പ്ലാസ ന്യുവയും കുട്ടികളും (plaza neuva casco viejo bilbao,spain)
സ്പാനിഷില്‍ പ്ലാസ എന്നാല്‍ കവല എന്നര്ത്ഥം ന്യുവ എന്നാല്‍ പുതിയത് ,1821 ഇല്‍ നിര്‍മിച്ച ഈ സമച്ചതുരത്തോട് കൂടിയ കവലക്ക് ഈ പേരു വരാന്‍ കാരണം അതിന് മുന്നേ കാസ്കോ വീഹോയില്‍ ഉണ്ടായിരുന്ന കവല കയ്യേ രിബെരോയില്‍ ആയിരുന്നു പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന സെന്‍റ് ആന്റണീസ് പള്ളിയുടെ അടുത്ത് .1890 ഇല്‍ ബാസ്ക് കണ്‍ട്രി ക്ക് പുതിയ ഭരണ കൊട്ടാരം പണിയുന്നത് വരെ ഇതിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് .ആ ചതുരത്തിലെ ഒരു വശം മുഴുവനും ഇപ്പോളും ഗവണ്മെന്റിന്റെ തന്നെ ,ഇപ്പോള്‍ അവിടെ ബാസ്ക് ഭാഷ പരിഷ്കാര സമിതിയാണ് പ്രവര്‍ത്തിക്കുന്നത് .നേരത്തെ പറഞ്ഞതു പോലെ ബാസ്ക് കണ്‍ട്രി എന്നറിയപെടുന്ന ഈ സ്പാനിഷ് റീജിയന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുന്നവരാണ് ,സ്വതന്ത്ര രാജ്യത്തിന് വേണ്ടി .ഇവരുടെ ഭാഷയും സംസ്കാരവും എല്ലാം മറ്റുള്ള സ്പാനിഷ് രിജിയ്ന്‍ നില്‍ നിന്നും വ്യത്യസ്തമാണ് .നമ്മുടെ മലയാള ഭാഷയില്‍ പുതിയ ഇംഗ്ലീഷ് വാക്കുകളുടെ കടന്നു കയറ്റം മൂലം മലയാളം മംഗ്ലിഷ് ആകുമ്പോള്‍ ഇവിടെ പുതിയ ലോകത്തില്‍ പുതിയ വാക്കുകള്‍ വരുമ്പോള്‍ അതിന് ഇവരുടെ ഭാഷയില്‍ വാക്കുകള്‍ കണ്ടെത്താനും പരിഷ്കരിക്കാനുമുള്ള സമിതി ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് പേരു Euskaltzaindia പേരിന്റെ അവസാനം ഒരു ഇന്ത്യ എന്നുണ്ടെങ്കിലും നമ്മളുമായി യാതൊരു ബന്ധവും ഇല്ലാട്ടോ .ഗുഹ മുഖം പോലുള്ള അര്ച്ചുകള്‍ക്ക് മുകളില്‍ നിക്കുന്ന ഈ കെട്ടിടത്തിന്റെ താഴെ നില മുഴുവന് കടകളും ബാറുകളും ഗിഫ്റ്റ് ഷോപ്പ് കളുമാണ് .എല്ലാ ഞായറാഴ്ചയും ഇവിടെ ചന്ത ഉണ്ടാകാറുണ്ട് പലതരത്തിലുള്ള പഴയ പുസ്തകങ്ങള്‍ നാണയങ്ങള്‍ സ്റ്റാമ്പുകള്‍ കിളികള്‍ പൂക്കളുകള്‍ തുടങ്ങിയവ ,കാസ്കോ വീഹോയിലെ ഫെസ്ടിവലുകള്‍ ഇവിടെയാണ് നടക്കാറ് .ഈ ചതുര കെട്ടിടത്തിലെ മറ്റു മൂന്ന് വശങ്ങളും വീടുകള്‍ ആണ് .ആ വീടുകളിടെ ആറു വയസ്സുകാരനും അറുപതു വയസ്സുകാരനും ഒരു പോലെ കളിക്കുന്നത് ഞങ്ങള്‍ അവിടെ കണ്ടു .ഈ കവലയില്‍ ഇന്റര്നെറ്റ് സൌജന്യമാണ് . അവിടെ എല്ലാ വീടുകളിലും ബാല്‍ക്കണി യില്‍ ചുവപ്പും വെളുപ്പും കൂടിയ പതാക കണ്ടു ,ബാസ്ക് കണ്‍ട്രി യുടെ സ്വന്തം ഫുട്ബോള്‍ ക്ലബ്ബ് അയ അതലടിക് ബിബാവോ യുടെ ആണ് അത് ,copa del rey എന്ന മത്സരത്തിന്റെ ഫൈനല്‍ ആണ് BARCELONA യുടെ കൂടെ റയല്‍ മാഡ്രിഡ് ലും ബാര്‍സിലോന യിലും വിദേശീയര്‍ കളിക്കുമ്പോള്‍ അതലടിക് ബില്‍ബാവോ ടീമില്‍ സ്പാനിഷ് കാരെ പോലും ഉള്പെടുതുന്നില്ല ,ബാസ്ക് കണ്‍ട്രി സ്വദേശികള്‍ മാത്രമാണ് ആ ടീമില്‍ കളിക്കുന്നത് (ഇന്നലെ നടന്ന ഫൈനല്‍ കളിയില്‍ ഇവര്‍ ബാര്‍സിലോണ യോട് നാലു ഗോളിന് തോറ്റു എന്നത് സത്യം )
ലിങ്കുകള്‍
1) plaza neuva
2)euskaltzaindia
9 comments:
ചിത്രത്തോടൊപ്പം ചരിത്രവും വിവരങ്ങളുമൊക്കെ എഴുതിയത് നന്നായി.
പടങ്ങളും വിവരണവും ചരിത്രവുമൊക്കെ ഉഷാറായതുകൊണ്ട് ഇനി ആ വഴി പോകേണ്ടാന്ന് കരുതിയതായിരുന്നു. അപ്പോഴാണ് അവിടെ ഇന്റര്‍നെറ്റ് ഫ്രീ ആണെന്ന് കണ്ടത്. അവിടെ വന്നിരുന്ന് ബ്ലോഗാന്‍ പറ്റുമോ മാഷേ ? :)
ചലനാത്മകമായ ചിത്രങ്ങള്‍..
എല്ലാ പടങ്ങളും നന്നായി.
വിവരണത്തോടൊപ്പം
ചിത്രങ്ങളും കൊടുത്തത്
വളരെ നന്നായി.
ആശംസകൾ.
..വേറിട്ടത്...മികച്ചത്...
നന്നായിട്ടുണ്ട്. ഒരു സംശയം, അവിടെ കറക്കം മാത്രമാണോ പണി, ജോലിക്ക് പോക്കൊന്നുമില്ലേ... :)
നല്ല ചിത്രങ്ങള്‍....
അരങ്ങു നന്ദി
നിരക്ഷര അവിടെ ഇരുന്നു ടൂറിസ്റ്റുകള്‍ ലാപ്ടോപില്‍ മാപ് നോക്കുന്നുണ്ട് വേണമെങ്കില്‍ നമ്മുകവിടെ തന്നെ ഇരുന്നു പുതിയ പോസ്റ്റും ഇടാന്നെ
ഷാജു ,പുലി,വികെ ,ഹനലല്ലതു ,ചാണക്യന്‍ നന്ദി
ഏകലവ്യന്‍ പറഞ്ഞത് സത്യം ഇവിടെ വന്നിട്ട് കുറെ നാളുകള്‍ ആയെങ്കിലും ഇത്ര നാളും അലക്കൊഴിഞ്ഞിട്ടു കാശിക്കു പോകാന്‍ നേരമില്ല എന്ന സ്ഥിതിയായിരുന്നു അപ്പോളല്ലേ സാമ്പത്തികം മാന്ദ്യം വന്നത് ,സംഗതി നമ്മളെ അത് ബുദ്ധിമുട്ടിചെങ്കിലും, ഇപ്പൊ സുഖം ഓവര്‍ ടൈം ഇല്ല ,ആഴ്ചയില്‍ എട്ടു മണിക്കൂര്‍ വീതം അഞ്ചു ദിവസം ജോലി സുഖം .ബാക്കി രണ്ടു ദിവസം കറക്കം മാന്ദ്യം തീരുന്നതിനു മുന്നേ മൊത്തം സ്പെയിന്‍ കറങ്ങി കാണണം
Post a Comment