മഞ്ഞുയാത്രാ

ഇതൊരു യാത്രാവിവരണമല്ല മഞ്ഞു വിവരണമാണ്
ഞാനിവിടെ വന്നിട്ട് രണ്ട് വർഷമായെങ്കിലും മഞ്ഞ്കാലത്തു മുറിയടച്ച് വീട്ടിലിരിക്കുകയാണു പതിവു , മാത്രമല്ല കഴിഞ്ഞ രണ്ട് തവണയും നല്ല മഞ്ഞ് വീഴ്ച്ച ജോലി ദിവസങ്ങളിലായിരുന്നു , അവധി ദിവസങ്ങളിൽ മഞ്ഞിനു പകരം മഴയും .ഇത്തവണ എന്തായാലും മഞ്ഞുവീഴ്ച്ച അവധി ദിവസമാണെങ്കിൽ തീർച്ചയായും കുട്ടികളെപോലെ മഞ്ഞിലൊന്നു കളിക്കണമെന്നു നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണ് . ഇന്നലെ തന്നെ റ്റിവിയിലെ വാർത്ത കണ്ട് ഇന്നു മഞ്ഞ് വീഴ്ച്ചയുണ്ടെന്നു ഉറപ്പു വരുത്തി 9 മണിക്കു എഴുന്നേൽക്കുവാൻ അലാറം വെച്ചെങ്കിലും അലാറം അടിച്ചപ്പോൾ ഓഫ് ചെയ്തു അവധി ദിവസങ്ങളിലെ പതിവുപോലെ ക്രിത്യം പത്തരക്കു തന്നെ എഴുന്നേറ്റു . എഴുന്നേറ്റ ഉടനെ തന്നെ ജന്നൽ തുറന്നു നോക്കി മഞ്ഞ് വീഴുന്നെന്നു ഉറപ്പു വരുത്തി . (30 സെന്റിമീറ്റർ മഞ്ഞു വീഴുമെന്നാണു ഇന്നലെ റ്റിവിയിൽ പറഞ്ഞതു )ഉടനെ തന്നെ കൂട്ടുക്കാരായ മറ്റു ഇന്ത്യക്കാരെയും വിളിച്ചു അർജിനെറ്റയിലേക്കു തിരിച്ചു ( അർജിനെറ്റ വിവരണം ഇവിടെ കാണാം).
എല്ലോറിയോയുടെ നാലുവശത്തുമുള്ള മല നിരകളിലൊന്നിലാണു പതിനാറാം നൂറ്റാണ്ടിലെ അർജിനെറ്റ പള്ളി സ്ഥിതി ചെയ്യുന്നതു . ആ ചെറുമല നിരകളിലെ കുന്നിൻ ചെരിവിലൂടെ സ്കീയിങ്ങ് നടത്തുക എന്നതാണു മനസ്സിലെ ആഗ്രഹം (ആഗ്രഹം സാധിക്കാൻ കയ്യിൽ സ്കീയിങ്ങ് ബോർഡൊന്നുമില്ല ). റോഡ് മുഴുവൻ കാണാൻ സാധിക്കാത്ത വിധം മഞ്ഞ് വീണ് കിടക്കുന്നു ,റോഡരികിലെ ബെഞ്ചുകളും പൈപുകളും മഞ്ഞ് മൂടികിടക്കുന്നു .സന്ധ്യകളിൽ വിശ്രമിക്കാനായി വന്നിരിക്കുന്ന പാർക്കു മുഴുവനും മഞ്ഞ് മൂടികിടക്കുന്നു , ചുറ്റും കുട്ടികൾ മഞ്ഞ് കയ്യിലെടുത്തു വലിയ പന്തു പോലെയാക്കി പരസപരം എറിഞ്ഞ് കളിക്കുന്നു , കുറച്ചു നേരത്തേക്കു ഞങ്ങളൂം കുട്ടികളായി മാറി അവരുടെ കൂടെ കൂടി മഞ്ഞുകൊണ്ടെറിഞ്ഞു കളിച്ചു . തെക്കെ ഇന്ത്യാക്കാരായ ഞങ്ങൽക്കു ഈ കാഴ്ച ഒരു ആവേശമാണെങ്കിലും ഈ ദിവസങ്ങൾ കഴിച്ചു കൂട്ടാൻ ബുദ്ധിമുട്ടു തന്നെ . കാലാവസ്ഥ പ്രവചനപ്രകാരം ഇന്നത്തെ താപനില മൈനസ് അഞ്ചു ഡിഗ്രീ.
അർജിനെറ്റ പള്ളിയിലേക്കു പോകുന്ന മഞ്ഞ് മൂടി കിടക്കുന്ന വഴികളും പൈൻ മര ശാഖകളും കാണാൻ ഒരു കാഴ്ച്ച തന്നെ . ഞങ്ങളെ കൂടാതെ ഒരുപാടു കുടുംബങ്ങൾ അർജിനെറ്റ ലക്ഷ്യമാക്കി പോകുന്നു . ഒരു വയസ്സുകാരൻ മുതൽ പതിനഞ്ചു വയസ്സുകാർ വരെ അച്ചന്റെയും അമ്മയുടെയും കൂടെ ആ കുന്നിൻ ചെരുവിൽ സ്കീയിങ്ങിനു പോവുകയാണു . വലിയവരുടെ കയ്യിൽ സ്കീയിങ്ങ് ബോർഡും കുട്ടികളുടെ കയ്യിൽ ഇരുന്നു പോകാൻ ഒരു പ്ലാസ്റ്റിക്ക് മഞ്ഞ് വണ്ടിയുമുണ്ട് .ചിലർ മഞ്ഞിൽ പ്രതിമകളുണ്ടാക്കി കളിക്കുന്നു , ചിലർ ഉരുണ്ടു കളിക്കുന്നു , ചിലർ എറിഞ്ഞ് കളിക്കുന്നു , ചെറിയ കുട്ടികളെ മടിയിലിരുത്തി അമ്മമാർ ആ പ്ലാസ്റ്റിക് വണ്ടിയിൽ സ്കീയിങ്ങ് നടത്തുന്നു . ഇതെല്ലാം കണ്ടു നിന്ന ഞങ്ങൾക്കും ഈ മഞ്ഞിലൊന്നു ഉരുണ്ട് സ്കീയിങ്ങ നടത്തിയാൽ കൊള്ളാം എന്നൊരു ആഗ്രഹം പക്ഷെ അതിനുള്ള വണ്ടി കയ്യിലില്ല , കൂട്ടത്തിലെ വിരുതൻമാർ ഉപായം കണ്ടെത്തി അവിടെ കണ്ട വലിയ പ്ലാസ്റ്റിക്ക് കവറിനു മുകളിൽ കയറിയിരുന്നു ആ കുന്നിൻ ചെരുവിലൂടെ സ്കീയിങ്ങ് നടത്തി . കുറച്ചു സമയത്തിനു ശേഷം കടം കിട്ടിയ ഒരു പ്ലാസ്റ്റിക്ക് വണ്ടിയിൽ കയറി ഞാനുൾപെടെ സ്കീയിങ് നടത്തി ആ ആഗ്രഹമങ്ങു സാധിച്ചു കുറച്ചു ഫോട്ടൊയും എടുത്തു തിരിച്ചു വീട്ടിലേക്കു പോന്നു .
18 comments:
കാണാനൊരു കാഴ്ചയാണെങ്കിലും സ്പെയിനിൽ പലയിടത്തും മൈനസ് 20 ഡിഗ്രീയാണു രണ്ട് ദിവസമായി പലയിടത്തും വാഹനങ്ങൾ ഓടുന്നില്ല ആശുപത്രിയിൽ പോകാൻ പറ്റാതെ ആളുകൾ വിഷമിക്കുന്നു , വിമാനങ്ങളും ഓടുന്നില്ല .
മുറിക്കകത്ത് ഇരുന്നും ഫോട്ടോയിലും മഞ്ഞു കാണാന്‍ എന്ത് രസമാ അല്ലെ ??
നല്ല കാഴ്ചകള്‍;സജീ, നമ്മള്‍ക്കു മഞ്ഞ് കാണുവാന്‍ അവസരങ്ങള്‍ കുറവാണല്ലോ?അതു കൊണ്ട് മഞ്ഞിനോട് ഇഷ്ടം കൂടും.
ഇവിടെയിരുന്നുകൊണ്ട് കാണാന്‍ എന്തു ഭംഗി. പക്ഷേ അതിനും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് അല്ലേ?
മഞ്ഞുകാല ചിത്രങ്ങളും വിവരണവും സൂപ്പർ....
suhrthe..
kothiyavunnu.. kanan kazhiyatha kazhchakal.. u r really lucky..
കണ്ടിട്ട് കൊതി തോന്നുന്നു-ഒന്നു സ്കീയിങ്ങ് ചെയ്യാന്‍
ഇവിടിരുന്ന് കാണുമ്പോ എന്തു രസമാ...
നല്ല ചിത്രങ്ങള്‍ മാഷേ. ഇതെല്ലാം ഇങ്ങനെയെങ്കിലും കാണാന്‍ അവസരം തരുന്നതിനു നന്ദി. :)
നല്ല ചിത്രങ്ങള്‍... മഞ്ഞു കാണാന്‍ എന്ത് രസമാ....
സജീ,
ഉഗ്രന്‍!!
പക്ഷെ പറഞ്ഞത് ശരിയാണ്, കാണുന്നവന് മാത്രമേ ഇത് രസിക്കൂ, അനുഭവിക്കുന്നവന്റെ ഗതി !!
എല്ലാ മഞ്ഞുപടങ്ങളും വളരെ ഇഷ്ടപ്പെട്ടു
ഉഗ്രൻ പടങ്ങളും നല്ലവിവരണവും ഭായി.
ഞാനും ലണ്ടൻ ഹിമപതനത്തെകുറിച്ചൊന്ന് പോസ്റ്റിയിട്ടൂണ്ട്..
ഈ പടങ്ങളെല്ലാം കണ്ടിട്ട് ഞാൻ ഇവിടെ റൂമിലിരുന്ന് കുളിരുന്നു.
അടിപൊളി
വിഷ്ണു അതെ പുറത്തിറങ്ങിയാലെ അതിന്റെ സുഖം അറിയൂ.
ക്രിഷ്ണകുമാർ അതെ അതു തന്നെ നന്ദി .
എഴുത്തുകാരി ചേച്ചി കാണാൻ മാത്രമെ ഭംഗിയുള്ളൂ കഴിഞ്ഞ വർഷം ക്രിസ്തുമസിനു നാട്ടിൽ പോയി ജനുവരിയിൽ തിരിച്ചു വന്നപ്പോൾ മഞ്ഞു വീഴ്ച്ച കാരണം മണിക്കൂറുകളോളം വിമാനം വൈകി എന്നതു മാത്രമല്ല ലഗ്ഗേജും നഷ്ട്ടപെട്ടു രണ്ടാഴ്ച്ച കഴിഞ്ഞാണു പിന്നെ അതു തിരിച്ചു കിട്ടിയതു .
ചാണക്യൻ മനോരാജ് ജിയൊ ശ്രീ ജിമ്മി അനിൽ പൈങ്ങോടൻ പുള്ളിപുലി എല്ലാവർക്കും നന്ദി ബിലാത്തി ഞാൻ അവിടെയും വന്നാരുന്നു
ഓഹോഹോ!!! സഹിക്കുന്നില്ലാ!!
ഇൻഡ്യയ്ക്കു പുറത്തു പോകാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത എന്നെപ്പോലുള്ള അപ്പാവികൾ ഇതൊക്കെ കണ്ടു വിസ്മയം കൂടി നിൽക്കുകയും അസൂയപ്പെടുകയും ചെയ്യുന്നു!
ശൊ..കൊതിആവുന്നു...
ഉഗ്രന്‍ മഞ്ഞു പടങ്ങള്‍. ശരിക്കും ആസ്വദിച്ചു . ഇനിയും പോരട്ടെ കൂടുതല്‍...
Sam's
ഇവിടെ മരു ഭൂമിയില്‍ അന്‍പതൊന്നു ഡിഗ്രി ചൂടില്‍, മാഷിന്റെ ചിത്രങ്ങളും വിവരണവും കുളിര്‍മഴയായ് പെയ്യട്ടെ.
Post a Comment