ഒന്നാം പിറന്നാൾ

ഞാൻ കണ്ട കാഴ്ച്ചകൾ ബ്ലോഗ് ഇന്നേക്ക് ഒരു വർഷം പിന്നിടുന്നു .ഈ ബ്ലോഗിലെ ആദ്യത്തെ യാത്രാവിവരണം താഴെ .
വളരെയേറെ നാളുകള്‍ക്ക് ശേഷം ഇന്നു നല്ല വെയിലുള്ള ദിവസമാണ് .കുറെ നാളുകളായി ഇവിടെ മൈനസ് ഡിഗ്രീ ആയിരുന്നു ,ഇന്നു പതിനഞ്ച് ഡിഗ്രി ആണ് .ഞായറാഴ്ച അവധി ദിവസമായതിനാല്‍ ഉച്ചതിരിഞ്ഞ് വെയിലുള്ള കാലാവസ്ഥ കണ്ടപ്പോള്‍ മനസ്സിനൊരു ഉന്മേഷം .പുതിയതായി വന്ന കൂട്ടുക്കാരെയും കൂട്ടി ഞാന്‍ നടക്കാനിറങ്ങി ,ഞങ്ങള്‍ താമസിക്കുന്ന കൊച്ചു ഗ്രാമമായ ELLORIO നാലു വശവും മലനിരകളാല്‍ ചുറ്റപെട്ടതാണ് ,സന്ദ്യ സമയത്തു ആ മല മുകളില്‍ നിന്നും ELLORIO നോക്കി കാണാന്‍ നല്ല ഭംഗിയാണ് .ARGIÑETA റോഡിലാണ് ഞങ്ങള്‍ താമസ്സിക്കുന്നത് ,ആ റോഡിലുടെയാണ് ഇന്നത്തെ ഞങ്ങളുടെ സായാഹ്ന നടത്തം . ARGIÑETA എന്നത് ആ മലമുകളിലുള്ള പഴയ പള്ളിയുടെ പേരാണ് .പതിനാറാം നൂറ്റാണ്ടില്‍ പണിതതാണ് ആ പഴയ പള്ളി ,വര്‍ഷം 1666 .ആ സെമിത്തേരിയില്‍ ഇരുപതോളം ശവ കുടിരങ്ങളുണ്ട് .എല്ലാം ഏഴാം നൂറ്റാണ്ടിലെയും ഒന്‍പതാം നൂറ്റാണ്ടിലെയുമാണ് .പണ്ടു കാലത്തെ പ്രഭുക്കന്മാരുടെ കല്ലറകള്‍ ആണ് .പണമില്ലാത്ത സാധാരണ കാരന്‍ വെറും മണ്ണില്‍ തന്നെയാണ് അന്തിയുറങ്ങുന്നത് .പണ്ടു ഈ കല്ലരകളെല്ലാം തന്നെ ELLORIO യുടെ പല ഭാഗങ്ങളിലായി ചിതരിക്കിടക്കുകയായിരുന്നു .പിന്നീട് ഉദ്ഘനനം ചെയ്തു കിട്ടിയ ഈ പ്രഭുക്കളുടെ കല്ലരകളെല്ലാം പതിനാറാം നൂറ്റാണ്ടില്‍ ARGIÑETA പള്ളി സ്ഥാപിച്ചപ്പോള്‍ ഇങ്ങോട്ട് മാറ്റുകയായിരുന്നു .കല്ലറ ക്ക് രണ്ടു ഭാഗങ്ങളാണ് ചതുരത്തില്‍ കൊത്തിയെടുത്ത മൃതദേഹം കിടത്തുന്ന ഭാഗവും ത്രികോണ ആകൃതിയില്‍ കൊത്തിയെടുത്ത മേല്‍ക്കൂരയും രണ്ടും ഒറ്റക്കല്ലില്‍ പണിതതാണ് .അതില്‍ ഒരു കല്ലറയില്‍ സ്പാനിഷില്‍ ,മോമസ് എന്ന് പേരുള്ള ഞാന്‍ ഇവിടെ സ്ഥിതി ചെയുന്നു എന്ന് കാണാം എന്പതി മൂന്നു വയസ്സ് ,വര്‍ഷം 921 AD . കുറച്ചു നേരം അവിടെ ചിലവഴിച്ചു പിന്നെ ഞങ്ങള്‍ മലമുകളില്‍ പോയി
11 comments:
പിറന്നാളാശംസകള്‍.
ഇനിയും കൂടുതന്‍ മുന്നേറാന്‍ താങ്കള്‍ക്ക് കഴിയട്ടെ.
വാര്‍ഷികാശംസകള്‍, മാഷേ.
adipoli masheeeeeeeeee
ആശംസകള്‍.തുടരൂ......
ആശംസകള്‍ :)
ആശംസകള്‍.
ഒന്നാം പിറന്നാള്‍ ആശംസകള്‍. വളരെ കാലം സജീവമായി ഈ രംഗത്ത് ഉണ്ടാവാന്‍ സാധിക്കട്ടെ.
Palakkattettan.
ഒന്നാം പിറന്നാളിന് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം .ആശംസകള്‍ !!! സിമ്പിള്‍ വിവരണം .
good job , greetings for the anniversary ,keep posting ...
പിറന്നാള്‍ ആശംസകള്‍ .. വെറും ഒരു കൊല്ലമേ ആയുള്ളൂ? വിശ്വസിക്കാനാവുന്നില്ല.. ! :) വെല്‍ ഡണ്‍! :)
ഒന്നു കൂടെ പറഞ്ഞോട്ടേ,
എന്റെ സ്ഥിരം സന്ദര്‍ശന-ബ്ലോഗുകളില്‍ ഒന്നാണ് ഇതും. ഒരിക്കലും സന്ദര്‍ശകര്‍ കുറവാണെന്നോ, കമന്റ്സ് കുറവാണെന്നോ കരുതി ഒരിക്കലും പോസ്റ്റുകള്‍ നിര്‍ത്തരുതേ, എന്റെ വിനീതമായ ഒരു അഭ്യര്‍ത്ഥന ആണിത് .. എന്നെങ്കിലും, പലിശ സഹിതം ഇതിനുള്ള കമന്റ്സ് ജനം തിരിച്ച് തരും. :)
ഇനിയും സഞ്ചരിക്കുക, ഇനിയും സ്നാപ്സ് എടുക്കുക, ഇനിയും അതെല്ലാംമിവിടെ കുത്തിക്കുറിക്കുക .. നന്ദി .. ഈ പടങ്ങള്‍ക്കും, പോസ്റ്റുകള്‍ക്കും .. :)
Post a Comment