Wednesday, 29 April 2009

നാടിന്‍റെ ഓര്‍മക്കായ്‌

Buzz This
Buzz It

.
എത്ര ഫ്ലൈ ഓവര്‍ വന്നാലും നിന്നെ ഞാന്‍ എങ്ങനെ മറക്കും

Monday, 27 April 2009

കോടമഞ്ഞില്‍ .......താഴ്‌വരയില്‍ .........

Buzz This
Buzz It

ഉദാല എന്ന മലയുടെ അടിവാരത്ത് നിന്നും കോടമഞ്ഞ്‌ മാറിയപ്പോള്‍ ,വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച .എല്ലോരിയോ ഗ്രാമം .


Friday, 24 April 2009

വീടുകള്‍

Buzz This
Buzz It

നമ്മുടെ ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും വീടുകള്‍ പടിയിറങ്ങി ഫ്ലാറ്റുകള്‍ സ്ഥാനം പിടിക്കുന്ന കാലം .കാഴ്ചകള്‍ കണ്ടു നടക്കുന്നതിടയില്‍ എന്‍റെ മനസ്സിലും ക്യാമറയിലും കയറിയ കുറച്ചു വീടുകള്‍ .ഇതു (മുകളിലെ )എല്ലോരിയോ യിലെ ഒരു വീട് ആണ് മുന്നൂറു വര്‍ഷം പഴക്കമുണ്ട് ഇപ്പോള്‍ അതില്‍ ആരും താമസമില്ല സ്റ്റോര്‍ റൂം ആയിട്ടാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്
വീണ്ടും മഴ വരുന്നേ .........

Buzz This
Buzz It

അല്‍പ്പനേരം ഇരുന്നിട്ട് പോകാം

Buzz This
Buzz It


Thursday, 16 April 2009

ഗൂഗെന്‍ ഹെയിം മ്യൂസിയം (guggenheim museum spain)

Buzz This
Buzz It

ഈസ്റ്റര്‍ അവധി പത്തു ദിവസം ഉണ്ടായിട്ടും അവസാന ദിവസമാണ് പുറത്തേക്കു കാഴ്ചകള്‍ കാണാന്‍ പോകാന്‍ കഴിഞ്ഞത് ബാക്കിയുള്ള എല്ലാ ദിവസവും മഴ തന്നെയായിരുന്നു .
പുതിയതായി വന്ന കൂട്ടുകാരില്‍ bernad നെയും കൂട്ടി ഞാന്‍ ബില്‍ബവോയില്‍ പോയി ,ഗൂഗെന്‍ ഹെയിം മ്യൂസിയം കാണുക .ലോകത്തുള്ള ഗൂഗ്ഗെന്‍ ഹെയിം മ്യൂസിയങ്ങളില്‍ ഒന്ന് സ്പെയിനില്‍ ബില്ബാവോയില്‍ ആണ് .
ബില്‍ബാവോ നഗരത്തിലൂടെ സഞ്ചരിച്ചു അതലണ്ടിക് സമുദ്രത്തില്‍ പതിക്കുന്ന നെരവിയോന്‍ നദി തീരത്താണ് മ്യൂസിയം . 1997 ഇല്‍ ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്ത ഈ മ്യൂസിയം അമേരിക്കന്‍ കാനേഡിയന്‍ ഡിസൈനര്‍ അയ Frank Gehry ആണ് ഡിസൈന്‍ ചെയ്തത് .ടൈടനിയം ,ഗ്ലാസ് ,ലൈംസ്റ്റോണ്‍ എന്നിവയില്‍ പണി തീര്‍ത്ത ഈ മ്യൂസിയം ഇതില്‍ നടക്കുന്ന എക്സിബിഷന്‍ നേക്കാള്‍ ആളുകളെ ആകര്‍ഷിച്ചത് കാഴ്ചയില്‍ തന്നെയുള്ള മ്യൂസിയത്തിന്‍റെ ഭംഗിയാണ് .പ്രത്യേക ആകൃതിയില്‍ പണിത ഈ മ്യൂസിയത്തില്‍ എല്ലായ്പോഴും ധാരാളം സൂര്യ പ്രകാശം ലഭ്യമാണ് .
രജനീകാന്തിന്റെ പ്രസിദ്ധ സിനിമയായ ശിവജി ദ ബോസ്സില്‍ ഒരു ഗാന രംഗത്തില്‍ ഈ മ്യൂസിയം ഉണ്ട് പതിനാറു ദിവസത്തോളം ഉണ്ടായിരുന്നു ആ സിനിമയുടെ ഷൂട്ടിങ് ഇവിടെ .പ്രസിദ്ധ ബോണ്ട് സിനിമയായ WORLD IS NOT ENOUGH എന്ന സിനിമയിലും ഈ മ്യൂസിയം കാണാം .

അകലെ നിന്ന് തന്നെ മ്യൂസിയത്തിന്‍റെ മുന്നിലുള്ള പന്ത്രണ്ടു മീറ്റര്‍ ഉയരമുള്ള പപ്പി എന്ന പട്ടികുട്ടന്‍ സ്വീകരിക്കാന്‍ നില്‍ക്കുന്നത് കാണാമായിരുന്നു ,വസന്തക്കലത്തിന്റെ പൂക്കള്‍ വിരിഞ്ഞു തുടങ്ങിയത് പപ്പിക്കുട്ടന്റെ ദേഹത്ത് കാണാമായിരുന്നു .വസന്തക്കാലം തുടങ്ങിയതെ ഉള്ളൂ അതിനാല്‍ തന്നെ പപ്പി കുട്ടന്റെ സൌന്ദര്യവും കുറവായിരുന്നു .എല്ലാ പൂക്കളും പുഷ്പിച്ചു നില്‍ക്കുന്ന സമയം നാല്‍പ്പതിനായിരം പൂക്കള്‍ എങ്കിലും കാണും പപ്പി കുട്ടന്റെ ദേഹത്ത് പല നിറത്തിലായി .അമേരിക്കക്കാരനായ ജെഫ്ഫ് കൂണ്‍ പണിത ഈ പപ്പി കുട്ടന് ചുറ്റും എല്ലാ കുട്ടികളും കൂടി നില്‍ക്കുന്നത് കാണാമായിരുന്നു .പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഈ മ്യൂസിയം കാണാന്‍ വന്നു കൊണ്ടിരിക്കുന്നു . ഫ്രാന്‍സില്‍ നിന്നും വന്ന ഒരു വൃദ്ധ ദമ്പതികളെ ഞങ്ങള്‍ക്ക് കൂട്ട് കിട്ടി .ഗൂഗ്ഗെന്‍ ഹെയിം മ്യൂസിയം എന്നെഴുതിയതിനോട് ചേര്‍ന്ന് തന്നെ അവിടെ ആരുടെ പ്രദര്‍ശനമാണ് എന്നും എഴുതി വെച്ചിട്ടുണ്ട് .
1,Cai Guo -Qiang
2,Takashi Murakamiആദ്യം മ്യൂസിയത്തിന് പുറത്തുള്ള കാഴ്ചകള്‍ കണ്ടതിനു ശേഷം അകത്തു കയറാമെന്ന് കരുതി ഞങ്ങള്‍ മ്യൂസിയത്തിന് ഇടതു വശത്ത് കൂടെയുള്ള പടവുകളിലൂടെ നദിക്കരയിലേക്കു നടന്നു .ആ പടവുകളില്‍ നിന്നും നോക്കിയാല്‍ ഡാന്‍സിംഗ് ഫൌണ്ടനും പാര്‍ക്കും കാണാം ,ഉച്ചയായതിനാല്‍ പാര്‍ക്കില്‍ ആളുകള്‍ തീരെ കുറവായിരുന്നു ,നേരെ നോക്കിയാല്‍ അവിടെ നിന്നും മ്യൂസിയത്തിന്റെ നദിയിലെക്കിറങ്ങി നില്‍ക്കുന്ന മ്യൂസിയത്തിന്റെ കാഴ്ച ‍ .ഒരു പാട് ആളുകള്‍ തലങ്ങും വിലങ്ങുമായി ഫോട്ടോകള്‍ എടുക്കുന്നത് കാണാമായിരുന്നു .മ്യൂസിയത്തിന്‍റെ പിന്‍ഭാഗം നദിയില്‍ തന്നെയാണ് സ്തിഥി ചെയ്യുന്നത് .നദിക്കു മുകളിലൂടെയുള്ള ല സാല്‍വെ എന്ന പേരുള്ള പാലം കാണാന്‍ തന്നെ ആകര്‍ഷകമായിരുന്നു .പാലത്തിനു ലംബമായി നില്‍ക്കുന്ന ചതുരത്തിലുള്ള പ്രതലത്തില്‍ നിന്നും തുല്യ അളവിലുള്ള മൂന്നു വൃത്തങ്ങള്‍ വെട്ടിയെടുത്ത പോലെ കാണാം .ആര്‍കോസ് രോഹോ എന്ന് സ്പാനിഷില്‍ അറിയപ്പെടുന്ന ഇത് മ്യൂസിയത്തിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രഞ്ച് കലാകാരന്‍ ആയ ഡാനിയല്‍ ബുരെന്‍ നിര്‍മിച്ചതാണ് .


ആ പാലത്തിലെക്കുള്ള വഴിയില്‍ മാമന്‍ എന്ന് പേരുള്ള വലിയ ചിലന്തിയെ കാണാം .പത്തു മീറ്റര്‍ ഉയരമുള്ള ബ്രോണ്സ് ഇല്‍ പണി തീര്‍ത്ത ലൂയിസ്‌ ബുര്ഗോയിസ് എന്ന കലാകാരി നിര്‍മിച്ച ഇത് 1999 ലാണ് നിര്‍മ്മിച്ചത്‌ .അവിടെ കുറച്ചു നേരം കാഴ്ചകള്‍ കണ്ടു മ്യൂസിയത്തിലേക്ക് നടന്നു .
ഞങ്ങള്‍ ടിക്കറ്റ് കൌണ്ടറില്‍ നിന്നും പതിമൂന്നു യൂരോക്ക് ടിക്കറ്റ് എടുത്തു ,കൂടെ ടിവി യുടെ റിമോട്ട് രൂപത്തില്‍ ഒരു സാധനം തന്നു ,ഗൈഡ് ആണത് ഓഡിയോ ഗൈഡ്. അതില്‍ ഉള്ള അക്കങ്ങളില്‍ അമര്‍ത്തിയാല്‍ നമുക്ക് ശബ്ദ രൂപത്തില്‍ വിവരണം കേള്‍ക്കാം .ക്യാമറ ക്ക് ടിക്കറ്റ് ചോദിച്ച എന്നോടവര്‍ പറഞ്ഞു ക്യാമറ അനുവദനീയമല്ല ഞാന്‍ എന്ത് കൊണ്ട് എന്ന് ചോടിചെന്കിലും അവര്‍ ആദ്യം തന്ന മറുപടി തന്നെ ഒന്നൂടെ പറഞ്ഞു ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ല .എങ്കിലും പോക്കെറ്റില്‍ ഇട്ടുകൊണ്ട്‌ ഞാന്‍ ക്യാമറ അകത്തു കൊണ്ട് പോയി ഒരു ചാന്‍സ് കിട്ടിയാല്‍ എടുക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത .
വിഷമത്തോടെ പറയട്ടെ സുഹൃത്തുക്കളെ എനിക്ക് ഒരൊറ്റ ഫോട്ടോ പോലും എടുക്കാന്‍ സാധിച്ചില്ല എപ്പോളും കറങ്ങികൊണ്ടിരിക്കുന്ന ചാര കണ്ണുകളോടെ വീക്ഷിക്കുന്ന ക്യാമറകളും ,ഇയര്‍ ഫോണും മിക്രോഫോനുമായി ഓരോ മൂലയും അരിച്ചു പെറുക്കുന്ന സെക്യൂരിറ്റി ക്കാരും എന്നെ അതിനനുവധിച്ചില്ല .
ഞാന്‍ കണ്ട കാഴ്ചകള്‍ അതുകൊണ്ട് തന്നെ പരമാവധി വിവരിക്കാം കൂടെ അവരുടെ വെബ്സൈറ്റ് ഇല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത കുറച്ചു ചിത്രങ്ങളും .

മുപ്പത്തി രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം മൂന്നു നിലകളില്‍ ആയാണ് എക്സിബിഷന്‍ നടക്കുന്നത് .ആദ്യത്തെ നിലയില്‍ സ്ഥിരമായ എക്സിബിഷന്‍ ആണ് അതായത് അവിടെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ അവരുടെ സ്വന്തം തന്നെ എന്ന് ചെന്നാലും നമുക്കത് കാണാം .എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിലയില്‍ ഓരോ വ്യക്തികളുടെ ആയിരിക്കും പ്രദര്‍ശനം .മാര്‍ച്ച് മാസത്തില്‍ തുടങ്ങിയ ഈ രണ്ടു നിലകളിലെയും പ്രദര്‍ശനം സെപ്റ്റംബറില്‍ തീരും അതായതു ആറു മാസം അത് കഴിഞ്ഞാല്‍ വേറെ വ്യക്തികളുടെ പ്രദര്‍ശനം ആയിരിക്കും എന്നാല്‍ ആദ്യത്തെ നിലയില്‍ മാറ്റമില്ലാതെ സ്ഥിരം പ്രദര്‍ശനം ഉണ്ടാകും .രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പ്രദര്‍ശന സമയം .കയറി ചെല്ലുമ്പോള്‍ തന്നെ നമ്മെ വരവേല്‍ക്കുന്ന കാഴ്ച ഏഴു കാറുകള്‍ കെട്ടിടത്തിന്റെ മധ്യഭാഗത്തായി ഈ മൂന്ന് നിലകളുടെ ഉയരത്തില്‍ വര്‍ണ്ണങ്ങള്‍ വിതറുന്ന വെളിച്ചവുമായി വരിയില്‍ അന്തരീക്ഷത്തില്‍ തൂങ്ങി കിടക്കുന്നതാണ്

courtesy :http://www.guggenheim-bilbao.es/index.php?idioma=en
അതിനു ശേഷം ആദ്യം കണ്ട ഇടതു വശത്തെ സ്റ്റാളില്‍ കയറി അവിടെ ജെന്നി ഹോല്സര്‍ ഗൂഗ്ഗെന്‍ ഹെയിം മ്യൂസിയത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ELECTRONIC LED SIGN COLOUMS കാണാമായിരുന്നു .ഒന്‍പതു പില്ലരുകളായി സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഭാഷകള്‍ മുന്‍ വശത്ത് ചുവന്ന അക്ഷരങ്ങളില്‍ ഇംഗ്ലീഷ് ലും പുറകു വശത്ത് നീല നിറത്തില്‍ ഇവിടത്തെ ഭാഷയിലും കാണാം .അവിടെ നിന്നും ഞാന്‍ അടുത്ത പ്രദര്‍ശന ഹാളില്‍ കടന്നു മാറ്റര്‍ ഓഫ് ടൈം എന്ന് പേരുള്ള ഈ ഹാളിലെ പ്രദര്‍ശന വസ്തുക്കള്‍ ARCEL MITTAL ന്‍റെ യാണ് .റിച്ചാര്‍ഡ്‌ സെരാ നിര്‍മിച്ച ഈ പതിനാലു അടി ഉയരവും നാല്‍പതു ടണ്‍ ഭാരവുമുള്ള ഈ സ്റ്റീല്‍ ഷീറ്റുകള്‍ എല്ലിപ്സ് ,സ്പിരല്‍ ആകൃതിയില്‍ ഉള്ളതാണ് അതില്‍ തന്നെ സ്നേക്സ് എന്നറിയപെടുന്ന സ്റ്റീല്‍ പാളികള്‍ക്കുള്ളിലൂടെ ഞങ്ങള്‍ നടന്നു പുറത്തിറങ്ങിയപ്പോള്‍ ചെറുതായി തല കറങ്ങുന്നത് പോലെ തോന്നി .അതിനടുത്ത ഹാളില്‍ കുറെ വിഡിയോ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു .അവിടെ നിന്നും ഞങ്ങള്‍ രണ്ടാം നിലയിലേക്ക് ലിഫ്റ്റിന്റെ സഹായത്തോടെ കയറി
രണ്ടാം നിലയില്‍ പ്രസിദ്ധനായ Cai Guo-Qiang ന്‍റെ പ്രദര്‍ശനമായിരുന്നു .ആളെ മനസ്സിലായില്ലെ നമ്മളെ കഴിഞ്ഞ വര്‍ഷം ബിജിംഗ് ഒളിമ്പിക്സ് ഇല ഉദ്ഘാടന ചടങ്ങുകളും സമാപന ചടങ്ങുകളും കൊണ്ട് നമ്മളെ അമ്പരപ്പിച്ച കലാകാരന്‍ .വര്‍ണ ശബളമായ ആ FOOT PRINT OF HISTORY അദേഹത്തിന്റെ കര വിരുതയിരുന്നു .


courtesy :http://www.guggenheim-bilbao.es/index.php?idioma=en

courtesy :http://www.guggenheim-bilbao.es/index.php?idioma=encourtesy :http://www.guggenheim-bilbao.es/index.php?idioma=en

ഞങ്ങള്‍ ആദ്യം കയറിയത് RENT COLLOCTION COURTYARD എന്ന സ്റ്റാള്‍ ആയിരുന്നു അവിടെ ചൈന യിലെ വലിയ ബൂപ്ര്ഭുക്കന്മാര്‍ നടത്തുന്ന അടിമ വേലകളുടെ കളിമണ്‍ പ്രതിമകള്‍ .നൂറ്റി ഒന്ന് പ്രതിമകളുള്ള ഈ സ്റ്റാള്‍ അപൂര്‍ണമാണ്
courtesy :http://www.guggenheim-bilbao.es/index.php?idioma=en

അതിനടുത്ത ഹാളില്‍ ഉദ്ഘനനം ചെയ്തു കിട്ടിയ ,പഴയ മരത്തില്‍ പണിതീര്‍ത്ത ബോട്ടും തകര്‍ന്നു കിടക്കുന്ന ചീന പത്രങ്ങളും ഉണ്ടായിരുന്നു .


courtesy :http://www.guggenheim-bilbao.es/index.php?idioma=en
അതിനടുത്ത ഹാളില്‍ ഹെഡ് ഓണ്‍ എന്ന് പേരുള്ള ഒരു കലാ വിരുത് കാണാന്‍ സാധിച്ചു ജീവന്‍ ഉള്ളതെന്ന് തോന്നിപ്പിക്കും വിധം stuff ചെയ്ത തൊണ്ണൂറ്റി ഒന്ന് ചെന്നായ്ക്കള്‍ ഒരു മഴവില്ല് പോലെ കുതിച്ചു ഒരു ഗ്ലാസ് മതിലില്‍ ഇടിച്ചു വീഴുന്നത് കാണാം .ഗ്ലാസ് മതില്‍ മനുഷ്യന്റെ മനസ്സിനെയും ചെന്നായ്ക്കള്‍ മനുഷ്യന്റെ ചിന്തയെയും പ്രതിനിധീകരിക്കുന്നു .

courtesy :http://www.guggenheim-bilbao.es/index.php?idioma=en

അതിനടുത്ത ഹാളില്‍ ലോക ചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കാണാമായിരുന്നു .അതിനടുത്ത ഹാളില്‍ പത്തു പേര്‍ക്ക് ഇരിക്കാവുന്ന വൃത്തത്തിലുള്ള ഒരു മുറി അതിന്റെ ചുവരുകള്‍ നാലായി തിരിച്ചിരിക്കുന്നു എട്ടു മിനിറ്റ് സമയത്തെ ആ സമയം പല കാലഘട്ടത്തിലൂടെ നമ്മെ നയിക്കും .ഈ നാലു സ്ക്രീനിലും ഒരേ സമയം ഒരു പെണ്‍കുട്ടി പണ്ടത്തെ ഈജിപ്ത്യന്‍ മമ്മി യെ ഓര്‍മ്മിപ്പിക്കും തരത്തില്‍ ഒരു സ്ഫടിക പെട്ടിയില്‍ കിടക്കുന്നുണ്ടായിരുന്നു .ആദ്യം രണ്ടു മിനിറ്റ് ആ മമ്മി ന്യൂയോര്‍ക്ക് ,ലണ്ടന്‍ നഗരത്തിലെ തിരക്കുള്ള നഗരത്തില്‍ കിടക്കുന്നതായി കാണാം നമ്മളും ആ കൂട്ടത്തിലുള്ള പോലെ തോന്നിപ്പിക്കും വിധമായിരുന്നു അവിടുത്തെ ശബ്ദ ക്രമീകരണങ്ങള്‍ പെട്ടെന്ന് തന്നെ ആ മമ്മിയെ ഈജിപ്റ്റിലെ പിരമിടുകള്‍ക്കിടയില്‍ കാണാം അതിനു ശേഷം ഭാവി കാലത്തിലെ രോബോടിക് യുഗത്തിലും .ആ മമ്മി യോടൊപ്പം നമ്മളുടെ മനസ്സും ഈ കാലഘട്ടത്തിലൂടെ സഞ്ചരിക്കും.


അതിനു ശേഷം ആ നിലയിലെ വലിയ ഹാളില്‍ അദ്ദേഹത്തിന്റെ പൈന്റിങ്ങ്സ് കാണാമായിരുന്നു .കാന്‍വാസില്‍ അദ്ദേഹത്തിന്റെ ഓയില്‍ പെയിന്റിംഗ് ,പിന്നെ ഗാലക്സി എന്ന ഗണ്‍ പൌഡര്‍ ,ഇന്ക് ,ഓയില്‍ ഉപയോഗിച്ചുള്ള പെയിന്റിംഗ് ,മുഖ്യമായും എല്ലാ കാന്‍വാസ് പെയിന്റിംഗ് ഗണ്‍ പൌഡര്‍ ഉപയോഗിച്ചായിരുന്നു .
അവസാനത്തേതും വലിയതുമായ ഹാളില്‍ അദ്ദേഹം വരച്ച ഒളിമ്പിക്സ് നു വേണ്ടിയുള്ള ഉദ്ഘാടന ദിവസത്തെ ചടങ്ങുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ കരിമരുന്നു പ്രയോഗങ്ങളുടെ ഗണ്‍ പൌഡര്‍ ഉപയോഗിച്ചുള്ള ഡ്രോയിംഗ് കാണാമായിരുന്നു .അതിന്റെ കൂടെ തന്നെ തയ്യാറാകിയിട്ടുള്ള തിയ്യറ്റെരില്‍ അതിനു വേണ്ടി തുടങ്ങി വെച്ച പരീക്ഷണം മുതല്‍ ഒളിമ്പിക്സ് അവസാന ദിവസം ചടങ്ങുകളുടെ വര്‍ണ്ണ ശഭലമായ അവസാനം വരെ കാണിച്ചു .

മൂന്നാമത്തെ നിലയില്‍ പ്രസിദ്ധ ജപ്പാന്‍ കലാകാരനായ Takashi Murakami യുടെ പ്രദര്‍ശനമായിരുന്നു
പരമ്പരാഗതമായ പ്രതിമകള്‍ എല്ലാം തന്നെ ആക്രിലിക് മെറ്റീരിയല്‍ ‍ കൊണ്ടായിരുന്നു .അദ്ദേഹത്തെ ആനിമേഷന്‍ കഥാ പത്രങ്ങളായ ഡോബ് ,ഇനോച്ചി തുടങ്ങിയവ കണ്ടു .അദ്ദേഹത്തിന്റെ പൈന്റിങ്ങ്സ് ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള തിയ്യേട്ടെരുകളില്‍ കുറച്ചു നേരം ആനിമേഷന്‍ സിനിമ കണ്ടതിനു ശേഷം ഞങ്ങള്‍ മടങ്ങി പോന്നു .

courtesy :http://www.guggenheim-bilbao.es/index.php?idioma=en

courtesy :http://www.guggenheim-bilbao.es/index.php?idioma=en
courtesy :http://www.guggenheim-bilbao.es/index.php?idioma=en
courtesy :http://www.guggenheim-bilbao.es/index.php?idioma=en

ഞങ്ങള്‍ പുറത്തു കടന്നു നോക്കിയപ്പോള്‍ അതാ നേരത്തെ കണ്ട പാര്‍ക്കിലൂടെ എന്തോ പെട്ടെന്ന് പോകുന്നു .അതെ ഒരു ട്രാം .ഞാന്‍ ആദ്യമായാണു ഒരു ട്രാം നേരില്‍ കാണുന്നത് ,എന്നാല്‍ പിന്നെ കയറുക തന്നെ .ഞാന്‍ കണ്ട കാഴ്ചകള്‍ അവസാനിക്കുന്നില്ല .
ട്രാമില്‍ ഇരുന്നു കണ്ട കാഴ്ചകള്‍ തുടരുംട്രാമിലിരുന്നു കണ്ട കാഴ്ചകള്‍ കാണാന്‍ഇവിടെ ക്ലിക്കുക

Wednesday, 15 April 2009

വസന്തക്കാലത്തിലും മഞ്ഞു വീഴ്ച

Buzz This
Buzz It
വസന്തക്കാലത്തെ വരവേല്‍ക്കാനായി ഒരുങ്ങിയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇന്നു ഉച്ച തിരിഞ്ഞു വന്ന മഞ്ഞു മഴ .വീട്ടിലെ ബാല്‍ക്കണി യില്‍ നിന്നുള്ള കാഴ്ച .

Sunday, 12 April 2009

കാള പോര് (bull fight) ,കാഴ്ചകള്‍

Buzz This
Buzz It
സ്പെയിന്‍ ഫുട്ബോള്‍ നും ,കാള പ്പോരിന്നും പേരു കേട്ട രാജ്യം .ഇവിടെ വന്ന അന്ന് മുതലുള്ള ആഗ്രഹമാണ് കാള പ്പോര് കാണുക ,പക്ഷെ ഓഗസ്റ്റ്‌ ലാണ് കാള പ്പോര് ഞങ്ങളുടെ നാട്ടിലേക്ക് പോകാനുള്ള അവധിയും ആഗസ്റ്റില്‍ തന്നെ ഞങ്ങള്‍ താമസിക്കുന്നിടത്ത് നിന്നും കുറച്ചു ദൂരെയായി ഒരു സ്ഥലത്തു സെപ്റ്റംബറില്‍ കാള പ്പോര് ഉണ്ടെന്നു കേട്ടു. ഞാനും കാത്തിരിക്കുന്നു .
DURANGO എന്ന ചെറു പട്ടണത്തിലെ കവലയില്‍ നിന്നുള്ള ചിത്രം .

Saturday, 11 April 2009

എന്നെ കണ്ടാല്‍ വയസ്സിയാണെന്ന് തോന്നുമോ ?

Buzz This
Buzz It


അടിക്കുറിപ്പ് നിങ്ങള്‍ തന്നെ നല്‍കിക്കോളൂ ,ഇന്നലെ നടക്കാന്‍ പോയപ്പോള്‍ അവള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ ഒന്നു ക്ലിക്കിയതാ .

Friday, 10 April 2009

സമുദ്രത്തിലെ പള്ളി (കാഴ്ച്ചകള്‍)

Buzz This
Buzz It

ഇന്നത്തെ ഞങ്ങളുടെ യാത്ര കാറില്‍ ആയിരുന്നു .ബില്‍ബാവോ യില്‍ നിന്നും അര മണിക്കൂര്‍ യാത്ര. ഞങ്ങള്‍ മൂന്ന് പേര്‍ ഇന്ത്യ ക്കാരും രണ്ടു സ്പാനിഷ് സുഹൃത്തുക്കളും .ബസില്‍ പോയാല്‍ അവിടേക്ക് എത്തുക വളരെ ബുദ്ധിമുട്ടാണ് വളരെയധികം നടക്കേണ്ടി വരും. ഞായറാഴ്ച ദിവസമായതിനാല്‍ ഒരു പാടു ആളുകള്‍ ഉണ്ടായിരുന്നു. വീതി കുറഞ്ഞ ആ റോഡില്‍ കൂടി നടന്നടുക്കുമ്പോള്‍ തന്നെ സമുദ്രത്തിലേക്ക് തള്ളി നില്ക്കുന്ന ആ കൊച്ചു ദ്വീപ് ഞാന്‍ ശ്രദ്ധിച്ചു .പാറ കേട്ടോട് കൂടിയ ആ ദ്വീപിന്‍റെ അടി വശം വലിയ രണ്ടു ദ്വാരങ്ങള്‍ അത് കാണാന്‍ തന്നെ ഒരു പ്രത്യേകത ഉണ്ട് .ആ രണ്ടു ദ്വാരത്തിലൂടെ നീല നിറമുള്ള സമുദ്രം കാണാന്‍ നല്ല ഭംഗിയാണ് .സാധാരണയേക്കാള്‍ അല്പം ശക്തി കൂടുതലാണ് ഇവിടത്തെ കാറ്റിന്
San Juan de Gaztelugatxe ഇതാണ് ആ ചാപ്പല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് .വിസ്കായ സമുദ്രതീരത്ത് (കാന്തബ്രിക് കടല്‍ )ഉള്ള ദ്വീപ് ആണ് .
സ്പെയിനിലെ ബാസ്ക് കണ്‍ട്രി യിലെ വിസ്കായ പ്രോവിന്‍സ് ലെ ബെര്‍മുവ മുനിസിപ്പാലിറ്റി യിലാണ് ഇതു സ്ഥിതി ചെയ്യുന്നത് .സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് മനുഷ്യ നിര്‍മിത മായ നടപ്പാത കൊണ്ടു ബന്ധ പെടുത്തിയിരിക്കുന്നു .രണ്ടു പേര്‍ക്ക് നടന്നു പോകാവുന്ന വീതിയുള്ള ഈ നട പാതയ്ക്ക് ഇരുന്നൂറ്റി മുപ്പതിലധികം പടികള്‍ ഉണ്ട് . ആ ദ്വീപിനു മുകളിലുള്ള ചാപ്പല്‍ st. john ന്‍റെ താണ് .ഒമ്പതാം നൂറ്റാണ്ടില്‍ പണിത ഈ പള്ളി സാധാരണായി എന്നും അടഞ്ഞു തന്നെയാണ് കിടക്കുക .
വളരെ കലുഷിത മായ ഇവിടത്തെ കടല്‍ പാറയാല്‍ സമൃദ്ധമായ തീരം ആക്രമിച്ചു കൊണ്ടിരിക്കും .അത് മൂലം ഇവിടത്തെ ദ്വീപുകള്‍ ചെറിയ ഗുഹകളും ടണലുകളും ആയി മാറിയിട്ടുണ്ട്‌ .ഈ ചാപ്പല്‍ സ്ഥിതി ചെയ്യുന്നത് കൂടാതെ ഒരു ചെറിയ ദ്വീപ് കൂടി അടുത്ത് തന്നെ കാണാം .കടല്‍ പക്ഷികളുടെ സ്വര്‍ഗ്ഗം എന്നാണ് അത് അറിയ പെടുന്നത് .ഒരു പാടു ദേശാടന പക്ഷികള്‍ അവിടെ വരാറുണ്ട് .ആ പാറ ദ്വീപും തിരകളാല്‍ ഗുഹയാക്കപെട്ടിട്ടുണ്ട്.കരിങ്കല്‍ കൊണ്ടുണ്ടാക്കിയ ഈ നടപാത അവസാനിക്കുന്നത്‌ ചപ്പെലിന്റെ ചെറിയ മുറ്റത്താണ് അവിടെ നിന്നും കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ ഒരു പ്രത്യേക രസം തന്നെയാണ് .പത്താം നൂറ്റാണ്ട് മുതല്‍ക്കേ ഈ ചാപ്പല്‍ പല യുദ്ധങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട് പലവട്ടം നശിപ്പിക്കപെട്ട ഈ ചാപ്പല്‍ 1980 ഇല്‍ പുതുക്കി പണിതു വീണ്ടും ഉദ്ഘാടനം ചെയ്തു .അവിടെ കടല്‍ ക്കാറ്റ് കൊണ്ടു കാഴ്ച്ചകള്‍ കണ്ടു നില്‍ക്കെ ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെയാണ് എന്നെനിക്കു തോന്നി .ഉച്ചവരെ അവിടെ ചിലവഴിച്ച ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയി രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഹോട്ടലിലേക്ക് അവിടെ നിന്നും നോക്കിയാല്‍ ആ ചെറിയ ദ്വീപ് കാണാമായിരുന്നു .ഹോട്ടല്‍ പ്രദേശത്തെ പുല്‍ തകിടിയും നീല സമുദ്രവും ഒരു നല്ല കാഴ്ച തന്നെയായിരുന്നു .
വിശദ വിവരങ്ങള്‍ക്ക് ലിങ്ക് ഇവിടെ .
ഞാന്‍ കണ്ട കാഴ്ചകള്‍ കാണാന്‍ നിങ്ങളെയും ക്ഷണിക്കുന്നു .
കടല്‍ തീരംഹോട്ടലില്‍ നിന്നുള്ള കാഴ്ച ആ പാറയും ഗുഹ പോലെ കാണാം .

Related Posts with Thumbnails

Follow by Email

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP