സ്പാനിഷ് ഗ്രാമത്തിലേക്ക് (ഇഗുറിയ സ്പെയിന്‍ )
¿hola saji quetal ? രാവിലെ പത്തു മണിക്ക് എന്‍റെ ഒരേയൊരു സ്പാനിഷ് കൂട്ടുകാരിയുടെ ഫോണ്‍ വിളി കേട്ടാണ് ഉണര്‍ന്നത് ,ഇന്നു ഞായറാഴ്ച ,എല്ലാ ഞായറാഴ്ചയും ഉച്ച തിരിഞ്ഞു ഒരു പതിവു നടത്തം ബെഗോയുടെ കൂടെ ഉള്ളതാണ് .ഇരുപത്തി അഞ്ചു ഡിഗ്രീ ചൂടു പുറത്തിറങ്ങി കറങ്ങാന്‍ നല്ല ദിവസം . ഞാനും ബെര്‍്ണാഠും അഞ്ചു മണിക്ക് തന്നെ ബെഗോയുടെ കൂടെ ഇറങ്ങി എല്ലോരിയോ ഗ്രാമത്തിന്റെ പ്രാന്ത പ്രദേശമായ ഇഗുറിയ ആണ് ഇന്നു ഞങ്ങളുടെ ലക്ഷ്യം .എന്‍റെ വീട്ടില്‍ നിന്നും കാണാവുന്ന ഉദാല എന്ന മലയുടെ അടിവാരത്തുള്ള കൊച്ചു ഗ്രാമം .
ഉദാലയെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു വളരെ നാളുകള്‍ക്ക് ശേഷമാണു ചൂടു പതിനഞ്ച് ഡിഗ്രിയില്‍ കൂടുതല്‍ പോകുന്നത് .വീട്ടില്‍ ന്നിന്നും കാണുമ്പൊള്‍ മല വളരെ അടുത്താണെന്ന് തോന്നുമെങ്കിലും നടന്നടുക്കും തോറും മല നമ്മളില്‍ നിന്നും നടന്നകലുന്നത് പോലെ തോന്നി .നടക്കുന്നതിനിടയില്‍ കൊറിച്ചു തിന്നാന്‍ ചോളം വറുത്തത് എടുത്തിട്ടുണ്ട് വാഹനങ്ങള്‍ പോകുന്ന റോഡില്‍ നിന്നും ഇഗുരിയിലെക്കുള്ള കൈ വഴിയിലേക്കു കടന്നു ,ഞങ്ങളുടെ കൂടെ ഒരു ചെറിയ കൈ തോട് പിന്തുടരുന്നുണ്ട് ,വെള്ളം കുറഞ്ഞ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ കള കള ശബ്ദം ഉണ്ടാക്കി ഒഴുകുന്ന തോട് ഇവിടെ ഒരുപാടുണ്ട് .വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും മഴ പെയ്യുന്ന ഇവിടെ മലയില്‍ നിന്നും എപ്പോളും വറ്റാത്ത ഉറവകള്‍ ഉണ്ട് .
ആള്‍ താമസമില്ലാത്ത കൈ വഴികള്‍ കടന്നു ഒരു മണിക്കൂറിനു ശേഷം വീടുകള്‍ ഉള്ള താഴ്വാരത്തിലെത്തി ,അവിടെയുള്ള വീടുകളും പണി ആയുധങ്ങളും കണ്ടപ്പോള്‍ തന്നെ അവിടെ താമസിക്കുന്ന ഭൂരി ഭാഗം ആളുകളും കര്‍ഷകര്‍ ആണെന്ന് മനസ്സിലായി .ഇതിനിടയില്‍ വഴിയില്‍ കാണുന്ന ഇലകളെ കുറിച്ചും ,പൂക്കളെ കുറിച്ചും ,മരങ്ങളെ കുറിച്ചും അവയുടെ സ്പാനിഷ് പേരും വിശേഷങ്ങളും ഞങ്ങളോട് സ്പാനിഷിലും മനസ്സിലാകാത്തത് ഇംഗ്ലീഷിലും പറയുന്നുണ്ട് ,ബെഗോ പണ്ടേ സംസാര പ്രിയയാണ് .ആ ഗ്രാമത്തില്‍ ഞങ്ങള്‍ കണ്ട വീടുകള്‍ മുഴുവനും വളരെ പഴയ വീടുകള്‍ ആണ് നൂറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ .ചില വീടുകളുടെ ചുമരുകളില്‍ അവര്‍ പണ്ടു കൃഷി സ്ഥലങ്ങളില്‍ ഉഴുവാനും മറ്റുമായി ഉപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ കണ്ടു .നമ്മുടെ നാട്ടിലെ കലപ്പയുമായി വളരെ വിത്യാസമുണ്ട് .പോകുന്ന വഴിയില്‍ ഒരു മരത്തില്‍ ഏറു മാടം പോലെ ഒന്നു കണ്ടെങ്കിലും അതെന്താണെന്ന് മാത്രം ബെഗോക്ക് അറിയില്ലായിരുന്നു ,നിരാശയാകാതെ പിന്നീട് കാണുന്നതെല്ലാം വിശദീകരിക്കുന്നുണ്ട് ,കൂടെ ഈ കാര്യങ്ങള്‍ മുഴുവന്‍ ഇന്ത്യയില്‍ എങ്ങിനെയാണെന്നും ചോദിച്ചു മനസ്സിലാക്കുന്നുണ്ട് .
ഇറച്ചികളില്‍ സ്പാനിഷ് കാരുടെ പ്രിയ ഭക്ഷണം പന്നി തന്നെ .ഇടതു വശം ചേര്ന്നു ഒരു പന്നി വളര്‍ത്തു കേന്ദ്രം ഉണ്ട് ,ഇവിടെ വന്നതില്‍ പിന്നെ ഞാനും പന്നി പ്രിയനായി കേട്ടോ ,(പന്നി പനി വന്നതിനു ശേഷം തീറ്റ നിറുത്തി ) ഇവിടെ പ്രസിദ്ധമായ വിഭവം ആണ് ഹാമോന്‍ .പന്നിയുടെ തുടഭാഗം മുറിച്ചെടുത്തു രണ്ടാഴ്ച ക്കാലം ഉപ്പിലിട്ടു ഉണക്കും ,പിന്നീട് ഉപ്പ് കളഞ്ഞു വൃത്തിയാക്കി ഉണങ്ങനായി ആറു മാസത്തേക്ക് തൂക്കിയിടും ,അവസാനം വരണ്ട തണുത്ത മുറിയില്‍ പതിനെട്ടു മാസത്തോളം സൂക്ഷിക്കും .അതിന് ശേഷം അവനെ പുറത്തെടുത്ത് കത്തി ഉപയോഗിച്ചു കനം കുറച്ചു ചെത്തി എടുത്തു തിന്നും .കൂടുതല്‍ വിവരങ്ങള്‍
ഇവിടെ . വലതു വശം മലയുടെ താഴ്വാരത്തില്‍ പൈന്‍ മരക്കാടുകള്‍ ആണ് ,ഇടതു വശം നിറയെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ,ചിരട്ടകളില്‍ മണ്ണപ്പം ചുട്ട പോലെ എണ്ണിയാല്‍ തീരാത്ത കൊച്ചു കൊച്ചു മലകള്‍ കൊണ്ടു തീര്‍ത്തതാണ് എല്ലോരിയോ ഗ്രാമം .അതിലെ രണ്ടു വലിയ മലകള്‍ ആണ് ഒന്നു ഉദാലയും പിന്നെ അമ്പോട്ടോയും.നടത്തം തുടര്‍ന്ന് കുത്തനെയുള്ള കയറ്റം ആയി ,ഞങ്ങള്‍ രണ്ടു പേരും ക്ഷീണിച്ചുവെങ്കിലും ബെഗോ ഇപ്പോളും നല്ല ഉഷാറായി കയറ്റം കയറുന്നു ,പിന്നെയും ഞങ്ങളോട് ഈ ഗ്രാമത്തിന്റെ പഴയ വിശേഷങ്ങള്‍ പറഞ്ഞു തന്നു കൊണ്ടിരുന്നു .പണ്ടു കാലത്ത് ആളുകള്‍ എല്ലാം മലയില്‍ നിന്നും ഉറവായി വരുന്ന വെള്ളം ഉപയോഗിച്ചായിരുന്നു തുണികള്‍ എല്ലാം കഴുകിയിരുന്നത് .ഇപ്പോള്‍ അതാരും ഉപയോഗിക്കുന്നില്ല എങ്കിലും സ്പാനിഷ് ഗവണ്മെന്റ് ഇപ്പോളും അത് ഓര്‍മ്മയ്ക്കായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു .ദൂരെയുള്ള ഒരു മലയില്‍ കാറ്റാടി യന്ത്രങ്ങള്‍ കാണാം .വളരെ കുറച്ചു വൈദ്യുതി ആണെങ്കിലും കാറ്റാടി യന്ത്രവും ഇവര്‍ വൈദുതി നിരമാണതിനു ഉപയോഗിക്കുന്നു .
ഈ ഗ്രാമത്തില്‍ ഞാന്‍ കണ്ട വീടുകള്‍ എല്ലാം കരിങ്കല്‍ ചുമരോട് കൂടിയ വലിയ വീടുകള്‍ ആണ് ,പഴയ ഓടു മേഞ്ഞ വീടുകള്‍ .തണുപ്പില്‍ നിന്നും രക്ഷപെടാന്‍ ആകണം ചെറിയ ജന്നലുകളും ,മുന്‍വശം അടച്ച രീതിയിലുള്ള വരാന്തയും .
മലയോടു അടുക്കാറായി നിറയെ പൈന്‍ മരക്കാടുകള്‍ ചെറിയ നടപ്പാത മാത്രം ,പൈന്‍ മരങ്ങള്‍ മുറിച്ചു കൊണ്ടിരിക്കുന്നുണ്ട് ,മുകളിലേക്ക് കയറും തോറും ഉറവകളുടെ എണ്ണം കൂടി വന്നു ,വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് രണ്ടു മണിക്കൂര്‍ നടന്നു ഇപ്പോഴും മലയില്‍ എത്തിയിട്ടില്ല അടിവാരത്തില്‍ എത്തിയിട്ടേ ഉള്ളൂ ,ഇനിയും കയറിയാല്‍ തിരിച്ചു ഇന്നു വീട്ടില്‍ എത്താന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അല്‍പ നേരത്തെ മലയിലെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ മലയിറങ്ങി നടന്നു .പത്തു മിനിട്ട് ദൂരം എന്ന് വീട്ടില്‍ നിന്നും തോന്നിയെങ്കിലും മണിക്കൂര്‍ രണ്ട് നടന്നിട്ടും എത്തിയില്ല .
സമയം വൈകിട്ട് എട്ടു മണി ആകാറായി .കുറച്ചകലെയായി മേഞ്ഞു നടന്നിരുന്ന കുതിരയെ ഞാന്‍ ക്യാമറയില്‍ ആക്കുന്നതിനിടയില്‍ ബെഗോ അവിടെ കണ്ട ഒരു പഴയ വീടിന്റെ ഉടമസ്ഥനുമായി ബാസ്ക് ഭാഷയില്‍ സംസാരിച്ചു കൊണ്ടിരുന്നു ,സ്പാനിഷ് തന്നെ ഇപ്പോളും ശരിക്ക് പറയാന്‍ അറിയാത്ത ഞാന്‍ അവര്‍ സംസാരിക്കുന്നതു ശ്രദ്ധിച്ചേ ഇല്ല .ആ വീട്ടു ഉടമസ്ഥന് ഇന്ത്യയില്‍ നിന്നും വന്ന ഞങ്ങളെ പരിചയപെടുത്തി കൊണ്ടു ,ഞാന്‍ ആ വീടിനെ കുറിച്ചു ചോദിച്ച ചില സംശയങ്ങള്‍ ചോദിച്ചു അറിയുകയായിരുന്നു ബെഗോ .ഇന്ത്യ എന്ന് കേട്ടപ്പോള്‍ തന്നെ അദ്ദേഹം താജ് മഹല്‍ ,ബോംബെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചു ഞങ്ങളെ പരിചയപെട്ടു അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു .എല്ലോരിയോ ഗ്രാമത്തിലെ ആദ്യം പണിത വീടുകളില്‍ അഞ്ചാമത്തെ വീട് ആയിരുന്നു അത് അഞ്ഞൂറ് വര്ഷത്തെ പഴക്കം കാരണവര്‍ മാര്‍ കൈമാറി കൊടുത്ത വീട് പഴയ വീട് ആണെങ്കിലും നല്ല ഉറപ്പു ഇതു വരെ പൊളിച്ചു പണിതിട്ട് പോലുമില്ല .താഴെ നിലയില്‍ ആ വീട്ടിലേക്ക് ആവശ്യമായ പാലിന് വേണ്ടി വളര്‍ത്തുന്ന പശു ,കോഴികള്‍ ,മുയലുകള്‍ ,പിന്നെ അവര്ക്കു ഹാമോന്‍ ഉണ്ടാക്കാനായി വളര്‍ത്തുന്ന ഒരു പന്നി കുട്ടിയും ,മുകളില്‍ താമസത്തിനുള്ള മുറികളും .ഗ്രാമങ്ങളിലെ പ്രായമായ ആളുകള്‍ ഇപ്പോളും ബാസ്ക് ഭാഷ തന്നെയാണ് സംസാരിക്കുന്നതു ,അത് മുഴുവനും ബെഗോ എനിക്ക് ഇംഗ്ലീഷിലും സ്പാനിഷിലും പറഞ്ഞു തന്നു കൊണ്ടിരുന്നു .അകത്തെ വിശേഷങ്ങള്‍ കാണിച്ചു തന്നതിന് ശേഷം ഉത്സാഹത്തോടെ അദ്ദേഹം ഞങ്ങള്ക്ക് അവര്‍ വീട്ടാവശ്യത്തിനായി ചെയ്യുന്ന പച്ചക്കറി തോട്ടവും ഗ്രീന്‍ ഹൌസും കാണിച്ചു തന്നു .ഇവിടെ വന്നതിനു ശേഷം എല്ലാ പഴയ വീടുകളും അവ പണിത വര്‍ഷവും കൂടെ ഒരു മുദ്രയും ഉണ്ടാകാറുണ്ട് ,അതിനെ പറ്റി ചോദിച്ചപ്പോള്‍ ഒരു ചെറിയ ജന്നല്‍ കാണിച്ചു തന്നിട്ട് പറഞ്ഞു ഇത്തരം ജന്നല്‍ അഞ്ഞൂറ് വര്ഷം മുമ്പ് പണിത വീടുകള്‍ക്ക് മാതമേ ഉള്ളൂ എന്ന്
ഹാമോന്‍
ആ നല്ല മനുഷ്യന്റെ പഴയ വീടിനോട് യാത്ര പറഞ്ഞു ഞങ്ങള്‍ വീടിനെ ലക്ഷ്യമാക്കി തിരിച്ചു നടന്നു .ഉദാല മലയുടെ പശ്ചാത്തലത്തില്‍ പഴയ വീടാണെങ്കില്‍ പോലും ആ പച്ചപ്പ് നിറഞ്ഞ മലനിരകള്‍ക്കിടയിലെ വീടുകള്‍ കാണാന്‍ ഒരു പ്രത്യേകത തന്നെ .നമ്മുടെ കേരളത്തിലെ ഗ്രാമങ്ങള്‍ വികസിത ഗ്രാമങ്ങളും നഗര സംസ്കാരവുമായി കഴിയുമ്പോഴും പരിഷ്കൃത യൂറോപ്യന്‍ രാജ്യങ്ങളിലെ ഗ്രാമ വാസികള്‍ ആ ഗ്രാമീണ സംസ്കാരവും വിശുദ്ധിയും കൈവിടാതെ ജീവിക്കുന്നത് കാണാന്‍ അവസരം തന്ന ബെഗോക്ക് നന്ദി പറഞ്ഞു ,സമയം രാത്രി ഒന്‍പതു മുപ്പതു കഴിഞ്ഞു .ഞങ്ങള്‍ സാന്റ മരിയ പള്ളിയുടെ മുന്നിലുള്ള ലാ പാര കഫെ ഷോപ്പില്‍ നിന്നും ഓരോ ബിയര്‍ കഴിച്ചു പിരിഞ്ഞു .വീണ്ടും അടുത്ത യാത്രയില്‍ കാണാം .
24 comments:
എത്ര സുന്ദരമായ കാഴ്ചകള്‍....
സജീ
ജനങ്ങള്‍ സ്ഥിരമ്മയി പോകുന്ന ടൂറിസ്റ്റ് പ്രദേശങ്ങളിലേക്കുള്ള യാത്രകളും അതിന്റെ വിവരണങ്ങളേക്കാളുമൊക്കെ ഞാനിഷ്ടപ്പെടുന്നത് ഇത്തരം യാത്രകളാണ്. ഒരിക്കലും കാണത്ത കാഴ്ച്ചകള്‍ കാണിച്ചു തരാന്‍ ഇത്തരം യാത്രകള്‍ക്കേ ആവൂ.
ഇതില്‍ സ്പെയിന്‍ ജനതയുടെ സംസ്ക്കാവും ജീവിതരീതികളും ഭക്ഷണവുമൊക്കെ ആയപ്പോള്‍ ആകെ കൊഴുത്തു. പടങ്ങളൊക്കെ അതിമനോഹരം .
എന്നാണാവോ സ്പെയിന്‍ കാണാനാവുക ? ഇനിയിപ്പോള്‍ അതിന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. സജിയുണ്ടല്ലോ അവിടെ കാഴ്ചകള്‍ പകര്‍ന്നുതരന്‍ . നന്ദി.
-നിരക്ഷരന്‍
സജി മാഷെ,
ജോര്‍ജ്ജ് പാലികുളങ്ങരയുടെ ലോക സഞ്ചാരം പരിപാടി കണ്ട പ്രതീതി. കണ്ണിന് കുളിരേകുന്ന പടങ്ങള്‍..
500 വര്‍ഷം പഴക്കമുള്ള കെട്ടിടം നോട്ട് ദാറ്റ് പോയന്റ്, 50 വര്‍ഷം പഴക്കം ചെന്നാല്‍ത്തന്നെ ഒട്ടും സൌകര്യമില്ലെന്നു പറഞ്ഞ് ആധുനിവല്‍ക്കരിക്കുകയൊ ഇടിച്ചുപൊളിച്ചു കളയുകയൊ ചെയ്യുന്ന നമ്മള്‍, അവര്‍ കാലവസ്ഥയ്ക്കനുസരിച്ച് ജീവിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്നതിനനുസരിച്ച് കാലാവസ്ഥയെ മാറ്റുന്നു.
പിന്നെ, രാത്രി എട്ടുമണിയായാലും അവിടെ ഇരുട്ട് പരക്കുകയില്ലാല്ലെ.... ഇവിടെ ഗള്‍ഫില്‍ ചൂടുകാലത്ത് പുലര്‍ച്ചെ മൂന്നുമണിക്ക് പകല്‍ വെളിച്ചം കാണാനാകും...
മഴവില്‍ക്കാവടി എന്ന ചിത്രത്തില്‍ പറവൂര്‍ ഭരതന്‍ പറയുന്ന ഒരു സംഭാഷണമുണ്ട് “ആനയെ മേയാന്‍ വിട്ടിരിക്കുകയാണ്” ഇത് ഇവിടെ പറയാന്‍ കാരണം ആ മേയുന്ന കുതിരയുടെ പടം കണ്ടതിനാലാണ്.
ബ്ലോഗ്ഗിലെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട യാത്ര ബ്ലോഗ്, വളരെ നന്ദി !
excellent saji.. nice pictures too.. keep writing
thanks for this wonderful journey
ഈ പോസ്റ്റ് വായിച്ചിട്ട് എനിക്കെങ്ങാനും പന്നിപ്പനി വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സജിക്ക് മാത്രമാകുന്നു...!
വളരെ നലൽ ചിത്രങ്ങളൂം വിവരണവും. നന്ദി സജീ
ഈ കാഴ്ചകൾ അതി സുന്ദരം
ഫോട്ടോകള്‍ക്കെന്തൊരു തെളിച്ചമാണ്..
നേരിട്ട് കാണുന്നത് പോലെ...
നല്ല ശ്രമം. നന്നായിരിക്കുന്നു. കുറിപ്പുകളുടെ ലാളിത്യം വായന സുഖകരമായ ഒരു അനുഭവമാക്കുന്നു.
സജീ ആശംസകള്‍
മനോഹരമായൊരു യാത്ര.
ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല.
ആശംസകള്‍
നല്ല ചിത്രങ്ങളും... വിവരണവും.......നമ്മളെ എല്ലാം ഇങ്ങനെ സ്പെയിന്‍ കാണിച്ചു തന്നതിന് നന്ദി...
:)
മാഷേ..
ഏന്തൊരു ഭങ്ങിയും ശുദ്ധിയുമാണ് ഈ ഗ്രാമത്തിനു..ഭാഗ്യവാന്‍.
ഫോട്ടൊ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല..നല്ല ചിത്രങ്ങള്‍ എന്നു പറഞ്ഞാല്‍ കുറഞ്ഞുപൊകും
വിവരണവും അസ്സലയിരിക്കുനു..നന്ദി മനസു കുലിര്‍പ്പിചതിനു
Nice photos. :-)
ഞാനും സ്പെയ്നില്‍ വന്നു മടങ്ങി.
അനുഭവങ്ങള്‍ക്ക് നന്ദി :)
aliya very good blog
എത്ര മനോഹരമായ സ്ഥലം എന്താ ഒരു പച്ചപ്പ് . സജിക്ക് എന്നും വശ്യമായ കാഴ്ചയിലേക്ക് ഉണര്‍ന്നിറങ്ങാം ആഴ്ചക്ക് അവസാനം ഒരു കറങ്ങല്‍ ഇന്നും
അങ്ങനെ കാഴ്ചകള്‍ക്ക് അവസാനം ഒരു ഗ്ലാസ്സ് ബിയറും അടിച്ചു പിരിഞ്ഞു
എനിക്കസൂയ വരുന്നത് അവസാനത്തെ പടം കണ്ടിട്ടാണേ..
thnx..wah..ithil kooduthal enthu parayaan
അസൂയപ്പെടുത്തുന്ന,അതിമനോഹരമായ ചിത്രങ്ങളും വിവരണവും..അഭിനന്ദനങ്ങൾ.ഇനിയും വളരെയേറെ പ്രതീക്ഷിക്കുന്നു...
Kalakki... Super Waht are you doing in Spain?
ചാത്തനേറ്: മനോഹരമായ ചിത്രങ്ങളും വിവരണവും .
ആ കലപ്പയുടെ കൂടെ ഉള്ള സാധനം എന്താ?
അതിനടുത്ത പടമാണോ ഉറവ?
ശിവ,നന്ദി
നിരക്ഷരന്‍ സത്യം ,നന്ദി
കുഞ്ഞന്‍ രാത്രി പത്തു മണിക്കാണ് ഇപ്പോള്‍ ഇരുട്ട് വീഴുന്നത് ,നന്ദി
മേലേതില്‍ നന്ദി
മി നന്ദി
ജയേഷ് നന്ദി
ഏകലവ്യന്‍ ചതിക്കല്ലേ ,നമുക്ക് ഇനിയും ഒരുമിച്ചു യാത്ര ചെയ്യാനുള്ളതല്ലേ നന്ദി
അപ്പു ,നന്ദി .വായിച്ചതിനും എന്‍റെ ബ്ലോഗിന് സുന്ദരമായൊരു തലകെട്ട് ഉണ്ടാക്കി തന്നതിനും .
ചെറിയ പാലം നന്ദി
ഹനലല്ലതു നന്ദി
നൊമാദ് നന്ദി
അനില്ബ്ലോഗ് നന്ദി
കുക്കൂ നന്ദി
സോജന്‍ ഞാന്‍ കാത്തിരുന്ന് വായിക്കുന്ന ബ്ലോഗ് ആണ് സോജന്റെ എന്നാണ് അവധി തീരുന്നത് ,നന്ദി .
ശ്രീ വല്ലഭന്‍ നന്ദി
ഹാരിസ്,ബിനോയ് നന്ദി
ലിയോ നീ ഓര്‍ക്കുട്ട് വഴി വന്നതാണോ .
പാവപെട്ടവന്‍ മാന്ദ്യം കൊണ്ട് കിട്ടിയ സമയം മുതലെടുക്കുന്നു മാന്ദ്യം തീരുന്നതിനു മുന്നേ എല്ലാം കാണണം .നന്ദി .
ഹരീഷ് എനിക്കസൂയ വരുന്നത് മീറ്റിന്റെ പോസ്റ്റ് കണ്ടിട്ടാ .
the man to walk with ,thanks .
jp iam working here in a cnc lathe machine manufacturing factory .
പാവത്താന്‍ നന്ദി ഇനിയും കാണാം .
കുട്ടി ചാത്തന്‍ അതും കൃഷി പണിക്കുള്ള ആയുധമാകും,അതെ
എല്ലാവര്ക്കും വീണ്ടും നന്ദി സജി
Post a Comment