എന്‍റെ സ്വീറ്റ് എല്ലോരിയോ 4 (സ്പെയിന്‍)

ഇത്തവണ നമുക്കു മല കയറാന്‍ പോകാം ,പോരുന്നോ എന്‍റെ കൂടെ .ഞാന്‍ എല്ലാം നടന്നു കാണിച്ചു തരാം
ആദ്യം തന്നെ ഞാന്‍ പറഞ്ഞിട്ടില്ലേ എല്ലോരിയോ ചുറ്റും നാലു വശവും മലനിരകളാല്‍ ചുറ്റപെട്ട കൊച്ചു ഗ്രാമ മാണെന്ന് .ഞാന്‍ ഏറ്റവും ആദ്യം കാണിച്ചു തന്ന ഫോട്ടോകള്‍ നിങ്ങള്ക്ക് ഓര്‍മയില്ലേ പതിനാറാം നൂറ്റാണ്ടില്‍ പണികഴിച്ച പള്ളിയും അതിലുള്ള ഏഴാം നൂറ്റാണ്ടിലെയും ഒമ്പതാം നൂറ്റാണ്ടിലെയും ശവ കുടീരങ്ങളും .അതിനെ നേരെ എതിര്‍ വശത്തുള്ള മലയിലേക്ക് ഇന്നു നമ്മള്‍ക്ക് പോകാം
റോമന്‍ ശൈലിയില്‍ കല്ല് പാകിയ നടപാതയാണ് മലയിലേക്ക് .നിറയെ പൈന്‍ മരങ്ങളാണ്
ഇവിടെ വര്‍ഷത്തില്‍ ഇരുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും മഴതന്നെ .അത് കൊണ്ടു വെയില്‍ വന്നാല്‍ ഞങ്ങള്‍ക്ക് ഓണം വന്ന പോലെയാണ് .മലനിരകളില്‍ നിന്നും ഒഴുകി വരുന്ന ഒരു പാടു ചെറിയ അരുവികള്‍ ചേര്‍ന്നു താഴെ പുഴയായി ഒഴുകുന്നു .അത്തരത്തിലുള്ള ഒരു അരുവി കണ്ടോ ആ പാലവും എങ്ങിനെ .അതിന് എത്ര പഴക്കം കാണും എന്നെനിക്കറിയില്ല .
പിന്നെ മുകളില്‍ നിന്നും നോക്കിയാല്‍ എല്ലോരിയോ യുടെ കുറച്ചു ഭാഗം കാണാം ,കണ്ടോ അത് പോലെ വീട് ഇവിടെ വേണമെങ്കില്‍ കോടീശ്വരന്‍ ആയിരിക്കും ആ വീട്ടുടമസ്ഥന്‍ .ഇവിടെ വീടിനു മുടിഞ്ഞ വിലയാണ് .മൂന്നു മുറി ഫ്ലാറ്റ് രണ്ടു ലക്ഷം യൂറോ ആണ് വില .ഞാന്‍ എന്തായാലും വാങ്ങിക്കാന്‍ പരിപാടി ഇല്ലാത്തതിനാല്‍ അത് എത്ര രൂപ ആണെന്ന് ഞാന്‍ നോക്കിയില്ല .
പിന്നെ അവസാനം ഒരു കുരിശു കണ്ടോ ,വാ നമുക്കു രണ്ടു നിമിഷം മൌനം പാലിക്കാം .അതിലെഴുതിയിരിക്കുന്നത് കണ്ടോ, അക്കി മുരോ (പിന്നെ പേരു)
31 ജൂലൈ 1788
31 ജൂലൈ ഇവിടെ സമ്മര്‍ വക്കേഷന്‍ തുടങ്ങുന്ന ദിവസമാണ് അന്നാണ് അയാള്‍ മരിച്ചത് പേരു എനിക്ക് വായിക്കാന്‍ പറ്റുന്നില്ല അയാള്‍ മരിച്ച സ്ഥലത്തു തന്നെയാണ് കുരിശു വെച്ചിരിക്കുന്നത് .എന്തായാലും നമുക്കു ഇന്നു ഇതു വരെ മതി ഇനി നമുക്കു തിരിച്ചു വീട്ടില്‍ പോകാം
അടുത്ത തവണ നമുക്കു വേറെ സ്ഥലത്തേക്ക് പോകാം കേട്ടോ
5 comments:
രണ്ടാമത്തെ പോസ്റ്റിലെ ആള് സ്പാനിഷ്കാരന്‍ ആണോ .? അതോ മലയാളിയോ.?
രണ്ടാമത്തെ പോസ്റ്റിലെ ആള് സ്പാനിഷ്കാരന്‍ ആണോ .? അതോ മലയാളിയോ.?
ദീപക്, ഹി ഹി !
പടങ്ങള്‍ ഇഷ്ടപ്പെട്ടു, വിവരണം ഒന്ന് കൂടി വിശദമാകാം!
ദീപക്, ഹി ഹി !
പടങ്ങള്‍ ഇഷ്ടപ്പെട്ടു, വിവരണം ഒന്ന് കൂടി വിശദമാകാം!
എന്താ മാഷേ പകുതിവരെ വിളിച്ച് കൊണ്ട് വന്ന് തിരികെ പോകാമെന്നോ, വിളിച്ചുണര്‍ത്തി അത്താഴം ഇല്ലെന്ന് പറയുന്നതു പോലെ :)
എനിക്ക് നടക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള ആളാ അതിനാല്‍ ഒറ്റപ്പോക്കിന് കാര്യം നടന്നാല്‍ നന്നായിരുന്നു :):):)
Post a Comment