Monday, 11 May 2009

തിയേറ്റര്‍ അറിയെഗ (theater arriaga casco viejo spain)

Buzz This
Buzz It

കാസ്കോ വീഹോയിലെ ആകര്‍ഷണീയമായ കാഴ്ചകളില്‍ പ്രധാനപെട്ട ഒന്നാണ് തിയേറ്റര്‍ അറിയെഗ .പതിമൂന്നാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ഈ പഴയ പട്ടണത്തില്‍ സ്വന്തം ഒരു തിയേറ്റര്‍ എന്ന ആഗ്രഹം സഫലമായത് പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി ഒന്‍പതില്‍ ഒരു കൂട്ടം ബിബാവോ നിവാസികളായ കലാ സ്നേഹികളുടെ ശ്രമകരമായി പണിത ആ തിയേറ്റര്‍ 1816 ലെ തീപിടുത്തത്തില്‍ നശിച്ചു .ഒരു തിയേറ്റര്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നു കരുതിയ അവര്‍ നിരാശരാകാതെ ഒരു താത്കാലിക തിയേറ്റര്‍ 1834 ഇല്‍ പണിതു .1886 വരെ നില നിന്ന ഈ തിയേറ്റര്‍ അന്നുണ്ടായ യുദ്ധത്തില്‍ നശിച്ചു .അതിന് ശേഷം നീണ്ട അഞ്ചു വര്‍ഷത്തെ നിര്‍മാണ പണികള്‍ക്ക് ശേഷം 31 may 1890 ഇല്‍ ഇപ്പോഴത്തെ തിയേറ്റര്‍ ആയിരത്തി അഞ്ഞൂറ് പേര്ക്ക് ഇരുന്നു കാണാവുന്ന രീതിയില്‍ ഉദ്ഘാടനം ചെയ്തു .നിര്‍ഭാഗ്യകരം എന്ന് പറയട്ടെ 25 വര്ഷം മാത്രമെ ഈ തിയേറ്റര്‍ നിലനിന്നുള്ളൂ 1914 december 22 ഒരു തീ പിടുത്തത്തില്‍ അത് വീണ്ടും നശിച്ചു .1919 june 5 നു വീണ്ടും പുതുക്കി പണിതു ഉദ്ഘാടനം ചെയ്തു ,സ്പൈനിലെ തന്നെ പേരു കേട്ട തിയേറ്റര്‍ ആയി മാറി .സ്പൈനിലെ വലിയ കലാകാരന്‍മാര്‍ വന്നു പോയി .പിന്നീട് സ്പൈനിലെ ആഭ്യന്തര യുദ്ധക്കാലത്ത് മാത്രമെ തിയേറ്റര്‍ അടച്ചിടെണ്ടി വന്നിട്ടുള്ളൂ .
കാസ്കോ വീഹോയില്‍ കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ ഞാന്‍ കൊതിയോടെ നോക്കി കൊണ്ടിരുന്നു ഈ തിയേറ്റര്‍ ,എന്നാണ് അതിനകത്ത്‌ കയറി ഒരു ഒപെര കാണാന്‍ സാധിക്കുക .തല്ക്കാലം അതിന്റെ പുറമെ നിന്നുള്ള പടങ്ങള്‍ എടുത്തു കൊണ്ടു ഞാന്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റെര്‍ ഇല്‍ പോയി ചോദിച്ചു ടിക്കറ്റ്‌ എല്ലാം തന്നെ മുന്‍കൂട്ടി വിട്ടു പോയിരുന്നു ,ഒപെര നടക്കുന്ന സമയത്തു ഫോട്ടോ എടുക്കാനും അനുവദിക്കില്ല .നിരാശയോടെ തിരിച്ചു വന്ന ഞാന്‍ അടുത്ത ദിവസം സ്പാനിഷ് പഠിക്കാനായി സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ തിയേറ്റര്‍ അറിയെഗയില്‍ ഒപെര കാണുവാന്‍ നോട്ടീസ് ഇട്ടതു കണ്ടു .അവിടെ ചെന്നു എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അവിടെയും സീറ്റ് തീര്‍ന്നിരുന്നു ,അടുത്ത തവണ നമുക്കു പോകാം എന്ന ആശ്വാസ വാക്ക് കെട്ട് ഞാന്‍ പൊന്നു .അവര്‍ തിരിച്ചു വന്നു പറഞ്ഞു കേട്ട വിശേഷങ്ങള്‍ ,ഞാന്‍ കാണാതെ തന്നെ കണ്ടതിനു തുല്യമായി ,അത്ര ഭംഗിയാണ് അതിനുള്‍വശം എന്ന് .ഞാന്‍ wikimedia നോക്കിയപ്പോള്‍ കിട്ടിയ അകത്തുള്ള കാഴ്ചകള്‍ ഇവിടെ ചേര്ക്കുന്നു .
കൂടെ അതിലേക്കുള്ള ലിങ്കുകളും .
1) theater arriaga official site ഇവിടെ
2) theater arriaga wikimedia photos ഇവിടെ
3) theater arriaga wikipedia ഇവിടെ













courtesy to wikimedia




courtesy to wikimedia





courtesy to wikimedia






courtesy to wikimedia








courtesy to wikimedia








courtery to wikimedia

































13 comments:

പാവപ്പെട്ടവൻ 11 May 2009 at 15:52  

ചിത്രങ്ങള്‍ എന്നു പറയുമ്പോള്‍ ഏതാണ്ട് സ്പയിന്‍ ചിത്രങ്ങള്‍ പോലിരിക്കും

the man to walk with 11 May 2009 at 21:36  

WAH..THIS IS THE REAL SHOW

വാഴക്കോടന്‍ ‍// vazhakodan 11 May 2009 at 22:34  

kollaam!

ധൃഷ്ടദ്യുമ്നന്‍ 11 May 2009 at 22:44  

കെട്ടിടങ്ങളുടെ ഡിസൈൻ അൽഭുതപെടുത്തുന്നു!!! മനോഹരമായിരിക്കുന്നു ഒരോ ഫോട്ടോകളും

നിരക്ഷരൻ 12 May 2009 at 01:57  

കെട്ടിടങ്ങളിലെ ശില്പചാതുരിയൊന്നും ഇപ്പോള്‍ എന്നെ അതിശയിപ്പിക്കാറില്ല. യൂറോപ്പില്‍ പലയിടത്തും ഇങ്ങനൊക്കെത്തന്നെ. കൊതിയിട്ട് കൊതിയിട്ട് ഒരുവഴിക്കായി.

തീയറ്റര്‍ കിടിലന്‍. സജി ഒരിക്കന്‍ ഓപ്പറെ കാണാന്‍ പോകണം. ഹാ‍ാ‍ാ‍ാ, ഹൂ‍ൂ‍ൂ, ഹേഏഏഏ എന്നൊക്കെ നീട്ടിവിളിച്ച് പാടുന്നതൊക്കെ കേട്ട് ആസ്വദിച്ച് വരണം. എന്നിട്ട് ആ വിശേഷങ്ങള്‍ പറയണം. പടങ്ങള്‍ ഇല്ലെങ്കിലും കുഴപ്പമില്ല.

സജിയുടെ സ്പെയിന്‍ പോസ്റ്റുകള്‍ ഇങ്ങനെ വന്നോണ്ടിരുന്നാല്‍ മിക്കവാറും ഞാന്‍ സ്പെയിന്‍ യാത്ര ഒഴിവാക്കിയെന്ന് വരും:)

The Eye 12 May 2009 at 02:26  

Ntammooo...

Kalakkan...!

Congrts...!

ഹന്‍ല്ലലത്ത് Hanllalath 12 May 2009 at 03:30  

നന്ദി...കാഴ്ച്ചയൊരുക്കുന്നതിന്

പ്രിയ ഉണ്ണികൃഷ്ണന്‍ 12 May 2009 at 06:41  

Great!!!

yousufpa 12 May 2009 at 11:01  

പടുകൂറ്റന്‍ ചിത്രങ്ങളും വിവരണങ്ങളും ‘ക്ഷ’ പിടിച്ചു.

ശ്രീഇടമൺ 13 May 2009 at 01:12  

ഇത്രയും മികച്ച ദൃശ്യ വിസ്മയങ്ങള്‍ ഒരുക്കിത്തന്നതിന് ഹൃദയപൂര്‍വ്വം.... “നന്ദി”

നീര്‍വിളാകന്‍ 13 May 2009 at 01:54  

അതി മനോഹരം സജീ.... വിവരിക്കാന്‍ വാക്കുകള്‍ ഇല്ല.... ഇങ്ങനെയുള്ള് അത്ഭുതങ്ങള്‍ വീണ്ടും വീണ്ടും പരിചയപ്പെടുത്താന്‍ സജിക്കു കഴിയട്ടെ!

Unknown 13 May 2009 at 04:11  

കൊള്ളാം... നിരക്ഷരന്‍ പറഞ്ഞത് പോലെ ഒരു ഓപ്പറെ കൂടി പ്രതീക്ഷിക്കുന്നു.

Unknown 14 May 2009 at 07:31  

പാവപെട്ടവന്‍ ,the man to walk with ,വാഴക്കോടന്‍ ,ദൃഷ്ട്യു ,the eye,ഹനല്ലലത്,പ്രിയ ഉണ്ണികൃഷ്ണന്‍ ,യൂസുഫ്‌ ,ശ്രീ ഇടമന്‍ ,നീര്‍വിലാകാന്‍ എല്ലാവര്ക്കും നന്ദി

നിരക്ഷരന്‍ ,ഏകലവ്യന്‍ ഞാന്‍ എന്തായാലും കാണാന്‍ പോകുന്നുണ്ട് സത്യം അത് ഇവിടെ ഫോട്ടോ ഇല്ലാതെ വിവരിച്ചാല്‍ നിരക്ഷരന്‍ പറഞ്ഞ പോലെ ഹാ ഹാ ഹൂ ഹൂ ഹീ ഹീ എന്ന് മാത്രമായി പോകും കാരണം എനിക്ക് സ്പാനിഷ് അത്രയ്ക്ക് വശമാണ് .എന്തായാലും സ്പാനിഷ്‌ അറിയാവുന്ന ഒരാള്‍ കൂട്ടിനു വന്നാല്‍ ഞാന്‍ പോകും ,അല്ലെങ്കില്‍ കുരുടന്‍ ആനയെ വര്‍ണിച്ച പോലിരിക്കും :-)

Related Posts with Thumbnails

നമുക്കു മുല്ലപ്പെരിയാർ അണക്കെട്ടിനെ രക്ഷിക്കാം

Blog Archive

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP