സമുദ്രത്തിലെ പള്ളി (കാഴ്ച്ചകള്‍)

ഇന്നത്തെ ഞങ്ങളുടെ യാത്ര കാറില്‍ ആയിരുന്നു .ബില്‍ബാവോ യില്‍ നിന്നും അര മണിക്കൂര്‍ യാത്ര. ഞങ്ങള്‍ മൂന്ന് പേര്‍ ഇന്ത്യ ക്കാരും രണ്ടു സ്പാനിഷ് സുഹൃത്തുക്കളും .ബസില്‍ പോയാല്‍ അവിടേക്ക് എത്തുക വളരെ ബുദ്ധിമുട്ടാണ് വളരെയധികം നടക്കേണ്ടി വരും. ഞായറാഴ്ച ദിവസമായതിനാല്‍ ഒരു പാടു ആളുകള്‍ ഉണ്ടായിരുന്നു. വീതി കുറഞ്ഞ ആ റോഡില്‍ കൂടി നടന്നടുക്കുമ്പോള്‍ തന്നെ സമുദ്രത്തിലേക്ക് തള്ളി നില്ക്കുന്ന ആ കൊച്ചു ദ്വീപ് ഞാന്‍ ശ്രദ്ധിച്ചു .പാറ കേട്ടോട് കൂടിയ ആ ദ്വീപിന്‍റെ അടി വശം വലിയ രണ്ടു ദ്വാരങ്ങള്‍ അത് കാണാന്‍ തന്നെ ഒരു പ്രത്യേകത ഉണ്ട് .ആ രണ്ടു ദ്വാരത്തിലൂടെ നീല നിറമുള്ള സമുദ്രം കാണാന്‍ നല്ല ഭംഗിയാണ് .സാധാരണയേക്കാള്‍ അല്പം ശക്തി കൂടുതലാണ് ഇവിടത്തെ കാറ്റിന്
San Juan de Gaztelugatxe ഇതാണ് ആ ചാപ്പല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് .വിസ്കായ സമുദ്രതീരത്ത് (കാന്തബ്രിക് കടല്‍ )ഉള്ള ദ്വീപ് ആണ് .
സ്പെയിനിലെ ബാസ്ക് കണ്‍ട്രി യിലെ വിസ്കായ പ്രോവിന്‍സ് ലെ ബെര്‍മുവ മുനിസിപ്പാലിറ്റി യിലാണ് ഇതു സ്ഥിതി ചെയ്യുന്നത് .സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് മനുഷ്യ നിര്‍മിത മായ നടപ്പാത കൊണ്ടു ബന്ധ പെടുത്തിയിരിക്കുന്നു .രണ്ടു പേര്‍ക്ക് നടന്നു പോകാവുന്ന വീതിയുള്ള ഈ നട പാതയ്ക്ക് ഇരുന്നൂറ്റി മുപ്പതിലധികം പടികള്‍ ഉണ്ട് . ആ ദ്വീപിനു മുകളിലുള്ള ചാപ്പല്‍ st. john ന്‍റെ താണ് .ഒമ്പതാം നൂറ്റാണ്ടില്‍ പണിത ഈ പള്ളി സാധാരണായി എന്നും അടഞ്ഞു തന്നെയാണ് കിടക്കുക .
വളരെ കലുഷിത മായ ഇവിടത്തെ കടല്‍ പാറയാല്‍ സമൃദ്ധമായ തീരം ആക്രമിച്ചു കൊണ്ടിരിക്കും .അത് മൂലം ഇവിടത്തെ ദ്വീപുകള്‍ ചെറിയ ഗുഹകളും ടണലുകളും ആയി മാറിയിട്ടുണ്ട് .ഈ ചാപ്പല്‍ സ്ഥിതി ചെയ്യുന്നത് കൂടാതെ ഒരു ചെറിയ ദ്വീപ് കൂടി അടുത്ത് തന്നെ കാണാം .കടല്‍ പക്ഷികളുടെ സ്വര്‍ഗ്ഗം എന്നാണ് അത് അറിയ പെടുന്നത് .ഒരു പാടു ദേശാടന പക്ഷികള്‍ അവിടെ വരാറുണ്ട് .ആ പാറ ദ്വീപും തിരകളാല്‍ ഗുഹയാക്കപെട്ടിട്ടുണ്ട്.കരിങ്കല്‍ കൊണ്ടുണ്ടാക്കിയ ഈ നടപാത അവസാനിക്കുന്നത് ചപ്പെലിന്റെ ചെറിയ മുറ്റത്താണ് അവിടെ നിന്നും കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ ഒരു പ്രത്യേക രസം തന്നെയാണ് .പത്താം നൂറ്റാണ്ട് മുതല്‍ക്കേ ഈ ചാപ്പല്‍ പല യുദ്ധങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട് പലവട്ടം നശിപ്പിക്കപെട്ട ഈ ചാപ്പല്‍ 1980 ഇല്‍ പുതുക്കി പണിതു വീണ്ടും ഉദ്ഘാടനം ചെയ്തു .അവിടെ കടല്‍ ക്കാറ്റ് കൊണ്ടു കാഴ്ച്ചകള്‍ കണ്ടു നില്‍ക്കെ ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെയാണ് എന്നെനിക്കു തോന്നി .ഉച്ചവരെ അവിടെ ചിലവഴിച്ച ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയി രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഹോട്ടലിലേക്ക് അവിടെ നിന്നും നോക്കിയാല്‍ ആ ചെറിയ ദ്വീപ് കാണാമായിരുന്നു .ഹോട്ടല്‍ പ്രദേശത്തെ പുല്‍ തകിടിയും നീല സമുദ്രവും ഒരു നല്ല കാഴ്ച തന്നെയായിരുന്നു .
വിശദ വിവരങ്ങള്‍ക്ക് ലിങ്ക് ഇവിടെ .
ഞാന്‍ കണ്ട കാഴ്ചകള്‍ കാണാന്‍ നിങ്ങളെയും ക്ഷണിക്കുന്നു .
18 comments:
അതിശയിപ്പിക്കുന്ന കാഴ്ചകള്‍ !
ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്.
പുതിയ ദേശങ്ങളും അത്ഭുതങ്ങളും കാണാന്‍ പറ്റുന്നത് ഒരു ഭാഗ്യം. ആ ഭാഗ്യം ഇത്തരം പോസ്റ്റുകളിലൂടെ പങ്കു വെക്കുന്നതിന് നന്ദി :)
സുന്ദരമായ കാഴ്ചകൾ.
enikku spainil ponam
ആഹാ, എന്താ സുഖം - കണ്ണിനു കുളിര്‍മയേകുന്ന നല്ല ചിത്രങ്ങള്‍. വിവരണം കൂടിയായപ്പോ full picture കിട്ടി. Thanks.
എന്റെ മാഷേ കലക്കി..
ചിത്രങ്ങളോടൊപ്പം വിവരണങ്ങള്‍കൂടി ആയപ്പോള്‍ ഡബിള്‍ സൂപ്പര്‍ :)
അടുത്തപോസ്റ്റിനായി കാത്തിരിക്കുന്നു.
valarea nalla photo. vivaranaum nannyirikkunnu.
ചിത്രങ്ങൾ മനോഹരം..ഒപ്പം വിവരണവും
കൊള്ളാം. ഇപ്പോള്‍ പ്രത്യേക ജോലിയൊന്നും അധികമില്ല. കേറി വന്നാല്‍ താമസവും ശാപ്പാടും ഫ്രീ ആയി കിട്ടുമല്ലോ അല്ലെ. ഹി ഹി ഹി ഹി
സജി മാഷെ...
വിവരണം വായിക്കുമ്പോള്‍ ആ സ്ഥലമൊന്നു കാണണമെന്ന് ആഗ്രഹിപ്പിക്കും അതുപോലത്തെ വിവരണം..! പടങ്ങള്‍ ഓരൊ ഭാഗത്തുനിന്നും എടുത്തത്, അതുവഴി ഞാനും ആ പാറയില്‍ നിന്നപോലെ തോന്നി. ആ പള്ളിയുടെ ഒരു മുഴുവന്‍ ചിത്രവും അവിടെ നിന്നുകൊണ്ടുള്ള ലോങ് വ്യൂ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് അത്യാഗ്രഹം തോന്നുന്നു മാഷെ..
വ്യത്യസ്ഥത പുലര്‍ത്തുന്ന കാഴ്ച്ചകള്‍...
ചിത്രങ്ങളും കുറിപ്പും നന്നായി.....
ഈസ്റ്റര്‍ ആശംസകള്‍....
Manoharam.
ദൈവമേ...
എന്തൊക്കെ കാഴ്ച്ചകളാണീ ലോകത്തില്‍ ? എന്നെങ്കിലും ഇതൊക്കെയൊന്ന് കാണാനാകുമോ ?
ഇങ്ങനെയെങ്കിലുമൊക്കെ കാണാന്‍ പറ്റുന്നത് ഭാഗ്യം. നന്ദി മാഷേ ഈ പോസ്റ്റിന്.പടങ്ങളൊക്കെ മനോഹരമായിരിക്കുന്നു.
പ്രിയ നന്ദി
ബിനോയ് അതെ അതൊരു ഭാഗ്യം തന്നെ .പുതിയ യാത്ര പോസ്റ്റ് ഇട്ടിട്ടുണ്ട് വായിച്ചിട്ട് അഭിപ്രായം പറയണേ .
പോങുംമൂടന്‍ നന്ദി
the man to walk with പോരുന്നോ
bs badai തിരിച്ചും നന്ദി പുതിയ യാത്ര പോസ്റ്റ് ഇട്ടിട്ടുണ്ട് വായിച്ചു അഭിപ്രായം പറയണേ .
ഷിജു പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
തല്പുരുഷന്‍ നന്ദി
ദൃഷ്ട്യു .... അങിനെ എഴുതാന് സുഖം പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് ,നന്ദി
ദീപക് കേറി പോരുന്നതിനു മുന്നേ ഫോണ്‍ ചെയ്തിട്ടു വാ .
കുഞ്ഞന്‍ നന്ദി ,അത് എനിക്കും നഷ്ടമായി ഇപ്പോള്‍ തോന്നുന്നു .പിന്നെ ആ ക്ഷീണം തീര്‍ത്തു പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് ഗൂഗ്ഗെന്‍ ഹെയിം മ്യൂസിയം .
ചാണക്യന്‍ നന്ദി വൈകിയ ആശംസകള്‍ .
തൈക്കാടന്‍ നന്ദി
നിരക്ഷരാ നന്ദി താങ്കളുടെ ബ്ലോഗ്ഗ് ആണ് എനിക്കും ഒരു യാത്ര ബ്ലോഗ്ഗ് തുടങ്ങാന്‍ പ്രചോദനമായത്
പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ .
ഇത്രയും നല്ല കാഴ്ചകൾ കാണാൻ ഞങ്ങളേയും കൂട്ടിയല്ലോ .വളരെ സന്തോഷം
ജയതി നന്ദി പുതിയ കാഴ്ചകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ,വായിച്ചിട്ട് അഭിപ്രായം പറയണേ
അതിശയിപ്പിക്കുന്ന കാഴ്ചകള്‍......ജീവിതത്തില്‍ എന്നെകിലും അവിടെ ഒക്കെ സന്ദര്‍ശിക്കണം....
Post a Comment