരീതമായി ഒന്നര മണിക്കൂറത്തെ ഈ യാത്രയിൽ ഞങ്ങൾ സംസാരിച്ചിരിക്കാതെ ജന്നൽ വഴി കാഴ്ചകൾ കണ്ടിരുന്നു . നിരവധി മല നിരകൾക്കിടയിലൂടെയുള്ള ഈ യാത്രയിൽ ധാരാളം ചെറിയ അരുവികൾ കണ്ടു .ഇറങ്ങുന്നതിനേക്കാൾ കൂടുതൽ ആളുകൾ കയറി കൊണ്ടിരിക്കുന്നു എല്ലാവരുടെയും കയ്യിൽ ചെറിയ ബാഗിൽ ഭക്ഷണ സാധനങ്ങളും കിടക്കാനുള്ള സാമഗ്രികളും ഉണ്ട് , ജൂൺ ഇരുപത്തി ഒന്നിനു ഇവിടെ സമ്മർ തുടങ്ങി , ഈ കാലാവസ്ഥക്കു പോകാൻ പറ്റിയ സ്ഥലം ബീച്ച് തന്നെ . കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ട് .
വിസ്കായ പ്രൊവിൻസ് കഴിഞ്ഞു , അതിനടുത്ത സ്റ്റെഷനുകളിൽ നിന്നും കയറുന്നതു മുഴുവൻ പതിനേഴു വയസ്സിനു താഴെയുള്ള കുട്ടികൾ . അവരും വാരാന്ത്യം ആഘോഷിക്കാൻ ബീച്ചിൽ പോവുകയാണു , പാട്ടും ബഹളവുമായി അവരും യാത്ര തുടർന്നു . ഒരു വലിയ മലക്കു താഴെയുള്ള തുരങ്കം കടന്നു ട്രെയിൽ നേരെ അപ്പുറത്തെത്തുന്നതു ഇടതു വശത്തു നീല നിറത്തിൽ പരന്നു കിടക്കുന്ന കടലിനു മുകളിലേക്ക് . ബെർണാഡിനെ നോക്കി ഞാൻ പറഞ്ഞു “ ഹൊവ് ” . ട്രെയിനു ഇടതു വശം കടൽ വലതു വശം വലിയ മല അതിന്റെ ചരിവിലൂടെയാണു ട്രെയിൽ പോകുന്നതു , ഇടതു വശതേക്കു മാത്രം നോക്കിയാൽ കടലിനു മുകളിലൂടെ ഒഴുകി പോകുന്നതു പോലെ . അതു അവസാനിച്ചതു ദെബാ എന്ന ബീച്ച് സ്റ്റേഷനിലായിരുന്നു , പെൺകുട്ടികൾ എല്ലാവരും അവിടെ ഇറങ്ങി ട്രെയിൽ കാലിയായി . ഇനി കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ സാരാവുസിലെത്തും .
സാരാവുസിനെ പറ്റി ഏത്തൊർ എല്ലാം പറഞ്ഞു തന്നിരുന്നു മില്ല്യണയെർസ് മാത്രം താമസിക്കുന്ന സ്ഥലം . ബീച്ചിനു സമാന്തരമായി അനേകം രെസ്റ്റൊറന്റുകൾ ബീച്ചിൽ വെയിൽ കാഞ്ഞു കിടന്നതിനു ശേഷം എല്ലാവരും അവിടെ നിന്നാണു ഭക്ഷണം കഴിക്കുന്നതു , നല്ല കാഴ്ചകൾ കണ്ടു ഭക്ഷണം കഴിക്കാം അതു കൊണ്ടു തന്നെ അല്പം വിലയും കൂടുതൽ . രാറ്റോൺ ദെ മൊണ്ടാന്യ യെ പറ്റി എത്തൊർ പറഞ്ഞു തന്നിട്ടുണ്ടു ബീച്ചിൽ നിന്നും നേരെ നോക്കിയാൽ എലിയുടെ രൂപത്തിൽ കാണുന്ന മല , അതാണു റാറ്റോൺ ദെ മൊണ്ടാന്യ .
ഞങ്ങൾ സാരാവുസിൽ എത്തി പത്തു മിനുട്ടു നടത്തത്തിനുശേഷം ബീച്ചിൽ എത്തി , ശക്തിയായ വലിയ തിരകളൊന്നുമില്ലാത്ത നീല നിറത്തിൽ മൂന്നു കിലൊമിറ്റർ ദൂരത്തിൽ ആയിരകണക്കിനു ആളുകളെ കൊണ്ടു നിറഞ്ഞ ബീച്ച് . നേരെ നോക്കിയപ്പോൾ എത്തൊർ പറഞ്ഞ എലിയുടെ രൂപത്തിലുള്ള മല കണ്ടു , പക്ഷെ എനിക്കതു കണ്ടപ്പൊ ആന വെള്ളത്തിൽ മുങ്ങി കിടക്കുന്നതായാണു തോന്നിയതു .അതിനു ഇടതു വശത്തായി വാഹനങ്ങൾ ഒഴുകുന്ന റോഡ് മറ്റൊരു മലയുടെ വശതുള്ള തുരങ്കത്തിലൂടെ പോകുന്നു ,വലതു വശത്തു മൂന്നു കിലോമീറ്ററിനു അപ്പുറം ബീച്ചിനു അവസാനം വലിയ പാറകെട്ടുകൾ . ഇത്രയും കാഴ്ചകൾ ഉണ്ടായിട്ടും ഫോട്ടോ എടുക്കാതെ അതു വരെ കഴുത്തിൽ തൂക്കിയിട്ടിരുന്ന ക്യാമറ ഞാൻ പോക്കറ്റിൽ ഇട്ടു , കാരണം അവിടെ കണ്ട ആളുകൾ ഭൂരിഭാഗം എല്ലാവരും തന്നെ പൂർണ്ണ നഗ്നരായിരുന്നു . കറുത്തിരിക്കുന്നവൻ വെളുത്ത നിറത്തെ ഇഷ്ട്ട പെടുമ്പോൾ ഇവർ ഇവരുടെ വെളുത്ത നിറത്തേക്കാളും അല്പം ഇരുണ്ടനിറത്തെയാണു ഇഷ്ട്ടപ്പെടുന്നതു , ആ നിറം വരുത്തുവാനാണു സൺ ക്രീമും പുരട്ടി ഈ കിടപ്പു കിടക്കുന്നതു . രാവിലെ മുതൽ കിടന്നു തവിട്ടു നിറം വരുത്തിയവർ രെസ്റ്റൊറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നു . ബീച്ചിൽ ഇടവിട്ടു ഇടവിട്ടു പല നിറത്തിലുള്ള പതാകകൾ കണ്ടു പച്ച നിറത്തിലും ,ചുവപ്പു നിറത്തിലും .ചുവപ്പും നീലയും കൂടിയതും .ആഴം ഇല്ലാത്ത സ്ഥലത്തു ആളുകൾക്കു കുളിക്കാം അവിടെയാണു പച്ച പതാകകൾ , ചുവപ്പു പതാകകൾ ഉള്ളയിടം ആഴം കൂടുതൽ ഉള്ളതിനാൽ അവിടെ കുളി പാടില്ല , ചുവപ്പും നീലയും പതാകകൾക്കിടയിൽ സർഫിങ്ങ് നടത്താം . രണ്ടര മണിക്കൂർ അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചു കാസ്കൊ വീഹൊയിലേക്കു നടന്നു , ഭക്ഷണം കഴിക്കണം അവിടെ ചിലവു കുറഞ്ഞു നല്ല ഭക്ഷണം കിട്ടും .
കാസ്കൊ വീഹൊയിലെ ഒരു റെസ്റ്റൊറന്റിൽ നിന്നും ഭക്ഷണം കഴിഞ്ഞു അല്പ നേരത്തെ വിശ്രമതിനു ശേഷം വീണ്ടും ഞങ്ങൾ നടന്നു എത്തിയതു സാന്റാ മരിയ രെയൽ എന്ന പള്ളിയിലാണു . നാലു നിലയുള്ള ടവറിൽ ഘടികാരവും പള്ളി മണീയും കാണാം , ഈ പള്ളിയെ പറ്റിയൊ ബാകിയുള്ള കാഴ്ച്ചകളെ പറ്റിയൊ എതോർ ഒന്നും പറഞിരുന്നില്ല , ഒരു കൌതുകത്തിനു ഞങ്ങൾ ആ പള്ളിയിൽ പോയീ അവിടെ ബോർഡിൽ എഴുതി വെച്ചിരിക്കുന്നതു വായിച്ചു പതിനഞ്ചാം നൂറ്റാണ്ടിൽ പണിത പള്ളി സാരാവുസിന്റെ ചരിത്രം ഉറങ്ങുന്നിടം , മ്യൂസിയം പ്രവേശനം ഒന്നെക്കാൽ യൂറോ . എന്നാൽ കയറി കാണുക തന്നെ .
ഒന്നാം നിലയിൽ കയറി ചെന്ന ഞങ്ങളെ ചിരിച്ച മുഖത്തോടു കൂടി ആ സ്പാനിഷ് യുവതി സ്വീകരിച്ചു ( പേരു മറന്നു പോയീ) മ്യൂസിയം കാണാനാൻ വന്നതാണെന്നു പറഞ്ഞപ്പോൾ റ്റിക്കറ്റ് തന്നിട്ടു പറഞ്ഞു പള്ളിക്കകതേക്കു ഇപ്പോൾ പ്രവേശിക്കാൻ പറ്റില്ല അവിടെ ഒരു മരണ ചടങ്ങു നടന്നു കൊണ്ടിരിക്കുകയാണു . ( മ്യൂസിയം കാണാൻ ഞാനും ബെർണാഡും മാത്രമെ ഉള്ളൂ ) . അവിടെ ഫോട്ടോ എടുക്കരുതെന്നു എഴുതി വെച്ചിട്ടുണ്ടെങ്കിലും ഞാൻ ചോദിച്ചപ്പോൾ അനുവാദം തന്നു . മുകളിലെ നിലയിൽ രണ്ടാം നിലയിൽ റോമൻ കാലഘട്ടത്തിലെ ചിത്രങ്ങളൂം ജീവിത രീതികളും കണ്ടു കൊണ്ടു ഞങ്ങൾ മൂന്നാം നിലയിൽ കയറി അവിടെ പള്ളിയുടെ ക്ലോക്കും മണിയും അതിന്റെ ഭാഗങ്ങളും കണ്ടൂ തിരിച്ചിറങ്ങി .
താഴെ ഒന്നാം നിലയിൽ വീണ്ടും എത്തിയ ഞങ്ങളെ ആ യുവതി ഒരു ലെസർ റ്റൊർച്ചുമായി താഴെക്കു കൊണ്ടു പോയീ , അവിടെയാണ് ഒൻപതാം നൂറ്റാണ്ടിലെ സെമിത്തേരിയിൽ നിന്നും ഉദ്ഘനനം ചെയ്തു കിട്ടിയ അവശിഷ്ട്ടങ്ങൾ . ഒൻപതാം നൂറ്റാണ്ടിൽ മരം കൊണ്ടു നിർമിച്ച പള്ളി പന്ത്രണ്ടാം നൂറ്റാണ്ടിൽ കല്ലു കൊണ്ടു പണീതു , ഇപ്പോൾ കാണുന്ന കെട്ടിടം പതിനഞ്ചാം നൂറ്റാണ്ടിലെയാണു . ഒൻപതാം നൂറ്റാണ്ടിൽ സാരാവുസിലെ ആളുകൾ ശരാശരി മുപ്പത്തഞ്ചു വയസ്സു വരെയെ ജീവിച്ചിരുന്നുള്ളൂ എന്നവിടെ എഴുതി വെച്ചിട്ടുണ്ടു . അതിനകത്തുണ്ടായിരുന്ന വലിയ ടെലിവിഷനിൽ ഈ കാര്യങ്ങളൊക്കെ കാണീക്കുന്നുണ്ടു സെമിത്തേരിക്കു മുകളിലെ കണ്ണാടി നിലത്തിരുന്നു എല്ലാം കണ്ടൂ . അതിനു ശേഷം സെമിത്തേരിയിലെ അസ്ഥികൂടങ്ങൽ ഒരോന്നും ഏതു നൂറ്റാണ്ടിലെ ആണെന്നു പറഞ്ഞു തന്നു എറ്റവും താഴത്തെ പടിയിൽ കാണുന്ന അസ്ഥികൂടങ്ങൽ ഒൻപതാം നൂറ്റാണ്ടിലെ അതിനു മുകളിലെ പന്ത്രണ്ടാം നൂറ്റാണ്ടിനെ അതിനു മുകളിലെ പതിനഞ്ചാം നൂറ്റാണ്ടിലെ അങ്ങിനെ എല്ലാ കാര്യങ്ങളൂം . ഒന്നാം നിലയിൽ തന്നെ ലാറ്റിൽ ഭാഷയിലുള്ള പതിനെഴാം നൂറ്റാണ്ടിൽ ഈ പള്ളിയിൽ പാടാൻ ഉപയോഗിച്ചിരുന്ന പുസ്തകം വെച്ചിട്ടുണ്ട് . സമയം ആറര കഴിഞ്ഞു വീണ്ടും കാണാം എന്നു പറഞ്ഞു ഞങ്ങൾ ചെന്നു കയറിയതു ഫോട്ടോ മ്യൂസിയത്തിലായിരുന്നു .
ഫോട്ടോ മ്യൂസിയം സാരാവുസ് , നാലു നിലകളുള്ള മ്യൂസിയത്തിൽ ആറു യൂറൊ കൊടുത്തു കയറി മറ്റെ മ്യൂസിയത്തിലെ പോലെ തന്നെ ഇവിടെയും ഞങ്ങൾ മാത്രമെ കാഴ്ച്ചക്കാരായി ഉള്ളൂ ആളുകൾ എല്ലാവരും ബീച്ചിലാണു . ലിഫ്റ്റിൽ കയറി നാലാം നിലയിൽ ചെന്നു അവിടെ ഫോട്ടോ എടുക്കാനുള്ള വിദ്യ കണ്ടു പിടിക്കുന്നതിനു മുന്നെ ആളുകൾ പണ്ടു ഉപയോഗിച്ചുരുന്ന ഉപകരണങ്ങളായിരുന്നു , മാജിക് ലാമ്പ് ,പിച്ചർ പ്രൊജെക്റ്റർ എന്നിവ . ട്രാൻസ്പാരന്റു ആയിട്ടുള്ള കണ്ണാടി ചിത്രതിലൂടെ പ്രകാശം കടത്തി വിട്ടു തിരശീലയിൽ കാണീക്കുന്നതു . ആ രീതിയിലുള്ള പലതരം ഉപകരണങ്ങൾ . മൂന്നാം നിലയിൽ ഏറ്റവും ആദ്യത്തെ ക്യാമറ അതിൽ നിന്നെടുത്ത് ചിത്രങ്ങൾ , ക്യാമറകളുടെ പല തലമുറകളെയും അവിടെ കണ്ടു . ചില ക്യാമറകളുടെ ഫ്ലാഷ് കണ്ടതു വാഹനങ്ങളുടെ ഹാലൊജൻ ലൈറ്റു പോലെ . രണ്ടാം നിലയിൽ നിറയെ ഫോട്ടൊകളായിരുന്നു . ആ ചരിത്ര പ്രാധാന്യമുള്ള ഫോട്ടോകൾ കണ്ടു നടക്കുന്നതിടയിൽ ഒരു ഫോട്ടൊ കണ്ടൂ ഞാൻ ഒരു നിമിഷം നിന്നു പോയീ വിരൽ കുടിച്ചു കൊണ്ടു ചെങ്കൊടിയേന്തിയ കൊച്ചു വിപ്ലവകാരൻ എന്നെ എന്റെ ചെറുപ്പത്തിലേക്കു കൊണ്ടൂ പോയീ ആ പ്രായത്തിൽ അന്നു എന്റെ കയ്യിലും ഈ ചെങ്കൊടി ഉണ്ടായിരുന്നതാണു ഞാനോർത്തതു .
സമയം എട്ടു മണി ബീച്ചിൽ നിന്നും ആളുകൾ മടങ്ങി പോയി തുടങ്ങി എല്ലവരും കാസ്കൊ വീഹൊയിൽ വന്നു രാത്രി അഘോഷിക്കാൻ ആരംഭിച്ചു .ഇനിയും ഇവിടെ നിന്നാൽ എല്ലൊറിയോയിലേക്കൂള്ള പത്തു മണീക്കുള്ള അവസാന ബസ് ഡൂരങ്കൊയിൽ നിന്നും കിട്ടില്ല . എട്ടു പതിനഞ്ചിനു ഞങ്ങൾ സാരാവുസിനോടു വിട പറഞ്ഞൂ എല്ലൊരിയൊയിലേക്കു തിരിച്ചു .
15 comments:
(((( ഠേ )))))
ഇതിന് ഒരു പത്തു തേങ്ങാ അടിച്ചില്ലേല്‍ പിന്നെ എങ്ങിനയാ?
മനോഹര ചിത്രങ്ങളും വിവരണങ്ങളും മാഷെ.
പല ഫോട്ടോസും സൂക്ഷിച്ചു വക്കേണ്ടവ. കോപ്പി റൈറ്റൊന്നും നോക്കുന്നില്ല, ഞാന്‍ അടിച്ചു മാറ്റി.
:)
ആ ‘ഏദന്‍‘ ബീച്ച് വളരെ വളരെ ഇഷ്ടപ്പെട്ടു, പിന്നെ ആ കണ്ണാടിയുടെ മുകളില്‍ ചെക്ക് ഷര്‍ട്ടിട്ട് ഇരിക്കുന്ന വസ്തു എവിടെ നിന്ന് ഖനനം ചെയ്ത് എടുത്തതാ?
അഭിനന്ദനങ്ങളും ആശംസകളും.
സിം പ്ലി സൂപർബ്....
superb!
നിന്‍റെ ഈ ആത്മാര്‍ഥമായ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ ഗെഡീ...
കിനാവിലെ ഏദന്‍ തോട്ടം എന്ന് കവി പാടിയ തോട്ടം ഇതാവുമോ? ഹവ്വയെ കണ്ടായിരുന്നു :)
കിടിലന്‍ ചിത്രങ്ങളും വിവരണവും...അഭിനന്ദനങ്ങള്‍ മാഷെ....
യാത്ര തുടരുക....ആശംസകള്‍...
സജീ,
നന്നായിരിയ്ക്കുന്നു യാത്രാ വിവരണം.ഫോട്ടോ ഇല്ലെങ്കിലും വായിച്ചു പോകാവുന്ന രീതിയിൽ എഴുതിയിരിക്കുന്നത് നന്നായി.
കൂടുതൽ സ്പെയിൻ വിശേഷങ്ങൾക്കായി കാത്തിരിയ്ക്കുന്നു..
എന്തു ഭംഗിയാ ബീച്ചു്? പിന്നെ അസ്ഥികൂടത്തിന്റെ മുകളിലാണോ കയറിയിരിക്കുന്നതു്?
സജീ....
യാത്രകള്‍ പൊടിപൊടിക്കുകയാണല്ലോ ? കൊതിയാകുന്നു. ബാഴ്സലോണയിലേക്ക് ഒരു യാത്ര ആലോചനയിലുണ്ട്. ഈ പടങ്ങളൊക്കെ കാണുമ്പോള്‍ ആ ചിന്തയ്ക്ക് ആക്കം കൂടുന്നു.
അസ്ഥികൂടങ്ങള്‍ക്ക് മുകളിലെ ആ ഇരിപ്പ് കലക്കി. ക്യാമറകള്‍ കണ്ടപ്പോള്‍ ഈ കഴിഞ്ഞ ദിവസം ഗ്രീനിച്ചില്‍ പോയപ്പോള്‍ ഫോട്ടോ ഒബ്‌സ്ക്യൂറ എന്നൊരു സംഭവത്തെപ്പറ്റി മനസ്സിലാക്കിയത് ഓര്‍മ്മ വന്നു.
ഉഗ്രന്‍ ബീച്ച്.ഞങ്ങളുടെ ചെറായി ബീച്ചും ഏതാണ് ഇതുപോലൊക്കെ തന്നെയിരിക്കും (തമാശ്) :) :)
ചിത്രവും വിവരങ്ങളും നന്നായി.
വളരെ നന്ദി സജീ, ക്യാമറകളുടെ ഈ മുതുമുത്തച്ഛന്മാരെയൊക്കെ കാണാൻ സാധിച്ചുവല്ലോ. ഭാഗ്യവാൻ. വിവരണവും നന്ന്.
ബീച്ചു കിടു..ന്നാലും മ്മടെ കോവളത്തിന്റത്ത്ര വരിത്തില്ല കേട്ടോ...പിന്നെ ആ അസ്ഥികൂട ഫോട്ടോയും കൊള്ളാം..ആ മീശ വെച്ച അസ്ഥി ഏതാ..:)
സജി നല്ല ഒരു പോസ്റ്റ് കൂടി ... പഴയ കാലത്തേ ക്യാമറകളുടെ ചിത്രങ്ങള്‍ ഒരു നല്ല അനുഭവമായി ..പിന്നെ കണ്ണാടിയുടെ മുകളില്‍ ഇരിക്കുന്ന ഫോട്ടോ അടിപൊളി ഒപ്പം അനിലിന്റെ കമന്റും ..
:) Wonderful !!!!
ആടിപൊളി മഷേ... നല്ല ഒരു യത്രാ വിവരണവും കുറെ ചിത്രങ്ങളും...
ഹഹഹഹ അനിലെ ഇതു ത്രിശ്ശൂരിൽ നിന്നും ഖനനം ചെയ്തെടുത്തതാ
താരകൻ ,രമണിക നന്ദി
വാഴക്കോടാ ഹവ്വയെ ക്രോപു ചെയ്തു കുടുംബകലഹം ഒഴിവാക്കി ഹഹഹ .
ചാണക്യൻ നന്ദി
സുനിൽ നന്ദി ഇനിയും വരുമല്ലൊ .
എഴുത്തുകാരി അതെ പിന്നെ കണ്ണാടിക്കു പുറത്തല്ലെ .
നിരക്ഷരാ എങ്ങനെയുണ്ടു ഞങ്ങളുടെ സ്പെയിൻ ,എന്നാലും നിങ്ങടെ ചേറായി എനിക്കു മിസ്സ് ആയല്ലൊ .
ശ്രീ അപ്പു നന്ദി .
ധ്ര്യുഷ്ട്യു മോനെ ആ മീശ വെച്ച അസ്ഥി ഞാൻ തന്നെ ഹഹഹഹഹഹ
റാണീ ,കാപ്റ്റൻ ,ജിമ്മി നന്ദി
Post a Comment