ഗെർണിക്ക

ആഗസ്റ്റിൽ നാട്ടിൽ പോയപ്പോൾ ഒരു കുടുംബസംഗമത്തിൽ വച്ചു പരിചയപ്പെട്ട , ഗുരുവായൂർ KSEB ഓഫീസർ ആയി ജോലി ചെയ്യുന്ന സുനിൽ എന്നോട് ചോദിച്ചു
“ സജി സ്പെയിനിലാണെന്നല്ലെ പറഞ്ഞതു ഗെർണിക്കയൂടെ അടുത്താണോ ? അവിടെ പോയിട്ടുണ്ടോ? നമ്മൾ വായിച്ചിട്ടീല്ലെ ഗെർണിക്കയെ പറ്റി രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലർ ബോംബിട്ടു നശിപ്പിച്ച സ്ഥലം പികാസോ വരച്ച ഗെർണീക്ക സജി ഇതൊക്കെ കണ്ടുവോ ? “
ഇതിനെല്ലാം എനിക്കു ഒറ്റ മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ “ ഇല്ല” എന്നു മാത്രം .
പിന്നീട് സുനിലാണു എനിക്കു അയാൾ വായിച്ചു മാത്രം അറിവുള്ള ഗെർണീക്കയെയും പികാസൊ വരച്ച പെയിന്റിങ്ങിനെ പറ്റിയും എല്ലാ കഥകളൂം എനിക്കു പറഞ്ഞു തന്നതു .
പരീക്ഷ ജയിക്കാൻ വേണ്ടി മാത്രം ചരിത്രം പഠിച്ച ഞാൻ അന്നു കുറ്റബോധത്തോടെ സുനിൽ ആവേശത്തോടെ ഗെർണിക്കയെ പറ്റിയും പികാസോയുടെ പെയിന്റിങ്ങിനെ പറ്റിയും പറഞ്ഞതു കേട്ടു. അന്നെ മനസ്സിൽ കരുതിയതാണു സ്പെയിനിലെ എന്റെ ഇനിയുള്ള അടുത്ത യാത്ര ഗെർണിക്കയിലേക്കായിരിക്കും എന്നു .
View Larger Map
അതെ എന്റെ ഇന്നത്തെ യാത്ര ഗെർണീക്കയിലേക്കായിരുന്നു . രണ്ടാം ലോകമഹാ യുദ്ധക്കാലത്തു ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഗെർണീക്ക ,പികാസോ വരച്ച ഗെർണിക്ക .
“Guernica, the oldest town of the Basque provinces and the center of their cultural traditions, was almost completely destroyed by the rebels in an air attack yesterday afternoon. The bombing of the undefended town far behind the front line took exactly three quarters of an hour. During this time and without interruption a group of German aircraft – Junker and Heinkel bombers as well as Heinkel fighters – dropped bombs weighing up to 500 kilogrammes on the town. At the same time low-flying fighter planes fired machine-guns at the inhabitants who had taken refuge in the fields. The whole of Guernica was in flames in a very short time.” - The Times, April 27, 1937.
ഇതായിരുന്നു ബോംബിങ്ങിനു അടുത്ത ദിവസം പത്രത്തിൽ വന്ന വാർത്ത .
കടപ്പാട് വികിപിഡിയ സ്പാനിഷ്
പഴയ കാലത്തു ബിസ്ക്കായയുടെ പാർലമെന്റ് ഗെർണിക്കയിലായിരുന്നു .പതിമൂന്നാം നൂറ്റാണ്ട് മുതൽ ഒരു ഓക്കു മരത്തിനു ചുറ്റുമായിരുന്നു അവർ സഭ കൂടിയിരുന്നതു . ബാസ്ക് കണ്ട്രിയുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമാണു ഓക്കു മരം . സ്വതന്ത്ര രാജ്യത്തിനു വേണ്ടി പോരാടുന്ന ബാസ്ക് കണ്ട്രിയെ സ്പെയിനിലെ അന്നതെ ഏകാതിപതി ആയിരുന്ന ഫ്രാൻകൊ ഹിറ്റ്ലറെയും മുസ്സോളിനിയെയും കൂട്ടു പിടിച്ചു കീഴടക്കി .അതു കൊണ്ടു തന്നെ ഗെർണിക്കയിൽ സഭകൂടിയിരുന്ന സ്ഥലം ലക്ഷ്യമാക്കി അന്നവർ ബോബിട്ടതു , ഗെർണിക്കയെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റുകയായിരുന്നു ലക്ഷ്യം . 1600 പേരുടെ ജീവൻ അപഹരിച്ചെങ്കിലും , ഗെർണിക്ക പൂർണമായി തകർന്നെങ്കിലും ഓക്ക് മരവും സഭ കൂടുന്ന സ്ഥലവും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു .
വളരെ നാളുകൾക്കു ശേഷം ഇന്നായിരുന്നു നല്ല കാലാവസ്ഥ , ഒൻപതു പത്തിന്റെ ബസിൽ എല്ലോരിയോയിൽ നിന്നും ഡുറങ്കോയിൽ എത്തി അവിടെ നിന്നും ഗെർണിക്കയിലേക്കു ട്രെയിനിൽ ടിക്കെറ്റെടൂത്തു .അര മണിക്കൂർ യാത്രക്കു ശേഷം ഗെർണിക്കയിലെത്തിയ ഞാൻ നേരെ ഇൻഫോർമേഷൻ ഓഫീസ്സിൽ പോയി മാപ് വാങ്ങി വഴി ചോദിച്ചു മനസ്സിലാക്കി .
View Larger Map
ഗെർണീക്ക വളരെ ചെറിയ പട്ടണമാണ് 16,000 ജനസംഖ്യമാത്രമുള്ള ചെറുപട്ടണം .റെയിൽ വേ സ്റ്റേഷനിൽ നിന്നിറങ്ങി അല്പം നടന്നാൽ ചന്ത നടക്കുന്ന സ്ഥലം കാണാം വഴികളെല്ലാം അല്പം ഇടൂങ്ങിയ വഴികൾ ആളൂകൾ തിങ്ങി പാർക്കുന്നു .എന്നാൽ മനസ്സിൽ ,ബോംബിട്ട് തകർത്ത ഗെർണീക്കയുടെ ചിത്രവുമായി ഇപ്പോഴുള്ള ഗെർണീക്ക നോക്കിയാൽ തീർത്തും പുതിയതു തന്നെ . ഒരിടത്തു പോലും ബോംബിട്ടു തകർത്തതിന്റെ അവശിഷ്ട്ടങ്ങൾ പോലുമില്ല .
ഗെർണിക്ക മ്യൂസിയമായിരുന്നു എന്റെ ലക്ഷ്യം അവിടെ അന്നു ബോംബിട്ടു തകർത്ത ഗെർണിക്കയെ പറ്റി എല്ലാം കാണാം , ഇപ്പോഴുള്ള ഗെർണിക്ക തീർത്തും പുതിയതാണു അന്നത്തെ ഒരു കേടുപാടു പോലും കാണാത്ത രീതിയിൽ പുതുക്കി പണിതതു .
മ്യൂസിയം എത്തുന്നതിനു മുന്നെ ഇക്ക്വോഡോർ രാജ്യത്തു നിന്നുള്ളവർ തെരുവിൽ അവതരിപ്പിക്കുന്ന സംഗീതം കേട്ട് കൊണ്ടു അലപനേരം നിന്നു
നാലു യൂറോക്കു ടിക്കെറ്റെടുത്തു ഞാൻ മ്യൂസിയത്തിൽ കയറി , മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ ക്യാമറ തീർത്തും നിരോധിച്ചിരിക്കുന്നു . എല്ലായിടത്തും സി സി ക്യാമറ്യുള്ളതിനാൽ ഞാൻ റിസ്ക് എടുത്തു ഫോട്ടോ എടുക്കാൻ നിന്നില്ല . ഗെർണിക്കയിലെ ബോംബിങ്ങിനെ പറ്റി മാത്രം ഉള്ള മ്യൂസിയമാണതു . എന്റെ കൂടെ ബുദ്ധി വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികളും ഉണ്ടായിരുന്നു .ബോംബിങ്ങിനു ശേഷം തീയും പുകയും ഉയരുന്ന കെട്ടിടങ്ങളും ജീവനറ്റ ശരീരങ്ങളൂം അഭയാർഥികളായി രക്ഷപെടുന്നവരുടെ ഫോട്ടൊകളൂം, അന്നു പൊട്ടാതെ കിടന്ന ബോംബുകളെക്കാളൂം എന്നെ അവിടെ ആകർഷിച്ചതു നമ്മുടെ ഗാന്ധിജിയുടെയും മതെർ തെരേസയുടെയും ഫോട്ടോകളായിരുന്നു .
മതെർ തെരേസയുടെ സ്നേഹിക്കുവാൻ വേണ്ടി പറയുന്ന വചനങ്ങളും അവർ ഉപയ്യോഗിച്ചിരുന്ന വട്ട കണ്ണടയും ഞാനവിടെ കണ്ടു , അതിനേക്കാൾ ഉപരി പല സ്ഥലങ്ങളിലായി നമ്മുടെ മഹാത്മാഗാന്ധിയുടെ വചനങ്ങൾ സ്പാനിഷിൽ എഴുതി വെച്ചിരിക്കുന്നു മോഹൻ ദാസ് ഗാന്ധി എന്ന പേരിൽ .ഞാനൊരു ഇന്ത്യാക്കാരനെന്ന അഭിമാനത്തോടെ രണ്ടു നിമിഷം ഗാന്ധിജിയുടെ ഫോട്ടൊയെ നോക്കി നിന്നു .
അവിടെ കണ്ട വിസിറ്റേർസ് പുസ്തകത്തിൽ മലയാളത്തിൽ തന്നെ രണ്ടു വരികൾ എഴുതിയതിനു ശേഷം മൂന്നാമതെ നിലയിലെക്കു കയറി . പിക്കാസോയുടെ പെയിന്റിങ്ങ് അവീടെ കണ്ടു (ഒറിജിനൽ ഇരിക്കുന്നതു മാഡ്രിഡിലാണ് ) . സിമ്പോളിക് ആയി വരച്ചിരിക്കുന്ന ആ പെയിന്റിങ്ങ് നമുക്കു മനസ്സിലാകുന്ന രീതിയിയിൽ വേർതിരിച്ചു വരച്ചു വിവരിച്ചു എഴുതിയിട്ടുണ്ടു .
പാരിസ് എക്സിബിഷനു വേണ്ടി വരച്ച ഈ പെയിന്റിങ്ങ് 1940 ഇൽ പാരീസ് കീഴ്പെടുത്തിയ നാസി പട്ടാളക്കാർ ഈ പെയിന്റിങ്ങ് കൈവശ പെടുത്തി പിക്കാസോയോടു ചോദിച്ചു “ നിങ്ങളാണൊ ഇതു ചെയ്തതു “ (വരച്ചതു നിങ്ങളാണൊ എന്നു )
പികാസോ പറഞ്ഞു “ നിങ്ങളാണൂ ഇതു ചെയ്തതു എന്നു “ .
അടുത്ത മുറിയിലെ അഞ്ചു മിനുറ്റു ദൈർഘ്യമുള്ള , ബോംബിങ്ങിനു ശേഷമുള്ള വീഡിയോ എന്നെ ആ ദിവസത്തിലേക്കു കൊണ്ടു പോയി , തീയും പുകയും തകർന്ന കെട്ടിടങ്ങളും അഭയാർഥികളൂം ..... ഒരു ചന്ത നടക്കുന്ന ദിവസമായിരുന്നു ഗെർണിക്ക ആക്രമിക്കപെട്ടത് .ഉച്ച തിരിഞ്ഞ് നാലു മണീയോടെ ആദ്യത്തെ വിമാനം ബോംബിങ്ങ് തുടങ്ങി പിന്നീടു പിന്നാലെ വന്ന മറ്റു വിമാനങ്ങൾ ത്രികോണാക്രിതിയിൽ പറന്നു ഗെർണിക്കയെ ആക്രമിച്ചു ഏകദേശം 4 മണീക്കൂർ നീണ്ടു നിന്ന ആക്രമണാത്തിനു ശേഷം ഗെർണീക്കയിൽ ഒരു കെട്ടിടം പോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല .അന്നു 6000 ആളുകൾ മാത്രം ജനസംഖ്യയുണ്ടായിരുന്ന ഗെർണീക്ക ഗ്രാമത്തിലെ 1,600ആളുകൾ മരിച്ചു .ഹിറ്റ്ലർക്ക് തന്റെ പോർവിമനങ്ങളൂം ബോംബുകളും രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കക്കു എതിരെ ഉപയോഗിക്കുന്നതിനു മുന്നെ ഗെർണീക്കയിൽ പരീക്ഷിക്കുക എന്നതിൽ കൂടുതൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല .സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ഫാസിസ്റ്റ് ഏകാധിപതിയായ ഫ്രാങ്കൊയെ മറ്റു ഏകാധിപതികളായ ഹിറ്റ്ലറും മുസ്സോളിനിയും സഹായിക്കുകയായിരുന്നു .സ്പാനിഷ് റിപബ്ലിക്കുകളെ റഷ്യ സഹായിച്ചുവെങ്കിലും അന്തിമ വിജയം ഏകാധിപതിയായിരുന്ന ഫ്രാങ്കൊക്കു തന്നെയായിരുന്നു ,ഒടുവിൽ മരണ ദിവസം വരെ ഫ്രാങ്കൊ സ്പെയിനിൽ അധികാരിയായി തുടർന്നു .
ഞാൻ ഒരു ശ്വാസം മുട്ടലോടെ ആ മുറിയിൽ നിന്നും പുറത്തു കടന്നു .
ഇനി അടുത്ത ലക്ഷ്യം ,പികാസോ വരച്ച പെയിന്റിങ്ങ് ചുമരിൽ റ്റെയിത്സിൽ പതിച്ചു വെച്ചതു കണ്ടതിനു ശേഷം അവിടത്തെ പാർക്കിൽ അല്പ നേരം ചിലവഴിച്ചു പഴയ സഭ കൂടിയിരുന്ന ഓക്കു മരത്തിനടുത്തെത്തണം .
മ്യൂസിയത്തിൽ നിന്നിറങ്ങി നേരെ സാന്ത മരിയ പള്ളിയുടെ വഴിയിലൂടെ പികാസോയുടെ പെയിന്റിങ്ങ് കാണാൻ പോയി . അവിടെ ഒരു മതിലിൽ പിക്കാസോയുടെ പെയിന്റിങ്ങിന്റെ സെറാമിക്ക് പ്രതിരൂപമുണ്ട് .പോകുന്ന വഴിക്കു നല്ലൊരു പൂന്തോട്ടം കണ്ടു പൂക്കളുടെ ഭംഗിയേക്കാളൂം എന്നെ ആകർഷിച്ചത് ചെടികൾക്കിടയിലെ ക്ലോക്ക് ആയിരുന്നു . ആ ക്ലോക്കിൽ സമയം എന്റെ വാച്ചിലേക്കാൾ 5 മിനുറ്റ് അധികം ആണെന്നതൊഴികെ ആ ക്ലോക്ക് ക്യുത്യമായി പ്രവർത്തിക്കുന്നു .
അതിന്റെ ഒരു ഫോട്ടോ എടുത്തതിനു ശേഷം യൂറോപ്യൻ ജനതയുടെ പാർക്കിൽ പോയി അല്പനേരം വിശ്രമിച്ച ശേഷം , ഫോട്ടോയുമെടുത്തു കസ ഹുന്താസ് എന്നറിയ പെടുന്ന സഭ കൂടിയിരുന്ന സ്ഥലത്തേക്കു നടന്നു .
ബോംബിങ്ങിൽ കേടൂ കൂടാതെ രക്ഷ പെട്ട ആ ഓക്കു മരത്തിന്റെ തടി അവീടെ ഓർമക്കായി സംരക്ഷിച്ചു വെച്ചിരിക്കുന്നു .
സഭക്കകത്തു കടന്നു , വലതു വശത്തു പ്രധാന സഭയും ഇടതു വശത്തു ഓഫിസ്സും . ഇടത്തു വശത്തുള്ള ഓഫിസ്സിനു മുകളിൽ കണ്ണാടിയിൽ ഓക്കു മരത്തിനു ചുറ്റും അന്നു സഭ കൂടിയിരുന്നതിന്റെ ചിത്രം വരച്ചു വെച്ചിരിക്കുന്നു . ചരിത്രത്തിൽ സ്ഥാനം പിടിച്ച ഈ സ്ഥലത്തു എനിക്കു നിൽക്കാൻ സാധിച്ചതിന്റെ നന്ദിയോടെ അവിടെ 5 മിനുറ്റ് ചിലവഴിച്ച ശേഷം ബെർമെഒ എന്ന സ്ഥലത്തേക്കു യാത്രയായി .
കടൽ തീരത്തു ഹാർബറിനു തീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറു പട്ടണമാണു ബെർമെഒ .നല്ല മത്സ്യസമ്പത്തും അതിനേക്കാൾ ഉപരി നല്ല മത്സ്യഭക്ഷണവും കിട്ടുന്ന സ്ഥലം .ട്രെയിനിൽ നിന്നും ഇറങ്ങി കാണുന്ന കാഴ്ച്ച ഹാർബർ ആണ് , കടലിൽ മാത്രം കണ്ടിട്ടുള്ള കപ്പലുകൾ കരക്കു കയറ്റി കേടു പാടുകൾ തീർക്കുന്നതു കണ്ടു . അല്പം ദൂരെയായി പണ്ടു കാലത്തു തിമീംഗലത്തെ വേട്ടയാടി പിടിച്ചിരുന്ന പായ്കപ്പൽ കാണാം .കടലിനോടു ചേർന്ന് മലകളൂം അവിടെ പല തട്ടുകളിലായി പച്ചപ്പുകൾക്കിടയിൽ കാണുന്ന വീടുകളൂം കണ്ടു കൊണ്ടു അല്പനേരം കടൽ തീരത്തിരുന്നു .
സമയം 4 മണീയായി ഇതു വരെ ഭക്ഷണം കഴിച്ചിട്ടില്ല ഇവിടെ ലഘുഭക്ഷണം കിട്ടുന്ന കടകൾ ബാറുകൾ മാത്രമാണ് . ശനിയാഴ്ച്ചത്തെ അവധി ദിവസം ആഘോഷിക്കുന്ന സ്പാനിഷുകാരെ കൊണ്ടു എല്ലാ ബാറുകളൂം നിറഞ്ഞിരിക്കുന്നു . പുരുഷന്മാർ വീര്യം കൂടിയതും സ്ത്രീകൾ വീര്യം കുറഞ്ഞതുമായ മദ്യം നുണഞ്ഞിറക്കി കൊണ്ടു വണ്ടിയിൽ കൂടെ കൊണ്ടു വന്ന കൊച്ചു കുട്ടികൾക്കു പാലു കൊടുക്കുന്നു . ചിലർ വാദ്യോപകരണങ്ങൾ വായിച്ചു കൊണ്ടു ആഴ്ച്ചാവസാനം ആഘോഷിക്കുന്നു .ഒരു ബീയറും പല തരം മത്സ്യഭക്ഷണവും കഴിച്ച് അലപനേരം അവിടെ ചിലവഴിച്ച ഞാൻ ഇരുട്ടുന്നതിനു മുന്നെ എല്ലോറിയിലേക്കുതിരിച്ചു .
19 comments:
This is seriously one of the best Travel blogs in Boolokam, I am a big Fan!
saji, you are improving day by day, excelelnt articles , small and simple and beautiful
Really good..Expecting more.
നാലു യൂറോക്കു ടിക്കെറ്റെടുത്തു ഞാൻ മ്യൂസിയത്തിൽ കയറി , മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന മ്യൂസിയത്തിൽ ക്യാമറ തീർത്തും നിരോധിച്ചിരിക്കുന്നു . എല്ലായിടത്തും സി സി ക്യാമറ്യുള്ളതിനാൽ ഞാൻ റിസ്ക് എടുത്തു ഫോട്ടോ എടുക്കാൻ നിന്നില്ല . ഗെർണിക്കയിലെ ബോംബിങ്ങിനെ പറ്റി മാത്രം ഉള്ള മ്യൂസിയമാണതു . എന്റെ കൂടെ ബുദ്ധി വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികളും ഉണ്ടായിരുന്നു .ബോംബിങ്ങിനു ശേഷം തീയും പുകയും ഉയരുന്ന കെട്ടിടങ്ങളും ജീവനറ്റ ശരീരങ്ങളൂം അഭയാർഥികളായി രക്ഷപെടുന്നവരുടെ ഫോട്ടൊകളൂം, അന്നു പൊട്ടാതെ കിടന്ന ബോംബുകളെക്കാളൂം എന്നെ അവിടെ ആകർഷിച്ചതു നമ്മുടെ ഗാന്ധിജിയുടെയും മതെർ തെരേസയുടെയും ഫോട്ടോകളായിരുന്നു .
മതെർ തെരേസയുടെ സ്നേഹിക്കുവാൻ വേണ്ടി പറയുന്ന വചനങ്ങളും അവർ ഉപയ്യോഗിച്ചിരുന്ന വട്ട കണ്ണടയും ഞാനവിടെ കണ്ടു , അതിനേക്കാൾ ഉപരി പല സ്ഥലങ്ങളിലായി നമ്മുടെ മഹാത്മാഗാന്ധിയുടെ വചനങ്ങൾ സ്പാനിഷിൽ എഴുതി വെച്ചിരിക്കുന്നു മോഹൻ ദാസ് ഗാന്ധി എന്ന പേരിൽ .ഞാനൊരു ഇന്ത്യാക്കാരനെന്ന അഭിമാനത്തോടെ രണ്ടു നിമിഷം ഗാന്ധിജിയുടെ ഫോട്ടൊയെ നോക്കി നിന്നു .
ഈ പോസ്റ്റ് സുനിലിനു സമർപ്പിക്കുന്നു
“പല സ്ഥലങ്ങളിലായി നമ്മുടെ മഹാത്മാഗാന്ധിയുടെ വചനങ്ങൾ സ്പാനിഷിൽ എഴുതി വെച്ചിരിക്കുന്നു ... .ഞാനൊരു ഇന്ത്യാക്കാരനെന്ന അഭിമാനത്തോടെ ...“
ഇതു കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു.
പോസ്റ്റ് ചെറുതായി ഒന്നു വീണ്ടും എഡിറ്റ് ചെയ്തിട്ടുണ്ട് .ബോംബിങ്ങിനു ശേഷമുള്ള ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട് . സജി.
അടുത്ത കൊല്ലം ഈ സ്ഥലങ്ങളെല്ലാം ഒന്നു കൂടി പോയി കാണാൻ അവസരമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
അങ്കിൾ അതിനു ഞാൻ അങ്കിളിനു ആത്മാർഥമായ നന്ദി പറയുന്നു എല്ലാ അർഥത്തിലും .തീർച്ചയായും ഞങ്ങൾക്ക് ഒരുമിച്ചു പൊകാൻ പറ്റുമെന്നു തന്നെ വിശ്വസിക്കുന്നു .
സജി,
എവിടെയോ കേട്ട ഓര്‍മ ഉണ്ടെങ്കിലും ഈ നഗരത്തിന്റെ ചരിത്രമൊന്നും എനിക്കറിയില്ലായിരുന്നു. കാരണം ചരിത്രത്തില്‍ ഉള്ള അവഗാഹം തന്നെ... ഇത്രയുമെങ്കിലും മനസ്സിലാക്കാന്‍ ഈ പോസ്റ്റ് കൊണ്ട് സാധിച്ചു. നന്ദി.
ഒരാവശ്യത്തിലേക്കായി ഹിറ്റ്ലര്‍ കൊന്നൊടുക്കിയിട്ടുള്ള ജ്യൂതന്മാരുടെ കണക്കുകള്‍ ...മറ്റ് ക്രൂരകൃത്യങ്ങള്‍ എന്നിവയൊക്കെ ചികഞ്ഞെടുക്കുകയായിരുന്നു ഞാനിന്ന്. അപ്പോളതാ വരുന്നു ആ ലിസ്റ്റിലേക്ക് ഗര്‍ണിക്കയുമായി സജി.
ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ഒരു പേരും സ്ഥലവുമൊക്കെ കാണിച്ചുതന്നതിന് സജിക്കും അതിനിടയാക്കിയ സുനിലിനും നന്ദി. ചരിത്രം കുറേ ഇനിയും പഠിക്കണമെന്ന ആഗ്രഹം കൂടിക്കൂടി വരുന്നുമുണ്ട്.
ചിത്രങ്ങളെല്ലാം വളരെ തെളിച്ചമാര്‍ന്നത്. യൂറോപ്പില്‍ എവിടെ പോയാലും തെരുവുഗായകരെ ആരെയെങ്കിലും കാണാതെ മടങ്ങാനാവില്ല എന്നത് ശ്രദ്ധേയമാണ്.
ഈ പോസ്റ്റ് 2 പ്രാവശ്യം കാണിക്കുന്നുണ്ടല്ലോ ? എന്റെ സിസ്റ്റത്തിന്റെ കുഴപ്പമാണോ ?
അങ്ങനെ പുതിയൊരു സ്ഥലത്തേക്കുറിച്ചു കൂടി അറിയാൻ സാധിച്ചു. വളരെ നന്ദി സജി. ഇനിയും ഇത്തരം പുതുമയാർന്ന പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
ചിത്രങ്ങൾ മനോഹരം കേട്ടോ..
അങ്ങനെ പുതിയൊരു സ്ഥലത്തേക്കുറിച്ചു കൂടി അറിയാൻ സാധിച്ചു. വളരെ നന്ദി സജി. ഇനിയും ഇത്തരം പുതുമയാർന്ന പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
ചിത്രങ്ങൾ മനോഹരം കേട്ടോ..
നിരക്ഷരനോടായിരുന്നു അസൂയ മുഴുവന്‍...
ഇപ്പൊ ഒരാളോട് കൂടിയായി!
എന്ന്‍
- ദക്ഷിണേന്ത്യ യ്ക്കപ്പുറത്തെയ്ക് ഇനിയും സഞ്ചരിച്ചിട്ടില്ലാത്ത ഒരു അസൂയക്കാരന്‍... !
കാഴ്ച്ചകൾ കാണാൻ വന്ന എല്ലാ കൂട്ടുകാർക്കും നന്ദി .
നിരക്ഷരാ അതു രണ്ടു തവണ പോസ്റ്റ് ചെയ്തിരുന്നു ഇപ്പൊ ഡിലറ്റ് ചെയ്തു.
ഞാൻ തനി മണ്ടനാ..കേട്ടാ സജി
ഈ ഗെർണിക്ക യെകുറിച്ച് കേക്കണതും,കാണ്ന്ന്തും ആദ്യായ്ട്ടാ..
അതും ഈ പോസ്റ്റിൽക്കൂടി
ഉഗ്രൻ പടങ്ങളും,നല്ലവിവരണങ്ങളും...
ബിലാത്തി ഇനി എന്നാ നാട്ടിലെക്കു ഞാൻ നാളെ ത്രിശ്ശൂർക്കു ഒന്നു പോകുന്നുണ്ട് ഈ ഞായറാഴ്ച്ച തന്നെ തിരിച്ചു വരികയും ചെയ്യും.
വളരെ നല്ല പോസ്റ്റ്.
സജി, കുറച്ച് നാള്‍ ആയി ബ്ലോഗ്ഗുകള്‍ ഒക്കെ സന്ദര്‍ശിച്ചിട്ട്, ധാരാളം പോസ്റ്റുകള്‍ വായിക്കാനും, കാണാനും ബാക്കിയുണ്ട് .. പക്ഷെ ഒരു കുറിപ്പ് ഇവിടെ ഇടാണ്ട് പോയാല്‍ അതു ശരിയാവില്ലാ.
മാഷേ, വളരെ നല്ല പോസ്റ്റുകള്‍ ആണ് മിക്കവയൂം, സന്ദര്‍ശകര്‍ കുറവാണെന്നോ, കമന്റ്സ് കുറവാണെന്നോ കരുതി ഒരിക്കലും പോസ്റ്റുകള്‍ നിര്‍ത്തരുതേ, എന്റെ വിനീതമായ ഒരു അഭ്യര്‍ത്ഥന ആണിത് .. എന്നെങ്കിലും, പലിശ സഹിതം ഇതിനുള്ള കമന്റ്സ് ജനം തിരിച്ച് തരും. :)
ഇനിയും സഞ്ചരിക്കുക, ഇനിയും സ്നാപ്സ് എടുക്കുക, ഇനിയും അതെല്ലാംമിവിടെ കുത്തിക്കുറിക്കുക .. നന്ദി .. ഈ പടങ്ങള്‍ക്കും, പോസ്റ്റുകള്‍ക്കും .. :)
Post a Comment