Thursday 21 January 2010

ഗൂഗിളേ ജമ്മുവും കശ്മീരും അരുണാചലും ഞങ്ങൾ ഇന്ത്യാക്കാരുടെയാണു

Buzz This
Buzz It


Ver mapa más grande


ഇന്ത്യയുടെ മാപ് സ്പാനിഷ് ഗൂഗിളിൽ


View Larger Map

ഇന്ത്യയുടെ മാപ് ഇന്ത്യൻ ഗൂഗിളിൽ



查看大图

ഇന്ത്യയുടെ മാപ് ചൈനീസ് ഗൂഗിളിൽ



ഇന്നലെ മനോരമ പത്രത്തിൽ വായിച്ച ഒരു വാർത്തയാണു ഇന്ത്യയുടെ മാപ് ഗൂഗിൾ ചൈനയിൽ അരുണാചൽ പ്രദേശ് , ജമ്മു കശ്മീരിന്റെ പകുതിയും ചൈനയുടെ ഭാഗമായും , ഇന്ത്യയിൽ ജമ്മു കാശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗമായി തന്നെ കാണിച്ചിരിക്കുന്നു . മറ്റു രാജ്യങ്ങളിൽ ഇവ തർക്ക പ്രദേശങ്ങളെന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു ഇതാണു വാർത്ത .


വാർത്ത വായിച്ച ഞാനും എന്റെ രാജ്യം ഗൂഗിൾ എസ്പാനയിൽ നോക്കി , ഗൂഗിൾ ഇന്ത്യയിൽ നോക്കി , ഗൂഗിൾ ചൈനയിൽ നോക്കി സംഗതി സത്യം .അല്ലെങ്കിൽ തന്നെ നമ്മുടെ രാജ്യത്തെ സംസഥാനങ്ങൾ വെട്ടി മുറിച്ചു ചെറുകഷണങ്ങളാക്കാൻ സമരങ്ങൾ നടത്തി കൊണ്ടിരിക്കുന്നവർ ഇനി പുതിയ സംസ്ഥാനം വേണ്ട പുതിയ രാജ്യം മതി എന്നു പറയുമോ എന്ന പേടിയാണു എന്റെ മനസ്സിൽ തോന്നിയത് . അങ്ങിനെയെങ്കിൽ ആസ്സാമും തമിഴ്നാടും പുതിയ രാജ്യങ്ങളായി കാണേണ്ടി വരുമോ . ഗൂഗിൾ ശ്രീലങ്കയിൽ തമിഴ്നാട് ശ്രീലങ്കയുടെ ഭാഗമായി കാണേണ്ടി വരുമോ .

ഗൂഗിളിന്റെ ബ്ലോഗിൽ നിന്നാണു എഴുതുന്നതെങ്കിലും ഗൂഗിളേ ,സജിയെന്ന ഇന്ത്യാക്കാരൻ ഇതിൽ ശക്തിയായി പ്രതിഷേധിക്കുന്നു . അരുണാചലും ജമ്മുവും കശ്മീരും ഞങ്ങളുടെ ഇന്ത്യാക്കാരുടെയാണു .

6 comments:

Unknown 21 January 2010 at 03:38  

"ഗൂഗിളേ ജമ്മുവും കശ്മീരും അരുണാചലും ഞങ്ങൾ ഇന്ത്യാക്കാരുടെയാണു"

Unknown 21 January 2010 at 04:34  

google is nor right ,
it is not even wrong !

വിഷ്ണു | Vishnu 21 January 2010 at 06:31  

അല്ലെങ്കിലും ഈ ഗൂഗിള്‍ ഒക്കെ എന്നാ ഉണ്ടായേ...കാശ്മീരും അരുണാചലും നമ്മുടെ സ്വന്തം ആണെന്ന് അവര് പറഞ്ഞിട്ട് വേണോ അറിയാന്‍

ചാണക്യന്‍ 21 January 2010 at 09:29  

ഇതിത്തിരി കടന്ന കയ്യായി പോയി.....


പ്രതിഷേധം രേഖപ്പെടുത്തുന്നു.....

Muralee Mukundan , ബിലാത്തിപട്ടണം 24 January 2010 at 07:18  

അമ്പഡ ഗൂഗിളേ....
ഇതെന്താത് പല വഞ്ചീല് കാലിട്ട് നിക്കണ്...?

റോസാപ്പൂക്കള്‍ 4 February 2010 at 22:14  

a good post

Related Posts with Thumbnails

എന്‍റെ കൂടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപെടുന്നവര്‍

എന്‍റെ കൂടെ കാഴ്ചകള്‍ കണ്ടവര്‍

VISITORS TODAY


contador

copy right

ചോദിച്ചിട്ട് എടുത്താല്‍ സന്തോഷം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP