മൈ സ്വീറ്റ് എല്ലോരിയോ ഗ്രാമം(സ്പയിന്‍)

വളരെ നാളുകള്‍ മുന്‍പു എടുത്ത ഫോട്ടോ ആണ് പക്ഷെ ഓരോ ഫോട്ടോയും എന്‍റെ നാടിനെ ഓര്‍ക്കാനുള്ളതാണ് ആ കൈ വരിയോട് കൂടിയ മരപ്പാലം അതിന് താഴെ ക്കൂടെ ഒരു വറ്റാത്ത അരുവിയുണ്ട് ഞാന്‍ പറഞ്ഞിട്ടില്ലേ ഈ ഗ്രാമത്തിനും ചുറ്റും മലകളാണെന്ന്.ഇവിടെ പ്രകൃതിയുടെ സൌന്ദര്യം ഒട്ടും ചോരാതെയാണ് ഇവര്‍ മെട്രോയും ഫ്ലൈ ഓവറുകളും എല്ലാം പണിയുന്നത് .എന്‍റെ നാട്ടിലെ കോള്‍ പാടങ്ങളും തോടും പാലവുമെല്ലാം മനസ്സില്‍ വരുമ്പോള്‍ ഞാന്‍ ആ മരപ്പാലത്തില്‍ നിന്നു കാറ്റു കൊള്ളും അതിന് മുന്നിലെ ചെറിയ സ്ഥലത്തു കൊച്ചു കുട്ടികള്‍ വന്നു കളിക്കുന്നത് കണ്ടു കൊണ്ടിരിക്കാന്‍ തന്നെ രസമാണ് .ചിലപ്പോള്‍ കുട്ടികളുടെ കളികള്‍ അടുത്തുകാണാന്‍ ആ ബെഞ്ചില്‍ പോയിരിക്കും .പിന്നെ കാണുന്ന വലിയ കെട്ടിടം അത് പള്ളിയാണ് 1886 ലെ പള്ളിയാണ് നല്ല കൊത്തു പണികളോട് കൂടിയതാണ് അതിന്‍റെ ഉള്‍വശം .പിന്നെ എനിക്കിഷ്ടമുള്ള മലയടിവാരത്തെ ഒരു പഴയ വീട് .ഞങ്ങള്‍ കറങ്ങാന്‍ പോവുകയാ അടുത്ത പട്ടണത്തിലേക്ക് ഞങ്ങള്‍ ബസില്‍ കയറാന്‍ നിന്നപ്പോള്‍ ബസിന്‍റെ ഫോട്ടോ എടുത്താല്‍ കൊള്ളാമെന്ന് തോന്നി ഇവിടത്തെ സര്‍ക്കാര്‍ ബസ്സ് ആണ് അത് .ദേ എന്നെ കൂട്ടുകാര്‍ കൈ കാട്ടി വിളിക്കുന്നു വന്നു ബസില്‍ കയറാന്‍ . ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ വഴിയില്‍ കണ്ട കാഴ്ചയോ കണ്ടില്ലേ അരിവാളും ചുറ്റികയും മുതുകത്തു .വിപ്ലവം ജയിക്കട്ടെ
പ്രവാസി
5 comments:
ishtaayi
സുഹൃത്തെ,
മനോഹരമീ സ്പാനിഷ് ഗ്രാമഭംഗി. പക്ഷെ ഈ സ്പാനിഷ് വനിതകളുടെ നിതംബ പ്രദര്‍ശനം ഒഴിവാക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു.(തനിക്കു കെളവികളുടെ ചന്തിമാത്രമേ കിട്ടിയുള്ളോ എന്ന് ചോദ്യത്തിന്റെ പൊരുള്‍)
സ്നേഹത്തോടെ
(ദീപക് രാജ്)
ഹ ഹ ഹ ദീപക്കേ മഞ്ഞപിതമില്ലല്ലോ കാണുന്നതെല്ലാം മഞ്ഞയായി കാണാന്‍ .അത് സായിപ്പ് ആണെടോ .(മദാമ്മയായിരുന്നേലു നിങ്ങളെ ഞാന്‍ കോപ്പ് കാണിക്കും)
സ്നേഹത്തോടെ
പ്രവാസി
പിന്നെ ബസ് കയറുന്നത് മദാമ്മ തന്നെ ,ഞാന്‍ ബസ്സിന്റെ ഫോടോയല്ലേ ഇട്ടതു .അത് നോക്കിയാല്‍ പോരെ .എന്തിനാ വെറുതെ ആ മദാമ്മയുടെ ചന്തി നോക്കുന്നെ .ഇത്രയും വലിയ ബസ് അവിടെ നിക്കുന്നത് കണ്ടില്ലേ അത് നോക്ക് . എന്നിട്ട് ബസ്സിനെ പറ്റി പറ മദാമ്മയെ പറ്റി പറയാതെ
സ്നേഹത്തോടെ
പ്രവാസി
Kollaam, nalla padams
Post a Comment