Wednesday 20 May 2009

കാളപ്പോരും പ്രതിഷേധവും

Buzz This
Buzz It

സമയം രണ്ട് മണി എയ്ബാര്‍ ഉത്സവ ലഹരിയിലാണ് , കാള പോര് നടക്കുന്നതിന്റെയല്ല മറിച്ച്‌ ഇന്ന് ഗലിസിയ എന്ന പ്രവിശ്യയിൽ നിന്നും എയ്ബാറില്‍ കുടിയേറി താമസിച്ചവരുടെ ഫീസ്ത ആണ് ഇന്ന് . അവരുടെ രീജിയനിലെ പ്രാദെശിക ഭക്ഷണമായ നീരാളിയെ അവിടത്തെ താത്കാലിക ഹോട്ടലില്‍ നിന്നും ആളുകള്‍ കഴിക്കുന്നുണ്ട് .
അവിടെയുള്ള ഹോട്ടലുകളിലും ബാറുകളിലും കാള പോരിന്റെ പോസ്റ്റര്‍ കാണാം .



ഒരു ഗ്ലാസ്‌ വൈനും ഇവിടത്തെ ഭക്ഷണമായ ടോര്‍ത്തിയ്യ പറ്റാട്ട യും (നമ്മുടെ ഓംലെറ്റ്‌ തന്നെ അതില്‍ കുറച്ചു കൂടുതല്‍ ഉരുളകിഴങ്ങ് അരച്ച് ചേര്‍ക്കും അത്രതന്നെ )കഴിച്ചു ഞങ്ങള്‍ മൈതാനത്തിലേക്ക് നടന്നു , സമയം മൂന്ന് മണി ഇനിയും രണ്ടര മണിക്കൂര്‍ .മലകള്‍ക്കിടയിയാണ് എയ്ബാര്‍ അത് കൊണ്ട് തന്നെ കുത്തനെയുള്ള കയറ്റമാണ് എങ്ങും , സാധാരണ ഗോവണിയുടെ കൂടെ എസ്കലറ്റർ കൂടി ഉണ്ട് , അങ്ങിനെ മൊത്തം പന്ത്രണ്ടു എസ്കാലെറ്റ്ര്‍ ഉണ്ട് .മൈതാനത്തിനു അടുത്ത് തന്നെ ടെലിവിഷന്‍ ചാനലുകാരുടെ തത്സമയ സംപ്രേഷണം നടത്തുന്നതിനുള്ള വാഹനം കിടന്നിരുന്നു .ഇവിടെ നടക്കുന്ന അവസാനത്തെ കാള പോര് ആയതിനാല്‍ വാര്‍ത്തയില്‍ കൊടുക്കുന്നതിനായിരുന്നു .













അവര്‍ക്ക് കടക്കാന്‍ മാത്രമായി ഈ മൈതാനത്തിന്റെ ഒരു വാതില്‍ പൂട്ടാതെ കിടക്കുന്നു. പുറത്തെ ബോര്‍ഡില്‍ രണ്ട് മണിക്ക് ടിക്കറ്റ്‌ കൊടുത്തു തുടങ്ങുമെന്നു എഴുതി വെച്ചിട്ടുണ്ട്,ഞാന്‍ മൂന്ന് ആഴ്ച മുന്‍പ് തന്നെ ടിക്കറ്റ്‌ ‌ റിസേര്‍വ്‌ ചെയ്തു നാല്‍പതു യൂറോ. ഒന്നാം വരിയിലെ ഒന്നാമത്തെ സീറ്റ്‌ നമ്പര്‍ തന്നെ എനിക്ക് കിട്ടി .വളരെ ചെറിയ മൈതാനം സാധാരണ കാള പോരിനു പ്രസിദ്ധമായ മാഡ്രിഡില്‍ മുപ്പതിനായിരം പേര്‍ക്കിരിക്കാം ഏറ്റവും പുറകില്‍ ഇരിക്കാന്‍ തന്നെ എഴുപതു യൂറോയില്‍ കൂടുതല്‍ കൊടുക്കണം ഇവിടെയാകട്ടെ അകെ ആയിരം പേര്‍ക്കിരിക്കാം നൂറു വര്ഷം പഴക്കമുള്ള ഈ സ്റ്റേഡിയം ഈ കാള പോരോട് കൂടി പൊളിക്കും .ഞങ്ങള്‍ ചാനല് കാര്‍ക്ക് വേണ്ടി തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കടന്നു ഞാന്‍ പോയി മൈതാനത്തിന്റെ നടുവില്‍ നിന്ന് സ്വയം ഒരു ബുള്‍ ഫൈറ്റര്‍ ആയി സങ്കല്പിച്ചു നോക്കി .




കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം എന്‍റെ കാലടി ചുവട്ടിലുള്ള മണ്ണില്‍ എന്തും സംഭവിക്കാം .സാധാരണ കാള ചാകുന്നതിനു പകരം ആളുകളും മരിക്കാറുണ്ട് അപകടങ്ങള്‍ ധാരാളം സംഭവിക്കാന്‍ സാധ്യതയുള്ള സ്പാനിഷ്‌ ദേശീയ വിനോദം .എനിക്ക് നേരെ പുറകില്‍ ഒരു വാതില്‍ കാണാം അതിലൂടെയാണ് കാളയെ ഇറക്കി വിടുന്നത് .വലതു വശത്ത് കാണുന്ന വാതിലൂടെയാണ് കാളയെ കഴുത്തിന്‌ ജാവലിന്‍ കൊണ്ട് കുത്തി കൊമ്പ് താഴ്ത്താന്‍ കുതിര പുറത്തു ആള് വരുന്നത് പിന്നെ ഇടതു വശത്ത് നിന്നാണ് കാളയെ കൊല്ലാന്‍ വാളുമായി ബുള്‍ ഫൈറ്റര്‍ വരുന്നത് ശരിക്കും ഒരു ജീവന്‍ മരണ പോരാട്ടം തന്നെ, കാളയെ കൊല്ലണമെങ്കില്‍ അതിന്റെ രണ്ട് കൊമ്പുകള്‍ക്ക് നടുവില്‍ നിന്ന് കൊണ്ട് വേണം മുതുകിലൂടെ വാള്‍ കുത്തിയിറക്കാന്‍ .ആ വാള്‍ ഹൃദയവും രണ്ടായി പകുതാണ് പോവുക കാള തല്‍ക്ഷണം മരിക്കും അല്പം പാളിയാല്‍ കാളയുടെ കൊമ്പ് അയാളുടെ നെഞ്ചില്‍ താഴ്ന്നിറങ്ങും .കാളയെ കൊല്ലാന്‍ വാള് എടുക്കുമ്പോള്‍ തന്നെ സ്റ്റേഡിയം നിശബ്ദമാണ് ഒരു സൂചി വീണാല്‍ ശബ്ദം കേള്‍ക്കാം .

കാളപ്പോരിനെക്കുറിച്ച് ,

സാധാരണ ആറു കാളകളും മൂന്ന് ബുള്‍ ഫൈറ്റര്‍ മാരും ഓരോ ബുള്‍ ഫൈറ്റര്‍ ക്കും ആറു സഹായികള്‍ വീതമാണ് ഉണ്ടാവുക എന്നാല്‍ ഇവിടെ ഇന്ന് ആറു കാളയും ആറു ബുള്‍ ഫൈറ്റര്‍മാരും ഉണ്ട് .അഞ്ചു തരം ബുള്‍ ഫൈറ്റ്‌ ആണ് നിലവില്‍ ഉള്ളത്

2.1 Spanish-style bullfighting
2.2 Recortes
2.3 Portuguese
2.4 French
2.5 Freestyle bullfighting
2.6 Comic bullfighting

ഇതില്‍ മൈതാനതിനകത്തു വെച്ച് കാളയെ കൊല്ലുന്നത് സ്പാനിഷ്‌ രീതിയില്‍ തന്നെ .കാളയെ മൈതാനത്തിനകത്തെക്ക് തുറന്നു വിട്ടതിനു ശേഷം ,(ബുള്‍ ഫൈറ്റര്‍ മാര്‍ക്ക് സുരക്ഷിതമായി നില്‍ക്കാവുന്ന നാലു സ്ഥാനങ്ങള്‍ ഉണ്ട് അതിലൂടെ മനുഷ്യന് മാത്രമേ കടക്കാന്‍ പറ്റൂ കാളക്കു കടക്കാന്‍ സാധിക്കില്ല ,പെട്ടെന്നുള്ള അപകടത്തില്‍ നിന്നും ഒഴിവാകാന്‍ ‍ അപകടകാരിയായ കാളയില്‍ നിന്നും രക്ഷപെടാന്‍ ബുള്‍ ഫൈറ്റര്‍ ഇതിനകത്താണ് ഓടി കയറുക .)സുരക്ഷിത സ്ഥാനങ്ങളില്‍ നിന്നിരുന്ന ബുള്‍ ഫൈറ്റര്‍ ഇറങ്ങി വന്നു തുണി വീശി കാളയെ പരമാവധി പ്രകോപിപ്പിക്കും. ഇങ്ങിനെ ചെയ്യുന്നതിലൂടെ ആ കാള എത്രത്തോളം അപകടകാരി ആണെന്ന് ബുള്‍ ഫൈറ്റര്‍ ആളെന്നെടുക്കും. അതിനു ശേഷമാണു ആദ്യത്തെ സഹായി കുതിരപ്പുറത്തു വരുന്നത്,കുതിരയുടെ കണ്ണുകള്‍ മൂടി കെട്ടിയിരിക്കും ശരീരം പട ചട്ട കൊണ്ട് മറയ്ക്കും. ആദ്യകാലങ്ങളില്‍ കുതിരയെ ഇങ്ങിനെ ചെയ്യാറില്ലയിരുന്നു അന്ന് കാളയെക്കള്‍ കൂടുതല്‍ കുതിരകള്‍ മത്സരത്തില്‍ ചത്ത്‌ വീണ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുതിര പുറത്തു വന്നു കയ്യിലിരിക്കുന്ന ജാവലിന്‍ കൊണ്ട് കാളയുടെ കഴുത്തില്‍ കുത്തിയിറ്ക്കും,ഇവിടെ അയാള്‍ വിജയിച്ചാല്‍ കാള പകുതി മരിച്ചു കഴിഞ്ഞു. കഴുത്തിലെ പേശികള്‍ തളര്‍ന്നു ചോര വാര്‍ന്നു കാള കൊമ്പുകള്‍ താഴ്ത്തും അതിനു ശേഷം വീണ്ടും കളത്തിലുള്ള സഹായികള്‍ തുണി വീശി ഈ കാളയെ പ്രകോപിപ്പിക്കും മൈതാനം മുഴുവന്‍ ഓടി നടക്കുന്ന കാളയെ വീണ്ടും ഓരോരുത്തര്‍ ആയി മൂന്ന് പേര്‍ കൂര്‍ത്ത കമ്പി മുതുകില്‍ കുത്തി ഇറക്കും അഞ്ഞൂറ് കിലോയില്‍ കൂടുതല്‍ തൂക്കം വരുന്ന കാള ഇത് കൊണ്ടൊന്നും തളരില്ല അപ്പോളാണ് യഥാര്‍ത്ഥ ബുള്‍ ഫൈറ്റര്‍ വരുന്നത് തുണിക്കിടയില്‍ ഒളിപ്പിച്ച വാളുമായി, ഈ വാള് കൊണ്ട് കാളയെ കൊല്ലില്ല തുണി വീശി കാളയെ വട്ടം കറക്കി അയാള്‍ തന്റെ കഴിവ് തെളിയിക്കും ആളുകള്‍ പുറത്തിരുന്നു പ്രോത്സാഹിപ്പിക്കും. കാള പരമാവധി തളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ കൊല്ലാനുള്ള മറ്റൊരു വാളുമായി വരും ,കാളയെ വരച്ച വരയില്‍ തുണി വീശി നിറുത്തി ഞൊടിയിടയില്‍ കാളയുടെ കൊമ്പുകള്‍ക്കിടയില്‍ കയറി നിന്ന് കയ്യിലുള്ള വാള് കൊണ്ട് മുതുകിലൂടെ ഒറ്റ കുത്തിനു മൊത്തം കുത്തിയിറക്കും ഭാഗ്യമുള്ള കാളയണെങ്കില്‍ ഹൃദയം മുറിഞ്ഞു തല്‍ക്ഷണം വീണു മരിക്കും. അല്ലാത്തവയെ വീണ്ടു വേറെ വാള് കൊണ്ട് വന്നു നെറ്റിയില്‍ കുത്തിയിരക്കും ,എന്നിട്ടും മരിക്കാത്തവയെ സഹായികള്‍ കത്തി കൊണ്ട് തലയില്‍ കുത്തി കുത്തി കൊല്ലും .നാലു കാലുകളും മേല്‍പ്പോട്ടു പൊക്കി പിടഞ്ഞു മരിക്കുന്നത് കാണുമ്പൊള്‍ എല്ലാവരും സന്തോഷത്തോടെ കയ്യടിക്കും ഇത്രയുമാണ് അവിടെ നടക്കുന്നതിന്റെ ഒരു നേര്‍ ചിത്രം .
ഇനി ഏറ്റവും നല്ല ബുള്‍ ഫൈട്ടരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്തെന്നും അവനു കൊടുക്കുന്ന സമ്മാനവും ആണ് അതിലും രസം .കാളയെ ആളുകള്‍ക്ക് രസിപ്പിക്കുന്ന രീതിയില്‍ വട്ടം കറക്കി ഇത്രയും പറഞ്ഞ കാര്യങ്ങള്‍ ഒറ്റതവണ ചെയ്തു ഒറ്റ കുത്തിനു കാളയെ കൊല്ലുന്നവന് കൊടുക്കുന്ന സമ്മാനമാണ് ആ കാളയുടെ രണ്ട് ചെവികളും വാലും മുറിച്ചു കൊടുക്കും. മികച്ച പ്രകടനം കാഴ്ച വെക്കുന്നവന് രണ്ട് ചെവികള്‍ അതിലും താഴെയുള്ളവന് ഒരു ചെവി, ഇനി കാളയെ കൊല്ലാന്‍ ഏറ്റവും കൂടുതല്‍ പാട് പെട്ടവന് കൂവല്‍ മാത്രം ചെവിയുമില്ല വാലുമില്ല .

ചത്ത്‌ വീണ കാളയെ മൂന്ന് കുതിരകള്‍ വന്നു കെട്ടി വലിച്ചു കൊണ്ട് പോകും അതിനു ശേഷം തനിക്കു കിട്ടിയ സമ്മാനവുമായി ബുള്‍ ഫൈറ്റര്‍ കാഴ്ചക്കാരെ കാണിക്കാന്‍ മൈതാനത്തിനു ചുറ്റും നടക്കും, ആളുകള്‍ പൂക്കളും തൊപ്പിയും തുണികളും എല്ലാ എറിഞ്ഞു കൊടുക്കുന്നത് കാണാം
അവിടെ കാണാന്‍ വന്നിരിക്കുന്നവരില്‍ വിരലില്‍ എണ്ണാന്‍ മാത്രം ആളുകള്‍ മാത്രമേ അറുപതു വയസ്സിനു താഴെ പ്രായമുള്ളവരെ കണ്ടുള്ളൂ ,മരിക്കാന്‍ പ്രായം ഉള്ളവര്‍ വരെ വീല്‍ ചെയര്‍ ഇല്‍ വന്നിരിക്കുന്നു .

ഞാന്‍ അധികം സമയം ഈ മൈതാനത്തിനു നടുവില്‍ നില്‍ക്കാതെ ബെര്‍ണാഡിനെ കൊണ്ട് ഒരു ഫോട്ടോ എടുപ്പിച്ചു ഇത്രയും സംഭവം നടക്കുന്ന ഈ മണ്ണില്‍ ഞാന്‍ നില്‍ക്കുന്നത് ഫോട്ടോയിലെങ്കിലും എനിക്ക് പിന്നീട് കാണാമല്ലോ
അധികം സമയം ഇവിടെ നിന്നാല്‍ പോലീസ് പിടിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് വേഗം ചാടി പുറത്തിറങ്ങി. സമയം നാലുമണി ടിക്കറ്റ്‌ കൊടുത്തു തുടങ്ങി വാങ്ങാന്‍ നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും എഴുപതു വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ ചെറുപ്പക്കാര്‍ ആരും ഇല്ല (ഞാന്‍ ഉണ്ടേ )വീല്‍ ചെയറില്‍ പോലും ആളുകള്‍ വന്നിരിക്കുന്നു .







എയ്ബാര്‍ പട്ടണത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ പ്രതിഷേധങ്ങളുടെ പോസ്റ്ററുകള്‍ കണ്ടിരുന്നു ,കുതിര പുറത്തു വരുന്ന ഒരു പുരുഷന്‍ കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീയുടെ മുതുകിലൂടെ ശൂലം കുത്തിയിറ്ക്കുന്നത് ,ചെറുപ്പക്കാര്‍ ഒരുപാടു പേര്‍ ഇതിനെതിരെ രംഗത്ത് വരുന്നുണ്ട് താഴെ നിന്നും ഒരു പാട് ആളുകള്‍ ജാഥയായി വരുന്ന ശബ്ദം കേള്‍ക്കുന്നു .കൊച്ചു കുട്ടികള്‍ മുതല്‍ അമ്പതിന് താഴെ പ്രായം വരുന്ന അറുപതു പേര്‍ വരുന്ന ഒരു സംഘം ,എല്ലാവരും തലയില്‍ കൊമ്പ് വെച്ചിരുന്നു കൂടെ കൊണ്ട് വന്ന നായയുടെ മുതുകില്‍ കമ്പി കുത്തി ഇറക്കി വെച്ചത് പോലെ കെട്ടി വെച്ചിരുന്നു അതില്‍ ചോര ഒഴുകുന്നത്‌ പോലെ ചുവന്ന നിറവും .
അവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ മലയാളത്തില്‍ എഴുതിയാല്‍
പിതാവിന് ജനിക്കാത്ത ബുള്‍ ഫൈറ്റര്‍ ചോരക്കു നീ ഇത്ര കൊതിയനെങ്കില്‍ നിന്റെ മക്കളുടെ മുതുകില്‍ വാള്‍ കുത്തിയിറക്കൂ...........................................

























അതെ പ്രതിഷേധങ്ങള്‍ക്ക്‌ നടുവിലും സ്റ്റേഡിയം മുഴുവന്‍ ആളുകളുമായി മത്സരം നടന്നു

തുടരും ...............................

8 comments:

siva // ശിവ 20 May 2009 at 18:43  

എത്ര ക്രൂരമായ വിനോദം...

ചാണക്യന്‍ 21 May 2009 at 00:27  

കാളപ്പോര് വിവരണം നന്നായി...ചിത്രങ്ങളും.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

yousufpa 21 May 2009 at 02:23  

ഇത്തരത്തിലുള്ള ക്രൂര വിനോദമാണ് കാളപ്പോര് എന്ന കാര്യം അറിഞ്ഞിരുന്നില്ല.സചിത്ര സഹിതം വിവരിച്ചതിന് നന്ദി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ധൃഷ്ടദ്യുമ്നന്‍ 21 May 2009 at 05:33  

ഒരു ദുസ്വപ്നം കണ്ടപോലെ തോന്നുന്നു..നികൃഷ്ട ജന്മങ്ങൾ..ഒരു മിണ്ടാപ്രാണിയേ യാതൊരു ദാഷണ്യവുമില്ലാതെ കൊലചെയ്യാൻ എങ്ങനെ തോന്നുന്നു..സജിയില്ലാരുന്നെങ്കിൽ ഒരുപക്ഷേ ഈ അറുവുകൾ എനിക്ക്‌ കിട്ടുമ്മായിരുന്നില്ല..നല്ല ഫോട്ടോകൾ..ഒപ്പം വിവരണവും..മൂന്നാം ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യുമല്ലോ?

Anonymous 21 May 2009 at 07:39  

നല്ല വിവരണം.
കഴിഞ്ഞ വർഷമാണെന്നു തോന്നുന്നു, പ്രാണഭയത്താൽ വെളറി പിടിച്ച ഒരു കാള ആളുകൾ ഇരിക്കുന്ന ബാൽക്കണിയിലേയ്ക്ക് ചാടിക്കയറിയത് കണ്ടിരുന്നു. അതിനെ അവിടെവെച്ച് വാൾ കുത്തിയിറക്കി അവസാനിപ്പിച്ചു.

(പാർത്ഥൻ)

അങ്കിള്‍ 22 May 2009 at 02:21  

:)

ഹന്‍ല്ലലത്ത് Hanllalath 23 May 2009 at 03:12  

വായിച്ചപ്പോള്‍ എന്തോ പോലെ...

"...കുതിര പുറത്തു വന്നു കയ്യിലിരിക്കുന്ന ജാവലിന്‍ കൊണ്ട് കാളയുടെ കഴുത്തില്‍ കുത്തിയിരക്കും ,ഇവിടെ അയാള്‍ വിജയിച്ചാല്‍ കാള പകുതി മരിച്ചു കഴിഞ്ഞു ...."

കുതിരപ്പുറത്തു വന്നവന്‍ എന്നല്ലേ ഇവിടെ ഉദ്ദേശിച്ചത്..?
ഞാനത് മുഴുവന്‍ വായിച്ചില്ല...വല്ലാത്ത എന്തോ മനം പിരട്ടല്‍ പോലെ...
എങ്ങനെയാണ് ഒരു പാവം ജീവനെ ഇങ്ങനെ...?!!!

Unknown 13 June 2009 at 12:44  

ശിവ ,ചാണക്യന്‍,യുസുഫ്‌,ദൃഷ്ട്യു,പാര്‍ഥന്‍,അങ്കിള്‍ ,ഹനലല്ലതു
എല്ലാവരും കണ്ടു കാണുമല്ലോ കാള പോര്
എന്‍റെ കൂടെ പ്രതിഷേധിച്ച എല്ലാവര്ക്കും നന്ദി .

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP