ഗൂഗെന്‍ ഹെയിം മ്യൂസിയത്തിലെ കാഴ്ചകള്‍ (ഗൂഗ്ഗെന്‍ ഹെയിം കാഴ്ചകള്‍ വായിക്കാത്തവര്‍ക്ക് ഇവിടെ ) കണ്ടു പുറത്തിറങ്ങി അതിനകത്ത് ഫോട്ടോ എടുക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കാനായി അവിടെ തന്നെ മ്യൂസിയത്തിന്റെ ഫോട്ടോകളും പുസ്തകങ്ങളും മറ്റൊരുപാട് വസ്തുക്കളും വില്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നു .അവിടെ ചെന്നിട്ടും ഞാന്‍ അവിടെ കണ്ട കാഴ്ചകളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല .ഉണ്ടെങ്കില്‍ സ്കാന്‍ ചെയ്തു ഇടാമല്ലോ എന്നാണ് കരുതിയത് ,എന്തായാലും മ്യൂസിയത്തിന്റെ കുറച്ചു ചിത്രങ്ങള്‍ വാങ്ങി ഞങ്ങള്‍ അവിടെ തന്നെയുള്ള കഫെ ഷോപ്പില്‍ നിന്നും കാപ്പി കുടിച്ചു പുറത്തിറങ്ങി നെരവിയോന്‍ നദിക്കരയിലൂടെ നടന്നു .അല്പം ദൂരം നടന്നപ്പോള്‍ DUESTO UNIVERSITY കാണാമായിരുന്നു. ബാസ്ക് കണ്‍ട്രി ക്കാര്‍ക്ക് സ്വന്തമായി ഒരു യൂനിവേര്സിടി എന്ന ആഗ്രഹത്തില്‍ 1886 ഇല്‍ society of jesus സ്ഥാപിച്ചതാണ് .(ഞാന്‍ താമസിക്കുന്ന ബാസ്ക് കണ്‍ട്രി യെ കുറിച്ചു പറയുകയാണെങ്കില്‍ ഫ്രാന്‍സ് നും സ്പെയിന്‍ നും അതിര്‍ത്തിയോട് ചേര്ന്നു കിടക്കുന്ന പ്രകൃതി സുന്ദരമായ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ജമ്മു കാശ്മീരിനെ പോലെ .ഭാഷയും ,സംസ്കാരവും എല്ലാം സ്പാനിഷ് കാരില്‍ നിന്നും വിത്യസ്തമായ ഇവര്‍ വര്‍ഷങ്ങളായി സ്വന്തം രാജ്യം വേണം എന്ന് പറഞ്ഞു ആഭ്യന്തര യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ് .അതിന് വേണ്ടി പിറവി കൊണ്ട തീവ്രവാദ സംഘടന യാണ് ETA .ഈ സംഘടന പ്രവര്‍ത്തകര്‍ ഏറെ ഉള്ള സ്ഥലമാണ് ഞാന്‍ താമസിക്കുന്ന എല്ലോരിയോ ഗ്രാമം )ഗൂഗ്ഗെന്‍ ഹെയിം മ്യൂസിയത്തില്‍ നിന്നും യൂനിവേര്സിടിയിലേക്ക് പോകാന്‍ നദിക്കു കുറുകെ ഭംഗിയുള്ള മരപ്പാലമുണ്ട് ,അവിടെ നിന്നും നമ്മുടെ മ്യൂസിയവും പാലവും കാണാം .കുറച്ചു നേരം അവിടെ ചിലവഴിച്ചു ഞങ്ങള്‍ ട്രാമില്‍ കയറാം എന്ന് കരുതി .





4.4 km ദൂരത്തില്‍ സര്‍വീസ് നടത്തുന്ന ഈ
ട്രാം 2002 ലാണ് ജനങ്ങള്ക്ക് തുറന്നു കൊടുത്തത് .most modern public transport system in the world എന്ന് കീര്‍ത്തിയുള്ള ഇതില്‍ കയറിയിട്ട് തന്നെ എന്ന് ഞങ്ങളും കരുതി ടിക്കറ്റ് എടുക്കാനുള്ള മെഷീന്‍ നില്‍ നിന്നും ടിക്കറ്റ് എടുത്തു .ആ മെഷീന്‍ തന്നെ ടിക്കറ്റ് പരിശോധിക്കുകയും ചെയ്തു .എവിടെക്കുള്ള ടിക്കറ്റ് എടുത്താലും ഒരേ നിരക്ക് തന്നെ .ഞങ്ങളുടെ കൂടെ ഒരു കുടുംബവും ഉണ്ടായിരുന്നു അവിടെ നിന്നും യാത്ര ചെയ്യാന്‍ ,കാസ്കോ വീഹോ യിലേക്ക് പൊയ്ക്കോളൂ എന്ന് നിര്‍ദേശിച്ചതും അവര്‍ തന്നെയാണ് .നല്ല വൃത്തിയും ഭംഗിയുമുള്ള ആ വാഹനത്തില്‍ പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതം കേള്‍ക്കാമായിരുന്നു ,എല്ലാവരും ആ യാത്ര ആസ്വദിക്കുന്നത് ഞാന്‍ നോക്കി കണ്ടു മൂന്നു കുട്ടികളുള്ള ആ കുടുംബത്തിലെ രണ്ടു കുട്ടികള്‍ കാഴ്ചകള്‍ കണ്ടും ചിപ്സ് തിന്നു കൊണ്ടുംഇരിക്കുന്നത് കണ്ടപ്പോള്‍ അവരുടെ ഫോട്ടോ എടുക്കാമെന്ന് കരുതി ക്യാമറ എടുത്തപ്പോള്‍ അച്ഛന്റെ മടിയിലിരിക്കുന്ന മിടുക്കന്‍ അമ്മയെ വിളിച്ചു കാണിച്ചു ,എന്നാല്‍ പിന്നെ എല്ലാവരുടെയും എടുത്തോ എന്നായി അവര്‍ .ട്രാമിനകത് അടുത്ത സ്റ്റേഷന്‍ ന്റെ പേര്‍ പറയുന്നതിനോടൊപ്പം അവിടെ ദിവസവും സമയവും അന്തരീക്ഷ താപ നിലയും ഉള്‍പെടെ എഴുതി കാണിക്കുന്നുണ്ടായിരുന്നു .
അവിടെ ഇരിക്കുന്ന കൊച്ചു കുട്ടിയുടെ വായില്‍ നിപ്പിള്‍ കാണാമായിരുന്നു നമ്മുടെ നാട്ടില്‍ അമ്മയുടെ നെഞ്ചിലെ ചൂടെറ്റും തോളത്തും മടിയിലും കിടന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ .ഇവിടെ വായില്‍ പ്ലാസ്റ്റിക് നിപ്പിളും കിടക്കാന്‍ വണ്ടിയും . ഇപ്പോള്‍ അതില്‍ സമയം വൈകീട്ട് ഏഴു മണി ,പതിനെട്ടു ഡിഗ്രീ താപ നില എന്നും .ശൈത്യം കഴിഞ്ഞതോടു കൂടി അസ്തമിക്കാനായി സൂര്യന് മടിയുള്ളത് പോലെ രാത്രി ഒന്‍പതു മണിക്ക് ശേഷമാണു ഇപ്പോള്‍ ഇരുട്ട് വീഴുന്നത് .ജൂണ്‍ ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളില്‍ അത് പത്തു മണി വരെ ആകും .നദീ തീരത്ത് കൂടെ പോയി കൊണ്ടിരിക്കുന്ന ഞങ്ങള്‍ അടുത്ത സ്റ്റേഷന്‍ നിലെതി .ഉരിബിടാര്ടെ അതാണ് സ്റ്റേഷന്റെ പേരു .അവിടെ ഭംഗിയുള്ള ഒരു പാലം കാണാമായിരുന്നു .





zubizuri എന്ന് പേരുള്ള ഈ നടപ്പാലം
santiago calatrava എന്ന ആര്‍ക്കിടെക്റ്റ് ആണ് നിര്‍മ്മിച്ചത് .ബാസ്ക് ഭാഷയില്‍ വെള്ള നിറത്തിലുള്ള പാലം എന്ന് അര്ത്ഥം വരുന്ന ഈ പാലം 1997 ഇല്‍ തുറന്നു കൊടുത്തതോടെ വിവാദങ്ങളും തുടങ്ങി .athens olimpics spotrs complex പണിത ഇദ്ദേഹത്തിന്റെ സത്കീര്തിക്ക് കളങ്കമായി ഈ പാലം .(ആ പാലത്തിനു മുകളില്‍ കൂടി പിന്നീട് വന്നപ്പോള്‍ നടന്നു അപ്പോള്‍ എടുത്ത ഫോട്ടോസ് താഴെ ,ചില്ല് കൊണ്ടുള്ള ടൈല്‍സ് പാകിയ അല്പം ഒരു വശത്തേക്ക് ചരിഞ്ഞ ആ പാലത്തിലൂടെ മഴ പയ്യുമ്പോള്‍ നടക്കുക എന്നത് അപകടം പിടിച്ചത് തന്നെയാണ് .ഇവിടെയാണെങ്കില്‍ വര്‍ഷത്തില്‍ ഒന്‍പതു മാസവും മഴ പെയ്യും .ഒരു പാട് ടൈല്‍സ് ഇളകിപോകാറുണ്ട് എന്തായലും ഈ പാലത്തിനെ ചൊല്ലി സ്പാനിഷ് ഗവണ്മെന്റ് ആര്‍ക്കിടെക്റ്റ് എന്നിവര്‍ തമ്മില്‍ കോടതിയില്‍ കേസ് നടത്തി ഈ പാലം കുപ്രസിദ്ധി നേടി )
അവിടെ നിന്നും യാത്ര തുടര്‍ന്ന് ഞങ്ങളുടെ റോഡിലൂടെ ഓടുന്ന തീവണ്ടി പഴയ പട്ടണത്തിലേക്ക് പ്രവേശിച്ചു .പഴയ പട്ടണത്തിനു സ്പാനിഷ് ഭാഷയില്‍ പറയുന്ന പേരാണു കാസ്കോ വീഹോ . നദിയുടെ അപ്പുറത്തായി ഇടതു വശത്ത് 1886 ഇല്‍ പണിത ഭംഗിയുള്ള ടൌണ്‍ ഹാള്‍ കെട്ടിടം കാണാം .അടുത്ത സ്റ്റേഷന്‍ തിയേറ്റര്‍ അറിയെഗ നദി കുറുകെ കടന്നു കൊണ്ടു ട്രാം ആ തിയേറ്റര്‍ നു പുറകിലായി നിറുത്തി 1890 ഇല്‍ പണിത ഈ പ്രദര്‍ശനശാലയില്‍ ഒപെര ,നാടകം ,നൃത്തം തുടങ്ങിയവ ഉണ്ടാകാറുണ്ട് .അങ്ങിനെ ഞങ്ങള്‍ സ്യീട്ടെ കയ്യേ എന്ന് സ്പാനിഷ് ഭാഷയില്‍ പറയുന്ന ഏഴ് വഴികള്‍ എന്ന് അര്ത്ഥം വരുന്ന പുരാതന പട്ടണത്തില്‍ എത്തി .




ടൌണ്‍ ഹാള്‍

തിയേറ്റര്‍ അര്രിയെഗ പുറകു വശം
അവിടെ ഇറങ്ങി അല്പം മുന്നോട്ടു നദി തീരം ചേര്ന്നു നടന്നപ്പോള്‍ 1928 ഇല്‍ പണിത ഗാര്‍സിയ രിവേരോ എന്ന് പേരുള്ള രണ്ടു വയസ്സ് മുതല്‍ പന്ത്രണ്ടു വയസ്സ് വരെ ഉള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ കണ്ടു

സ്കൂള്‍ പുറകു വശം

സ്കൂള്‍ മുന്‍ വശം
അവിടെ നിന്നും അല്പം മുന്നോട്ടു നടക്കവേ വലിയൊരു ജനക്കൂട്ടം കണ്ടു എന്താണെന്നറിയാന്‍ അടുത്ത് ചെന്നു നോക്കിയപ്പോള്‍ അതൊരു പള്ളിയായിരുന്നു ആരോ ഒരാള്‍ മരിച്ചതിന്റെ ശവ സംസ്കാര ചടങ്ങുകള്‍ നടക്കുകയായിരുന്നു മരണത്തിനു മാത്രമല്ലാതെ ഞാന്‍ ഇതു വരെ ഇവിടത്തെ പള്ളികളില്‍ ആളുകളെ കണ്ടിട്ടില്ല. ക്രിസ്ത്യന്‍ കാതോലിക രാജ്യം ആണെങ്കിലും പള്ളിയില്‍ അറുപതിനു മുകളില്‍ പ്രായം ഉള്ളവരാണ് സാധാരണ ഇവിടെ പോകുന്നത് കണ്ടിരിക്കുന്നത് ,ചെറുപ്പക്കാരെ ആ ഭാഗത്ത് കാണാനേ കിട്ടില്ല .പതിന്നാലാം നൂറ്റാണ്ടില്‍ പണിത 1478 ഇല്‍ വീണ്ടും പുതിക്കി പണിത ഈ st.antony പള്ളി അന്നത്തെ കാലത്ത് ഒരു പാടു ചരിത്രങ്ങള്‍ക്ക് സാക്ഷിയാണ് .അവിടെ നിന്നും നടന്നു atxuri എന്ന റെയില്‍വേ സ്റ്റേഷന്‍ ലെത്തി അവിടെയാണ് ട്രാം അവസാന സ്റ്റോപ്പ് .1912 ഇല്‍ manuel m .smith എന്ന ആര്‍ക്കിടെക്റ്റ് പണിത ഈ കെട്ടിടം എല്ലാ പഴമയും വിളിച്ചോതുന്നു .അവിടെ കിടപ്പുണ്ടായിരുന്ന ഒരു ട്രാമിന്റെ ഡ്രൈവര്‍ കാബിന്‍ ന്റെ കൂടി ചിത്രം എടുത്തു .ഡ്രൈവര്‍ ക്ക് കാണാനായി രണ്ടു ക്യാമറ യോട് ഘടിപ്പിച്ച രണ്ടു ടിവി കല്‍ കാണാമായിരുന്നു ,അതില്‍ നോക്കിയാണ് ആളുകള്‍ ഇറങ്ങുന്നതും കയറുന്നതും നോക്കി അദ്ദേഹം വാതില്‍ അടച്ചിരുന്നത് .
അവിടെ അടുത്ത് തന്നെ 1930 ഇല്‍ ഉള്ള ചന്ത കാണാമായിരുന്നു പുറമെ നിന്നു നോക്കിയാല്‍ ഒരിക്കലും ചന്തയാനെന്നു പറയില്ല .ഈ നാട്ടിലെ അടുത്തുള്ള കര്‍ഷകരുടെ അവര്‍ നട്ടു വളര്‍ത്തി ഉണ്ടാക്കിയ പച്ചക്കറികളും പഴങ്ങളും തന്നെയാണ് അവിടെ വില്‍ക്കുന്നത് .

പള്ളി


റെയില്‍വേ സ്റ്റേഷന്‍

ചന്ത

പത്തു മിനിട്ട് ഇടവേളയില്‍ അങ്ങോട്ടുമിങ്ങോട്ടും ട്രാം റോഡിലൂടെ പോകുന്ന കാണാന്‍ ഒരു കാഴ്ച തന്നെയാണ് ,കാരണം ആ റോഡിലെ മറ്റുള്ള വാഹനങ്ങളുടെ അതെ റോഡു നിയമം തന്നെയാണ് ട്രാമിനും .സീബ്ര ലൈന്‍ ഇല്‍ ആളുകള്‍ക്ക് റോഡിനു കുറുകെ കടക്കാനായി കാറുകളും ബസുകളും നിര്‍ത്തിയിട്ടിരിക്കുന്ന്തിന്റെ കൂടെ ട്രാം അതിന്റെ കൂടെ തന്നെ കാത്തു നില്ക്കുന്നത് കാണാം .അല്പം കൂടെ നടന്നു ഞങ്ങള്‍ ഏഴ് വഴികളിലോന്നില്‍ പ്രവേശിച്ചു .bidebarrieta എന്ന് പേരുള്ള ഈ വഴി 1483 ഇല്‍ നിര്‍മിച്ചതാണ് ഇപ്പോള്‍ തന്നെ സമയം ഒന്‍പതുമണി ആയി ഇനിയും ഒരുപാടു കാഴ്ചകള്‍ കാണാന്‍ കിടക്കുന്നു ,ഇനിയും ഒരു തവണ കൂടി വന്നാലെ ബാക്കി കാണാന്‍ സാധിക്കുകയുള്ളൂ.വീണ്ടും ഞങ്ങള്‍ ഗൂഗെന്‍ ഹെയിം മ്യൂസിയം സ്റ്റോപ്പില്‍ എത്തുമ്പോള്‍ വൈദ്യുതി കൊണ്ടു അലങ്കരിച്ച ആ പാലം കാണാമായിരുന്നു .
14 comments:
വളരെ വളരെ നല്ല ഫോട്ടോസ്
ആദ്യമായാണ് ഇവിടെ...
ഇത്രയും മികച്ച ഫോട്ടോകള്‍ ബ്ലോഗുകളില്‍ കണ്ടിട്ടില്ല..
തികച്ചും അഭിനന്ദനാര്‍ഹം.
ഇഷ്ടപ്പെട്ടു-
ചിത്രങ്ങളും വിവരണവും :)
അഭിനന്ദനങ്ങള്‍ !
ചിത്ര വിവരണം അസ്സലായി
ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍..... ഉദ്ദ്യോഗജനകമായ വിവരണം.... ആഭിനന്ദനങ്ങള്‍!
നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും.
വളരെ നല്ല ചിത്രങ്ങള്‍. വിവരണവും കൊള്ളാം. വീണ്ടും പോരട്ടെ ഇത്തരം പോസ്റ്റുകള്‍.
നല്ല ചിത്രങ്ങള്‍. നന്ദി :)
ഒരു ചരിത്ര ചായയാണ് ഈ ചിത്രങ്ങള്‍ പറയുന്നത് ഒരു സംസ്കാരത്തിന്‍റെ പരിചയ പെടുത്തലുകള്‍
അതിമനോഹര ചിത്രങ്ങള്‍.....
hi saji! this time pics looks sharp & neet. congras!!
വളരെ നല്ല വിവരണം അതിലും നല്ല ചിത്രങ്ങള്‍ ..ട്രാമില്‍ കയറുക എന്ന സ്വപ്നം ഇനി എന്നാണോ നടക്കുക
കാല്‍വിന്‍ നന്ദി
hAnLLaLaTh നന്ദി ഇനിയും വരുമല്ലോ
സിയ നന്ദി ഇനിയും വരുമല്ലോ
പുല്യെ എന്തൂട്ടാ വിശേഷങ്ങള് .സുഖല്യെ .നന്ദി .
നീര്‍വിളാകന്‍,പ്രിയ ,പൊട്ട സ്ലേറ്റ് ,ബിനോയ് ,പാവപെട്ടവന്‍ ,ചാണക്യന്‍ നന്ദി .
സുനില്‍ ഇനിയും തിരുത്തുമല്ലോ സഹായത്തിനു നന്ദി .
സോജന്‍ നന്ദി ആഗ്രഹം നടക്കട്ടെ ആശംസകള്‍
I always wanted to go to Spain ,but some how it didn't materialise.Reading your travalogue with the pictures is almost as good as visiting .Now I must visit Spain .Thank you
Post a Comment