ഗലീലിയോ തെര്‍മോമീറ്റര്‍ വില്പനയ്ക്ക് 45 യൂറോ (GALILEO THERMOMETER FOR SALE )
ഗലീലിയോ ഗലീലിയെ അറിയാത്തവരുണ്ടാകില്ല ഇറ്റലിയിലെ പിസ്സയില്‍ 1564 ജനിച്ച ഫെബ്രുവരി 1642 വരെ ജീവിച്ചിരുന്ന ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍ .1593 ഇല അദ്ദേഹം കണ്ടു പിടിച്ച ഈ ഉപകരണം ആയിരുന്നു ആദ്യത്തെ ഊഷ്മാവ് അളക്കാനുള്ള ഉപകരണം .വായു കടക്കാതെ അടച്ച ഒരു ഗ്ലാസ് ടംബ്ലെരില്‍ ദ്രാവകവും അതില്‍ വ്യത്യസ്ത അളവിലുള്ള ബള്‍ബ് പോലെയുള്ളതില്‍ ഊഷ്മാവ് രേഖപെടുത്തിയ ടാഗുകള്‍ കാണാം .ഊഷ്മവിനനുസരിച്ചു ദ്രാവകത്തിന്റെ സാന്ദ്രത മാറുകയും അതിനനുസരിച്ച് ബള്‍ബുകള്‍ മുകളിലേക്ക് വരികയും ചെയ്യും ഏറ്റവും മുകളില്‍ വരുന്ന ബള്‍ബില്‍ രേഖപെടുത്തിയ അളവായിരിക്കും ഊഷ്മാവ് .കാസ്കോ വീഹോ സന്ദര്‍ശിച്ചപ്പോള്‍ പതിന്നാലാം നൂറ്റാണ്ടിലെ സാന്തിയാഗോ പള്ളി സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്നത് .ആ ഗ്ലാസ് പ്രതലത്തില്‍ പള്ളി പ്രതിഫലിച്ചു കാണാം .ആ പള്ളിയുടെ വാതിലില്‍ ചാരിയായിരുന്നു തെരുവിലെ കലാകാരന്‍ ഗിറ്റാര്‍ വായിച്ചിരുന്നത് കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കുകളില്‍ ക്ലിക്കുക
1) galileo galilei wikipedia english
2) galileo galilei wikipedia malayalam
3) galileo thermometer wikipedia english
11 comments:
ഇറ്റലിയിലെ പിസ്സയില്‍ നിന്നു തുടങ്ങിയ പൌരാണികയുടെ പുതിയ സിമ്പല്‍ സ്പയിനില്‍
എന്റമ്മച്ചീ 4500 യൂറോ വിലയോ !!!
200 യൂറോ വരെ മുടക്കാന്‍ ഞാന്‍ റെഡി. വല്ല രക്ഷയുമുണ്ടോ സജീ ?
എന്തായാലും ഈ സംഭവം കാണാനെങ്കിലും പറ്റിയത് ഭാഗ്യം.നന്ദി.
കൊള്ളാം സാധനം ആദ്യമായാണ് കാണുന്നത്.
വിജ്ഞാനപ്രദമായ ഫോട്ടോയ്ക്ക് നന്ദി ....
അടിക്കുറിപ്പിനും...
സജീ
എനിക്കൊരബദ്ധം പറ്റി. യൂറോപ്പില്‍ 45,00 എന്നെഴുതിയാല്‍ 45 യൂറോ ആണെന്നുള്ളത് പെട്ടെന്ന് ഓര്‍ത്തില്ല.
45 യൂറോ മുടക്കാന്‍ ഞാന്‍ തയ്യാര്‍. എനിക്കിതൊരെണ്ണം വാങ്ങിത്തരാമോ ? കാര്യായിട്ടാണ്. വാങ്ങി നാട്ടിലെത്തിച്ച് തരാന്‍ പറ്റുമെങ്കില്‍ അങ്ങനെ. അല്ലെങ്കില്‍ കയ്യിലുള്ള ഒരു ഷെങ്കണ്‍ വിസയുടെ ബലത്തില്‍ ഞാനെന്നെങ്കിലും സ്പെയിനില്‍ സജിയുടെ വീട്ടില്‍ വന്ന് സംഭവം കൈപ്പറ്റിക്കോളാം. ഏറ്റോ ?
ഒരു ഷെങ്കന്‍ വിസ എന്നാ മോഹവുമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് ഏറെയായി.ഒരു നാള്‍ ഞാന്‍ വരും. നീ ഇങ്ങനെ കാനത്തതൊക്കെ കാണിച്ചു കൊതിപ്പിക്ക്! നന്നായിണ്ട് ഗഡീ ഈ മൊതലൊക്കെ ആദ്യായിട്ട് കാണ്വാ!
ആദ്യമായി കാണുകയാണ് കേള്‍ക്കുകയാണ്....ഈ വിവരങ്ങള്‍ തന്നതിന് നന്ദി!
പാവപെട്ടവന്‍ ,ദീപക്,ഹനല്ലലത് നന്ദി
നിരക്ഷരാ എനിക്ക് തങ്ക എല്ലാരും കൂടെ വടക്കേ ഇന്ത്യയില്‍ പ്രൊജക്റ്റ് ചെയ്യാന്‍ പോയതാണ് ഓര്മ വന്നത് ,പചീസ് തരം പറ്റില്ല വേണേല്‍ പച്ചാസ് തരാം എന്ന് :-)
neervilakan നന്ദി കൂടെ ആശംസകളും
നിരന്റെ പോസ്റ്റിലെ ലിങ്കിൽ നിന്നുമാണ് ഇവിടെ എത്തിയത്...
ഈ പരിചയപ്പെടുത്തലിനു നന്ദി സജീ....
സ്പെയിൻ വിശേഷങ്ങൾ തുടരുക..ആശംസകൾ...
വളരെ നന്ദി സജി.
കുറെ നാൾ ആയി ഇതുവഴി വന്നിട്ട്. നിരക്ഷരന്റെ ലിങ്ക് വഴിയാണു ഇപ്പോൾ വന്ന്തും. ആദ്യമായിട്ടാണു ഇങ്ങെനെയൊരു സാധനത്തെപറ്റി അറിയാൻ കഴിഞ്ഞത്. നന്ദി.
Post a Comment